Highlight

സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയർന്നു തന്നെ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യല്ലോ മുന്നറിയിപ്പ്. ചൂട് അതികഠിനമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം ഇന്നലെ രേഖപ്പെടുത്തി.. സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച വരെയാണ് 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയത്. പാലക്കാട് ഉയര്‍ന്ന താപനില 40...

വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; രാവിലെ 9 മുതല്‍ അമ്പലപ്പറമ്പ് സ്‌കൂളില്‍ പൊതുദര്‍ശനം

9 പേരുടെ മരണത്തിനിടയാക്കിയ വാല്‍പ്പാറ അപകടത്തില്‍ നടുങ്ങി കേരളം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമാണ് മരിച്ചത്. പൊള്ളാച്ചി ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുകയാണ്. ഒന്‍പത് പേരുടേയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. രാവിലെ 9 മണി മുതല്‍ അമ്പലപറമ്പ് ഗവണ്മെന്റ് ഹൈ സ്‌കൂളില്‍ സ്‌കൂളില്‍ പൊതുദര്‍ശനം നടക്കും. ഇന്നലെ വൈകീട്ട് അഞ്ചേ കാലോടെയാണ് വിനോദയാത്രയ്ക്ക് പോയ 13 അംഗ സംഘം അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ട്രാവലര്‍ റോഡിന്റെ സംരക്ഷണ ഭിത്തി...

വാൽപ്പാറയിൽ വാഹനാപകടം :9 മലയാളികൾക്ക് ദാരുണന്ത്യം

അതിരപ്പിള്ളി വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ 9 മലയാളികൾക്ക് ദാരുണാന്ത്യം. 16 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടത് കോഴിക്കോട്, മലപ്പുറം സ്വദേശികളെന്നാണ് സൂചന. മലപ്പുറം പാങ്ങില്‍ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടതെന്ന വിവരവും പുറത്ത് വരുന്നുണ്ട്.വാല്‍പാറയിലേക്കുള്ള ഒമ്പതാം ഹെയര്‍പിന്‍ വളവിലാണ് അപകടമുണ്ടായത്. അപകടസ്ഥലത്ത് അഗ്നിരക്ഷാസേന രക്ഷാപ്രവര്‍ത്തനം നടത്തി. വാഹനം പൂര്‍ണമായി തകര്‍ന്നു. പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ നിന്ന് വാഹനം ഒന്‍പതാം വളവിലേക്ക് പതിച്ചെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്‌നാട് പൊലീസും സംഭവസ്ഥലത്തെത്തി. പരുക്കേറ്റവരെ പൊള്ളാച്ചി താലൂക്ക്...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ,

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ, ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6012 മെഗാവാട്ട്. ആദ്യമായിട്ടാണ് 6000 മെഗാവാട്ട് പിന്നിടുന്നത്. ഈ മാസം 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു മുൻ റെക്കോർഡ്. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റാണ്.ആഭ്യന്തര ഉൽപാദനം കൂട്ടുമെന്ന് KSEB അറിയിച്ചു. ചൂട് വർധിച്ചതോടെ വീടുകളിലും സ്ഥാപനങ്ങളിലും എസി, കൂളർ തുടങ്ങിയ ഉപകരണങ്ങൾ നിരന്തരമായി ഉപയോഗിക്കുന്നതാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ...

‘നിയമസഭാ സീറ്റ് വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഒന്നിച്ച് നിൽക്കണം’; മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

നിയമസഭാ സീറ്റ് വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ കത്ത്. തെക്കൻ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നീക്കത്തിനെതിരെ ഒന്നിച്ചു നിൽക്കണം. പതിറ്റാണ്ടുകളായി നേരിടുന്ന തെക്ക്-വടക്ക് വിഭജനത്തിന്റെ പുതിയ നീക്കമാണ് ലോക്സഭാ സീറ്റുകളുടെ വിപുലീകരണമെന്നും കത്തിൽ പരാമർശം.സാമ്പത്തിക വിഭജനത്തിലും തെക്കൻ സംസ്ഥാനങ്ങളെ കേന്ദ്രം ഒറ്റപ്പെടുത്തുകയാണ്. സാമ്പത്തിക അനീതിക്ക് പുറമേ രാഷ്ട്രീയപരമായി ഒറ്റപ്പെടുത്താനുള്ള നീക്കമാണ്. ശക്തമായ പ്രതിരോധം തീർക്കണമെന്നും രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. വനിതാ സംവരണം നടപ്പിലാക്കുന്നതിന് മുന്നോടിയായി ലോക്സഭ...

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിന്റെ ക്ലിനിക് പൂട്ടിച്ച് ഡിവൈഎഫ്‌ഐ

നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ, ആരോപണവിധേയനായ ഡോക്ടര്‍ എം കെ റാമിന്റെ ക്ലിനിക് പൂട്ടിച്ച് ഡിവൈഎഫ്‌ഐ. കണ്ണൂര്‍ ചിറക്കുനിയിലെ ക്ലിനിക്കാണ് പൂട്ടിച്ചത്. ക്ലിനിക് താഴിട്ട് പൂട്ടിയ ശേഷം അംബേദ്കര്‍ ചിത്രവും പ്രവര്‍ത്തകര്‍ സ്ഥാപിച്ചു.കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്ന് ആവശ്യത്തില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് വിദ്യാര്‍ഥി സംഘടനകള്‍. അതിനിടെ നിതിന്റെ മരണത്തിന് പിന്നാലെ വിദ്യാര്‍ഥികളെ നിരീക്ഷിക്കുകയാണ് അഞ്ചരക്കണ്ടി ദന്തല്‍ കോളജ് അധികൃതര്‍. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ ക്യാമറാസംഘത്തെ നിയോഗിച്ചാണ് നിരീക്ഷിക്കുന്നത്. തങ്ങളെ നിരീക്ഷിക്കാന്‍ മാനേജ്‌മെന്റ് ആളെ വച്ചെന്ന് വിദ്യാര്‍ത്ഥികളും വ്യക്തമാക്കി. ഫോട്ടോയും ദൃശ്യങ്ങളും...

നവ കേരള സർവ്വേ: സുപ്രീംകോടതിയിൽ കണക്കുകൾ നിരത്തി സർക്കാർ

നവകേരള സർവേയ്ക്ക് ചെലവ് 13 കോടിയെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ കണക്ക് നൽകി. അനുവദിച്ച 20 കോടിയിൽ ഇതുവരെ ചെലവായത് 13.04 കോടി രൂപ. ബ്രോഷറിന് 5.54 കോടിയും കത്തിന് ഒരു കോടിയും ചെലവായെന്ന് സർക്കാർ. വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടി രൂപ ചെലവായെന്നും കണക്കിൽ പറയുന്നു. നാളെ സുപ്രീംകോടതിയുടെ പരി​ഗണനയ്ക്ക് ഹർജി വരുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് കണക്ക് സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് നവകേരള...

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്; മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കര്‍ണാടക ചിക്മഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്കെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പരുക്കുകള്‍ വീഴ്ച മൂലമുണ്ടായതെന്നും നിഗമനം. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും റിപ്പോര്‍ട്ട്. ശ്രീനന്ദയുടെ മൃതദേഹം ഇന്ന് പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടില്‍ എത്തിക്കും. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. നാല് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന കുടുംബത്തിലേക്കാണ് ശ്രീനന്ദയുടെ വിയോഗ വാര്‍ത്തയെത്തിയത്. പത്ത് മിനിറ്റുകള്‍ കൊണ്ട് അപ്രത്യക്ഷയായ ശ്രീനന്ദയെ...

ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് തന്നെ നടത്തും

വിനോദയാത്രയ്ക്കിടെ കർണാടകയിലെ ചിക്ക്മഗളൂരുവിൽ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് തന്നെ നടത്തും. സമയം കഴിഞ്ഞാലും പ്രത്യേക കേസായി പരിഗണിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‍മോർട്ടം പൂർത്തിയായാൽ മൃതദേഹവുമായി ഉടൻ തന്നെ കുടുംബം നാട്ടിലേക്ക് തിരിക്കും. ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സോകോ ടീമിന്റെ പരിശോധന തുടരുകയാണ്. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തിലാണ് പരിശോധന. കുടുംബത്തിന്റെ ആരോപണം പരിശോധിക്കുമെന്നും ഒരു സാധ്യതയും തള്ളില്ലെന്നും ചിക്ക്മഗളൂരു എസ്പി ജിതേന്ദ്ര ദയമ വ്യക്തമാക്കി. നാല് ദിവസം...

വിനോദസഞ്ചാരത്തിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി.

കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ശ്രീനന്ദ (15)ക്കായുള്ള തിരച്ചിൽ ഇന്നും ഊർജിതമായി തുടർന്നിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്യ ധാര വ്യൂ പോയിൻ്റിന് താഴെ ഭാഗത്തെ താഴ്‌വാരത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തേക്ക് എത്തിക്കാനായി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കാണാതായത്. കടമ്പഴിപ്പുറത്തുനിന്നുള്ള 40 അംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദ ചിക്കമംഗളൂരുവിൽ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5.20-ഓടെ കുടുംബത്തോടൊപ്പം സെൽഫിയെടുത്ത ശേഷം...
1 2 3 5

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.