അടയാളം ന്യൂസ് ഡെസ്ക്

ഹോര്‍മുസ് കടലിടുക്കിലെ വെടിവയ്പ്പ്: ഇന്ത്യന്‍ കപ്പലുകള്‍ക്ക് നാശനഷ്ടമുണ്ടായില്ല; വെടിയുതിര്‍ത്തത് ഐആര്‍ജിസിയുടെ രണ്ട് ഗണ്‍ബോട്ടുകള്‍

ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഉണ്ടായ വെടിവയ്പ്പില്‍ കപ്പലുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടില്ലെന്ന് വിവരം. ഐആര്‍ജിസിയുടെ രണ്ട് ഗണ്‍ബോട്ടുകള്‍ ആണ് വെടിയുതിര്‍ത്തതെന്ന് ഒരു കപ്പലിലെ ക്യാപ്റ്റന്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പലുകള്‍ക്ക് ഹോര്‍മുസ് കടക്കാന്‍ അനുമതി ലഭിച്ചിരുന്നു.അതിനിടെ ആണ് വെടിവയ്പ്പ് ഉണ്ടായതും കപ്പല്‍ മടങ്ങിയതും. കപ്പലുകളുടെ ഗതി മാറ്റാനാണ് വെടിയുതിര്‍ത്തത് എന്നാണ് ഇറാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യന്‍ കപ്പലുകളിലെ ജീവനക്കാരോട് ജാഗ്രത കടുപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. ഇറാന്റെ...

വാല്‍പാറ അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

കേരളത്തെ നടുക്കിയ വാല്‍പാറ അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച പാങ്ങ് കളത്തില്‍തൊടി സാജിതയുടെ മകന്‍ ഷഹദിന്‍ (10), വാന്‍ ഡ്രൈവര്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫായിസ് (22), പാങ്ങ് ഗവ. എല്‍പി സ്‌കൂളിലെ ബസ് ഡ്രൈവര്‍ നൗഷാദ് (39) എന്നിവരാണു പരുക്കേറ്റ് ചികിത്സയിലുള്ളത്.

ബംഗാൾ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചർച്ചാവിഷയമായി ബാബ്റി മസ്ജിദ് പുനർനിർമാണം

ബംഗാൾ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചർച്ചാവിഷയമായി ബാബ്റി മസ്ജിദ് പുനർനിർമാണം. മുർഷിദാബാദ്-കൊൽക്കത്ത ദേശീയപാതയോരത്ത് അയോധ്യയിലെ ബാബ്റി മസ്ജിദിൻ്റെ മോഡലിൽ 15 ഏക്കറിലാണ് പള്ളി ഉയരുന്നത്. മുൻ തൃണമൂൽ നേതാവ് ഹുമയൂൺ കബീറിൻ്റെ നേതൃത്വത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. മുർഷിദാബാദ് ജില്ലയിലെ ഭരത്പൂരിൽ 56 കോടി രൂപ ചെലവിലാണ് പള്ളി നിർമിക്കുന്നത്. ബംഗാൾ രാഷ്ട്രീയത്തിൽ ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ സൃഷ്ടിക്കാൻ കൂടി ലക്ഷ്യമിട്ടു കൊണ്ടാണ് ഹുമയൂൺ കബീർ അയോധ്യയിലെ ബാബ്റി മസ്ജിദിൻ്റെ രൂപത്തിലുള്ള പള്ളി നിർമിക്കുന്നത്.പള്ളി നിർമാണ പ്രഖ്യാപനത്തിന് പിന്നാലെ കബീറിനെ...

ഹോർമോസ് കടലിടുക്കിൽ കപ്പലിന് നേരെ വെടിവെയ്പ്പ്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ വെടിവയ്‌പ്പെന്ന് റിപ്പോർട്ട്. ആർജിസി ബോട്ടുകളിൽ നിന്ന് ടാങ്കറിന് നേരെ വെടിയുതിർത്തതായാണ് യുകെ മാരിറ്റൈം ഏജൻസി അറിയിച്ചത്. ഐആർജിസി വെടിവെച്ചത് ഇന്ത്യൻ കപ്പലിന് നേരെയെന്നാണ് വിവരം. ഇന്ത്യന്‍ കണ്ടെയ്നർ കപ്പലായ ജഗ് അർണവിലാണ് വെടിയേറ്റത്. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാാണ്. സംഭവത്തിൽ ഇറാന്‍ അംബാസിഡറെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.

കർണാടകയിലെ കൃഷിയിടത്തിൽ അടിമവേല; ഒരു മലയാളിയടക്കം 18 പേരെ രക്ഷപ്പെടുത്തി

ഹാസനിൽ കൃഷിയിടത്തിൽ അടിമവേലയെന്ന് പരാതി. ഒരു മലയാളിയടക്കം 18 തൊഴിലാളികളെ കർണാടക പൊലീസ് രക്ഷപ്പെടുത്തി. പുത്തിഗ സ്വദേശി ഉദയനെയാണ് കർണാടക പൊലീസും റവന്യൂ വിഭാഗവും ചേർന്ന് രക്ഷപ്പെടുത്തിയത്.ഇവരുടെ കൂടെ പണിയെടുത്തിരുന്ന ഒരാളുടെ അമ്മ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ഒരു വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെന്ന് ഉദയൻ പറഞ്ഞു. കൂട്ടത്തിൽ മൂന്നും നാലും വർഷം പണിയെടുത്തവർ ഉണ്ടെന്നും അവർക്കും ശമ്പളമൊന്നും കൊടുക്കാറില്ലെന്നും ഉദയൻ വെളിപ്പെടുത്തി.18 പേർ ഒരു ഷെഡിലാണ് കിടന്നിരുന്നത്. രാവിലെ ഭക്ഷണം തന്നാൽ...

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. യുഎസ് നാവിക ഉപരോധം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാന്റെ നടപടി. ഹോർമുസ് വീണ്ടും തുറന്നത് ഇന്നലെ ആയിരുന്നു. ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള ഉപരോധം അമേരിക്ക തുടർന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കിയിരുന്നു. ഹോർമുസ് തുറന്നതോടെ ഇന്ത്യയിലേക്കുൾപ്പടെ കപ്പലുകൾ അവശ്യസാധനങ്ങളുടെ എത്തുകയുണ്ടായിരുന്നു. കൂടാതെ എണ്ണ വില 120 ഡോളറിൽ നിന്ന് കുറഞ്ഞതുമായിരുന്നു. അതേസമയം, ഇറാൻ-അമേരിക്ക രണ്ടാംഘട്ട സമാധാനചർച്ച തിങ്കളാഴ്ച ഇസ്ലാമാബാദിൽ നടക്കുമെന്ന് ഇറാൻ സർക്കാർ...

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി എട്ടരയ്ക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ലോക്‌സഭയില്‍ വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയായിരിക്കും വിഷയമെന്നാണ് വിവരം. ബംഗാള്‍, തമിഴ്നാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അഭിസംബോധന എന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസും ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും അടങ്ങുന്ന പ്രതിപക്ഷം വനിത സംവരണത്തെ പരാജയപ്പെടുത്തി എന്ന...

നിതിൻ രാജിന്റെ മരണം :അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാർ റിമാൻഡിൽ

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാർ റിമാൻഡിൽ. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേശ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ, ഹരിയാന ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരാണ് റിമാൻഡിലായത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആണ് പ്രതികളെ റിമാൻഡ് ചെയ്തത്. കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസാണ് പ്രതികളെ നോയിഡയിൽ നിന്ന് പിടികൂടിയത് .നിതിൻ രാജിൻ്റെ മരണത്തിന് പിന്നാലെ ഇൻസ്റ്റാ പേ...

സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയർന്നു തന്നെ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യല്ലോ മുന്നറിയിപ്പ്. ചൂട് അതികഠിനമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം ഇന്നലെ രേഖപ്പെടുത്തി.. സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച വരെയാണ് 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയത്. പാലക്കാട് ഉയര്‍ന്ന താപനില 40...

ചേതനയറ്റ് ജന്മനാട്ടില്‍; പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാന്‍ അമ്പലപ്പറമ്പ് എച്ച്എസ്എസിലേക്ക് ഒഴുകി ആയിരങ്ങള്‍

ഉല്ലാസ യാത്രയ്ക്കായി വാല്‍പ്പാറയിലേക്ക് പോയ നാടിന്റെ പ്രിയപ്പെട്ടവര്‍ വിലാപയാത്രയായി ചേതനയറ്റ് മടങ്ങിയെത്തിയപ്പോള്‍ അവസാനമായി ഒരു നോക്കുകാണാന്‍ തിങ്ങിനിറഞ്ഞ് ആയിരങ്ങള്‍. അമ്പലപ്പറമ്പ് എച്ച്എസ്എസിലാണ് പൊതുദര്‍ശനം നടക്കുന്നത്. അപകടത്തില്‍ മരിച്ച ഒന്‍പത് പേരുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രാവിലെയോടെ നാട്ടിലെത്തിക്കുകയായിരുന്നു. മന്ത്രി വി ശിവന്‍കുട്ടി, സ്ഥലം എംഎല്‍എ മഞ്ഞളാംകുഴി അലി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പൊതുദര്‍ശനം നടക്കുന്ന ഗവ. എച്ച്എസ്എസില്‍ എത്തിയിട്ടുണ്ട്. അധ്യാപകരും മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമാണ് മരിച്ചത്. ഒരു മണിക്കൂര്‍...
1 2 3 41

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.