Crime

ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ ഇല്ല :യുവതിക്ക് മർദ്ദനം

ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ ഇല്ല, പ്രകോപിതനായ യുവാവ് ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും തകർത്തു ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചു. ഹരിപ്പാടുള്ള ചിക്കൻ ചിക്കാഗോ ഹോട്ടലിൽ ഇന്നലെയാണ് സംഭവം നടന്നത്. ആറാട്ടുപുഴ സ്വദേശി സുധീർ ആണ് ഹോട്ടൽ ഉടമ. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ ചിക്കൻ നൽകാമെന്ന് പറഞ്ഞിട്ടും ജീവനക്കാരനെ ചീത്ത വിളിക്കുകയും അധിക്ഷേപിക്കുകയും മനോവിഷമുണ്ടാക്കുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു. കഴിച്ചുകൊണ്ടിരിക്കുന്ന ഫ്രൈഡ് റൈസും പാത്രവും പ്രതി തട്ടിത്തെറിപ്പിക്കുകയും ചെയ്തു. തുടർന്നാണ് ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന കമ്പ്യൂട്ടറും ജീവനക്കാരിയുടെ ദേഹത്തേക്ക്...

ലൈംഗിക പീഡന പരാതി; പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ദളിത് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മണ്ണാർക്കാട് കോടതിയാണ് പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത് അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന് ദളിത് യുവതിയുടെ പരാതിയിലാണ് പ്രശോഭ് മുൻകൂർ ജാമ്യം തേടിയത്. അതിജീവിത ഇന്നലെ നേരിട്ട് കോടതിയിലെത്തി ദുരനുഭവം വിസ്തരിച്ചിരുന്നു. ലൈംഗിക പീഡന പരാതി ഉയർന്നതിനെത്തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനാണ്...

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ എം കെ റാമിനെ പുറത്താക്കണമെന്ന നിലപാടിലുറച്ച് വിദ്യാർഥികൾ. മാനേജ്മെന്റ് ചർച്ചക്ക് തയ്യാറാകാതെ ക്ലാസ്സ് ബഹിഷ്കരണം അവസാനിപ്പിക്കില്ല. മാനേജ്മെൻറ്റ് ആരാണെന്ന് ഇതുവരെ ഞങ്ങൾ ആരും കണ്ടിട്ടില്ല. സീനിയർ വിദ്യാർഥികൾക്ക് പോലും മാനേജ്‌മെന്റുമായി യാതൊരു ബന്ധവുമില്ല. പവർ ഇല്ലാത്ത ഒരാളെയാണ് ചർച്ചയ്ക്കായി വിട്ടിരിക്കുന്നത്. ആവശ്യങ്ങൾ കേൾക്കുന്ന ഒരു അധികാരമുള്ളയാൾ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് വരണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. അതുവരെ പ്രതിഷേധം തുടരും. വിദ്യാർഥി പ്രതിനിധികൾ...

പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി

കോഴിക്കോട് ചെലവൂരില്‍ അരുംകൊല. പതിനാറുകാരിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പ്രതിയും കൊല്ലപ്പെട്ട നസ്രീനയുടെ ബന്ധുവുമായ അദിനാനെ അതേ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു കോഴിക്കോട് ചെലവൂരില്‍ നാടിനെ നടുക്കിയ കൊലപാതകം. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. കള്ളന്‍ കയറിയെന്ന് ആണ് ആദ്യം കരുതിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചെലവൂര്‍...

നിതിന്‍ രാജിന്റെ മരണത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

ആര്‍ എല്‍ നിതിന്‍ രാജിന്റെ മരണത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. നിതിന്‍ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയും പൊലീസിന് ലഭിച്ചു. മരണത്തിന് തൊട്ടുമുന്‍പ് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഇത് വിദ്യാര്‍ഥികള്‍ സമ്മതിക്കുന്നുണ്ട്. അതിനുമുന്‍പ് റാം എന്ന അധ്യാപകനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് വിളിപ്പിച്ചത്. ഓഫീസില്‍ പ്രിന്‍സിപ്പല്‍ വിനോദ് മോനിയും മറ്റൊരു...

തിരുവനന്തപുരം പാളയത്ത് പെട്രോള്‍ പമ്പില്‍ കവര്‍ച്ച

തിരുവനന്തപുരം പാളയത്ത് പെട്രോള്‍ പമ്പില്‍ കവര്‍ച്ച. രണ്ട് ദിവസത്തെ കളക്ഷന്‍ തുകയായ ഒന്നരലക്ഷം രൂപയാണ് പുലര്‍ച്ചെ ഓഫീസ് കുത്തിതുറന്നു കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്ത് പൊലീസ് നിരീക്ഷണങ്ങള്‍ക്ക് നടുവിലാണ് കവര്‍ച്ച നടന്നത്. രാത്രി പമ്പ് അടച്ചു പോയ ശേഷം ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ രണ്ടു മണിക്ക് ശേഷമാണ് നടന്നെത്തിയ ഒരാള്‍ ഓഫീസ് മുറി കുത്തി തുറന്നു അകത്തു കയറി ഷെല്‍ഫിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചത്. അവധി...

‘ബോഡി ഷെയ്മിങ് നടത്തുന്നത് പതിവ്; പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദേശം നൽകും’; എം കെ റാമിനെതിരെ വിദ്യാർഥികൾ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ, ആരോപണവിധേയനായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ. അധ്യാപകൻ ഡോ.എം കെ റാം ബോഡി ഷെയ്മിങ് നടത്തുന്നത് പതിവെന്ന് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ തുറന്നുപറഞ്ഞു. പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് അധ്യാപകൻ നിർദേശം നൽകുമെന്നും വിദ്യാർഥികൾ.എംകെ റാം നിറത്തിന്റെ പേരിൽ വിദ്യാർഥികളെ പറയുമായിരുന്നുവെന്ന് വിദ്യർഥിനി മാധ്യമങ്ങളോട്പ്ര തികരിച്ചു. നിറം പറഞ്ഞ് അധിക്ഷേപിക്കുന്നതായി ഡീനിന് പരാതി നൽകിയിട്ടുണ്ട്. അതിന്റെ വിവരങ്ങൾ പോലും അറിയില്ലെന്ന് വിദ്യാർഥിനി പറഞ്ഞു. ബ്ലാക്കി,...

ഇടുക്കി ഉടുമ്പന്നൂരില്‍ 15 വയസുള്ള മകനോട് പിതാവിന്റെ ക്രൂരത

ഇടുക്കി ഉടുമ്പന്നൂരില്‍ 15 വയസുള്ള മകനോട് പിതാവിന്റെ ക്രൂരത. മദ്യലഹരിയില്‍ എത്തിയ പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ ഉടമ്പന്നൂര്‍ സ്വദേശി നജീബിനെ കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് ബഹളമുണ്ടാക്കി. തുടര്‍ന്ന് ഭാര്യ ചോദ്യം ചെയ്തതോടെ അക്രമാസക്തനായി. 15 വയസുള്ള മകന്‍ അന്‍ഷാദിനെ കസേര കൊണ്ടും വടികൊണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. ഭാര്യക്ക് നേരെയും ആക്രമണ ശ്രമം ഉണ്ടായി. മര്‍ദ്ദനമേറ്റ അന്‍ഷാദ് വീട്ടില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍...

വാഹനാപകടത്തിനിടെ യുവതിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; അന്വേഷണത്തില്‍ നിന്ന് എസ്എച്ച്ഒയെ നീക്കി

ആലപ്പുഴ കായംകുളത്തെ വാഹനാപകടത്തിനിടെ യുവതിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്ന് എസ്എച്ച്ഒ യെ നീക്കി. എസ്എച്ച്ഒയ്‌ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. എന്നാല്‍ പൊലീസിന് വീഴ്ചയില്ലെന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. ഡിജിപിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിനിലിനെതിരെ ചുമത്തിയത് സ്റ്റേഷന്‍ ജാമ്യം നല്‍കാവുന്ന വകുപ്പുകളെന്ന് എസ്പി വ്യക്തമാക്കി. നോട്ടീസ് നല്‍കി വിട്ടയച്ചത് വകുപ്പുകളുടെ അടിസ്ഥാനത്തിലെന്നും പറയുന്നു. ഗുരുതര പരാതിയുണ്ടായിട്ടും സിനിലിനെ വിട്ടയച്ചത് വിവാദമായിരുന്നു. കേസെടുക്കുന്നതില്‍ കാലതാമസം വന്നിട്ടില്ലെന്നും ഏഴു വര്‍ഷത്തില്‍ താഴെയുള്ള ശിക്ഷ ആയതിനാല്‍...

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ കൊടും ക്രൂരത

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ കൊടും ക്രൂരത. രക്ഷകന്റെ വേഷത്തിൽ എത്തിയ വ്യാപാരി നേതാവ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു. ഈ മാസം നാലിന് പുലർച്ചെ കായംകുളത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡണ്ട് സിനിൽ സബാദിനെതിരെ ആണ് പരാതി. സംഭവം പുറത്തുപറയരുതെന്ന് സിനിൽ സബാദും അയാളുടെ ആളുകളും ഭീഷണിപ്പെടുത്തിയെന്ന് യുവതി വെളിപ്പെടുത്തി. പരാതിയിൽ നിന്ന് പിന്മാറാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുവെന്നും യുവതി പറഞ്ഞു. സംഭവ ദിവസംതന്നെ യുവതി പരാതി...
1 2 3

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.