അടയാളം ന്യൂസ് ഡെസ്ക്

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് അമേരിക്ക

ഇസ്ലാമാബാദില്‍ നടന്ന സമാധാന ശ്രമങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് അമേരിക്ക. ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാന്‍ അമേരിക്കന്‍ നേവിക്ക് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കി. അമേരിക്കയുടെ ഉപരോധ പ്രഖ്യാപനത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. സമാധാന കരാറിന് തൊട്ടടുത്തെത്തിയപ്പോള്‍ അമേരിക്ക നിലപാടുകള്‍ മാറ്റിയതാണ് തിരിച്ചടിയായതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി.ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടഞ്ഞുകൊണ്ടുള്ള നാവിക ഉപരോധം തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹോര്‍മുസ്...

അസിം മുനീറിനെയും ഷെഹ്ബാസ് ഷെരീഫിനെയും അഭിനന്ദിച്ച് ട്രംപ്

അസിം മുനീറിനെയും ഷെഹ്ബാസ് ഷെരീഫിനെയും അഭിനന്ദിച്ച് ട്രംപ്. പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും നേതൃത്വം കഴിവുറ്റത്. ഇന്ത്യയുമായുള്ള യുദ്ധത്തിൽ 30 മുതൽ 50 ദശലക്ഷം വരെ ജീവൻ രക്ഷിച്ചതിന് അവർ എപ്പോഴും തന്നോട് നന്ദിയുള്ളവരെന്നും ട്രംപ്.ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു. വെടിനിർത്തൽ കരാറിനായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഇരുനേതാക്കളും സംസാരിച്ചത്. മേഖലയിലെ സംഭവവികാസങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.അതേസമയം ഹോർമുസ് കടലിടുക്കിൽ ഉടൻ...

നവ കേരള സർവ്വേ: സുപ്രീംകോടതിയിൽ കണക്കുകൾ നിരത്തി സർക്കാർ

നവകേരള സർവേയ്ക്ക് ചെലവ് 13 കോടിയെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ കണക്ക് നൽകി. അനുവദിച്ച 20 കോടിയിൽ ഇതുവരെ ചെലവായത് 13.04 കോടി രൂപ. ബ്രോഷറിന് 5.54 കോടിയും കത്തിന് ഒരു കോടിയും ചെലവായെന്ന് സർക്കാർ. വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടി രൂപ ചെലവായെന്നും കണക്കിൽ പറയുന്നു. നാളെ സുപ്രീംകോടതിയുടെ പരി​ഗണനയ്ക്ക് ഹർജി വരുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് കണക്ക് സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് നവകേരള...

കന്യാകുമാരിയെ ഇളക്കി മറിച്ച് ടിവികെ അധ്യക്ഷൻ വിജയ്

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിലേയ്ക്ക്. കന്യാകുമാരിയെ ഇളക്കി മറിച്ച് ടിവികെ അധ്യക്ഷൻ വിജയ് നടത്തിയ റോഡ് ഷോ. ആധാർ കാർഡ് മാതൃകയിൽ തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കുമെന്നും സർക്കാർ സേവനങ്ങൾ വീട്ടുപടിയ്ക്കലെത്തുമെന്നും വാഗ്ദാനം. ട്രോളിങ് നിരോധന സമയത്ത് നൽകുന്ന തുക 8000ത്തിൽ നിന്ന് 20,000 ആക്കി ഉയർത്തുമെന്നും ടിവികെ അധ്യക്ഷൻ. കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വാഗ്ദാനങ്ങൾ പോലെയല്ല ഇത്. നടപ്പാക്കുന്ന കാര്യങ്ങൾ മാത്രമാണ് പറയുന്നത്. അഴിമതി...

കേരളത്തിന് പിന്നാലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡീൽ ആരോപണം

കേരളത്തിന് പിന്നാലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡീൽ ആരോപണം. തൃണമൂൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബിജെപി 1000 കോടിയുടെ ഡീൽ നൽകിയെന്ന് മമത ബാനർജി ആരോപിച്ചു. തൃണമൂൽ കോൺഗ്രസിന്റെ പരാജയം സുനിശ്ചിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. അതിനിടെ ബിഹാർ നിയമസഭ കക്ഷി നേതാവിനെ കണ്ടെത്താൻ ബിജെപി നീരിക്ഷകനെ നിയോഗിച്ചു. AJUP പാർട്ടി തലവൻ ഹുമയൂൺ കബീറിന് ബിജെപി 1000 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് തൃണമൂൾ കോൺഗ്രസിന്റെ ആരോപണം. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ടിഎംസി...

സമൃദ്ധി ലോട്ടറി ഫലം പുറത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി SM 50 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. MX 357901 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. MN 560485 നമ്പരിലെ ടിക്കറ്റാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ MN 842968 നമ്പരിലെ ടിക്കറ്റും സ്വന്തമാക്കി.

യുഎസിന്റെ ആവശ്യങ്ങള്‍ യുക്തിരഹിതമെന്ന് ഇറാന്‍; മുന്നോട്ട് വച്ചത് മികച്ച ഓഫറെന്ന് യുഎസ്; ഇറാന്‍-യുഎസ് ചര്‍ച്ച എങ്ങുമെത്താതെ പരാജയപ്പെട്ടപ്പോള്‍

യുക്തിരഹിതമായ ആവശ്യങ്ങളും മികച്ച ഓഫറും തമ്മിലുള്ള ബലാബലത്തില്‍ ഇറാന്‍-യു എസ് ചര്‍ച്ച പരാജയപ്പെട്ടു. ഇസ്ലാമബാദില്‍ നടന്ന 21 മണിക്കൂറിലെ മാരത്തണ്‍ ചര്‍ച്ച വഴിമുട്ടി. അമിത ആവശ്യങ്ങളാണ് ഉന്നയിച്ചതെന്ന് ഇരുവിഭാഗവും കുറ്റപ്പെടുത്തി. ആണവ-പ്രാദേശിക വിഷയങ്ങളിലൊന്നും തീരുമാനമാകാതെ വന്നതോടെ സ്ഥിതിഗതികള്‍ വീണ്ടും വഷളായി.അപൂര്‍വവും അസാധാരണവുമായൊരു ഉന്നതതല നയതന്ത്ര ചര്‍ച്ച എങ്ങുമെത്താതെ അവസാനിക്കുന്ന കാഴ്ചയാണ് ഇസ്ലാമബാദില്‍ കണ്ടത്. അമേരിക്കയുടെ ആവശ്യങ്ങള്‍ യുക്തിരഹിതവും അമിതവുമായിരുന്നുവെന്ന് ഇറാന്‍ ആരോപിച്ചപ്പോള്‍ തങ്ങള്‍ക്കാകുന്നതില്‍ ഏറ്റവും മികച്ച ഓഫറായിരുന്നു മുന്നോട്ടുവച്ചതെന്ന് അമേരിക്കയും വാദിച്ചു.യുക്തിരഹിതമായ ആവശ്യങ്ങളാണ് ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോകാന്‍...

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.92 വയസായിരുന്നു. ഇന്നലെ ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശബ്ദ മാധുര്യം കൊണ്ട് ഇന്ത്യന്‍ സംഗീത ലോകത്തെ വിസ്മയമായി മാറിയ ഗായികയായിരുന്നു ആശാ ഭോസ്‌ലെ. ആസ്വാദക മനസുകളില്‍ മായാത്ത നിരവധി ഗാനങ്ങള്‍ സമ്മാനിച്ചാണ് ആശാ ഭോസ്‌ലെ യാത്രയായത്. ആലാപന സൗകുമാര്യം കൊണ്ടും വശ്യമായ ആലാപന രീതി കൊണ്ടും ഇന്ത്യൻ സിനിമാ ലോകം കീഴടക്കിയ ഗായിക കൂടിയായിരുന്നു ആശാ ഭോസ്‌ലെ. മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന...

തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോൺഗ്രസ് പിരിച്ചുവിടേണ്ടിവരും :

തുടര്‍ഭരണം ഉറപ്പാണെന്നും തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. യുഡിഎഫില്‍ ഇപ്പോഴെ മുഖ്യമന്ത്രിയെ ചൊല്ലി തമ്മിലടി തുടങ്ങി. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ സ്ഥിതി മോശമെന്നും, രാഷ്ട്രീയത്തില്‍ ഒളിച്ചോട്ടം ശരിയല്ലെന്നും കെവി തോമസ് പറഞ്ഞു.അധികാരത്തില്‍ വരുന്നില്ലെങ്കില്‍ കോണ്‍ഗ്രസും പിരിച്ചുവിടേണ്ടി വരും. സ്ഥിതി വളരെ മോശമാണ്. വോട്ട് പെട്ടിയിലാണ് കിടക്കുന്നത്. അതിന് മുന്‍പേ ആരാണ് മുഖ്യമന്ത്രി എന്ന് തര്‍ക്കമാണ്. ഇവരുടെ സ്വഭാവം എല്ലാവര്‍ക്കും മനസിലായി. സ്വാഭാവികമായി അടുത്ത...

സമൃദ്ധി ലോട്ടറി ഫലം ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപയാണ് സമൃദ്ധി ലോട്ടറി ഒന്നാം സമ്മാനമായി നല്‍കുന്നത്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും. ഒന്നും രണ്ടും മൂന്നും സമ്മാനം ഒന്ന് വീതവും നാലാം സമ്മാനമായ ഒരു ലക്ഷം രൂപ 12 പേര്‍ക്കുമായും ലഭിക്കും.
1 7 8 9 10 11 41

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.