Kerala

വാല്‍പാറ അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

കേരളത്തെ നടുക്കിയ വാല്‍പാറ അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച പാങ്ങ് കളത്തില്‍തൊടി സാജിതയുടെ മകന്‍ ഷഹദിന്‍ (10), വാന്‍ ഡ്രൈവര്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫായിസ് (22), പാങ്ങ് ഗവ. എല്‍പി സ്‌കൂളിലെ ബസ് ഡ്രൈവര്‍ നൗഷാദ് (39) എന്നിവരാണു പരുക്കേറ്റ് ചികിത്സയിലുള്ളത്.

നിതിൻ രാജിന്റെ മരണം :അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാർ റിമാൻഡിൽ

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാർ റിമാൻഡിൽ. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേശ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ, ഹരിയാന ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരാണ് റിമാൻഡിലായത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആണ് പ്രതികളെ റിമാൻഡ് ചെയ്തത്. കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസാണ് പ്രതികളെ നോയിഡയിൽ നിന്ന് പിടികൂടിയത് .നിതിൻ രാജിൻ്റെ മരണത്തിന് പിന്നാലെ ഇൻസ്റ്റാ പേ...

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ

അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ. കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസാണ് പ്രതികളെ പിടികൂടിയത്. നോയിഡയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ, ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മരണത്തിൽ ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ നേരത്തെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. നിതിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചു, മാനസികമായി പീഡിപ്പിച്ചു എന്നുമാണ്...

നിതിന്‍ രാജിന്റെ മരണം; മരിക്കുന്നതിന് 25 മിനിറ്റ് മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്

നിതിന്‍ രാജിന്റെ മരണത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് . പ്രിന്‍സിപ്പലിന്റെ മുറിയില്‍വെച്ച് നിതിന്റെ ഫോണ്‍ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നിതിന്‍ മരിക്കുന്നതിന് 25 മിനിറ്റ് മുന്‍പ് ഉള്ളതാണ് ദൃശ്യം. ഇൻസ്റ്റ പേ ലോണ്‍ ആപ്പില്‍ നിന്നും നിരന്തരമായി ഭീഷണി സന്ദേശങ്ങള്‍ വരുന്നതുമായി ബന്ധപ്പെട്ട് ലത ടീച്ചര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുന്നുണ്ട്. ആ സമയത്തും ടീച്ചര്‍ക് കാള്‍ വരുന്നു. പ്രിന്‍സിപ്പല്‍ ലോണ്‍ ആപ്പുകാരോട് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിധിന്‍രാജ് പ്രിന്‍സിപ്പലിന് വിവരിച്ചു നല്‍കുന്നതും...

സുവർണ്ണ കേരള ലോട്ടറി ഫലം ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവര്‍ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഇന്ന്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് ലോട്ടറി ഫലം പ്രഖ്യാപിക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഞായറാഴ്ചകളില്‍ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി , ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവര്‍ണ്ണ കേരളം ,...

ഇടമലക്കുടിയിൽ ടൺ കണക്കിന് റേഷൻ അരി കാണാതായ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്‌ടർ

സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള ടൺ കണക്കിന് റേഷൻ അരി കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്‌ടർ. കുറ്റം തെളിഞ്ഞാൽ വിതരണക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്നും ജില്ലാ ഭണകൂടം വ്യക്തമാക്കി. എന്നാൽ ഇപ്പോഴും ഇടമലക്കുടിയിലെ പല ഉന്നതികളിലും റേഷൻ അരി കിട്ടാനില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ഇടമലക്കുടിയിൽ വിതരണം ചെയ്യേണ്ട 65 ടൺ അരിയാണ് കാണാതായതായി ഉദ്യോഗസ്ഥർ കണ്ടെത്തിയത് .കഴിഞ്ഞ ഒരുമാസമായി ഇടമലക്കുടിയിൽ റേഷൻ അരി ലഭിക്കുന്നില്ലെന്നു പരാതി ഉന്നയിക്കുകയാണ് ഉന്നതികളിൽ ഉള്ളവർ. ഇടമലക്കുടിയിലെ ആദിവാസികൾക്ക് വിതരണം...

സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നു

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പുതുക്കിയ മുന്നറിയിപ്പ്.ഇന്ന് മുതൽ 19-ാം തിയതി വരെ കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന...

ശ്വാസനാളത്തിൽ പാൽ കുടുങ്ങി പെൺകുഞ്ഞ് മരിച്ചു

ശ്വാസനാളത്തിൽ പാൽ കുടുങ്ങി പെൺകുഞ്ഞ് മരിച്ചു. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. ഫീഡിങ് റൂമിൽ അമ്മ മുലയൂട്ടുന്നതിനിടെ ശ്വാസനാളത്തിൽ പാല് കുടുങ്ങിയാണ് അസം സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. അബ്ദുൽസലാം – ഹാബിജ കധോൻ ദമ്പതികളുടെ ഒരു വയസ്സുള്ള പെൺകുഞ്ഞാണ് മരിച്ചത്.ട്രെയിൻ യാത്രയ്ക്കിടെ വിശ്രമിക്കാനായി സ്റ്റേഷനിലെത്തിയതായിരുന്നു കുടുംബം. ഫീഡിങ് റൂമിലിരുന്ന് അമ്മ മുലയൂട്ടുന്നതിനിടെ അബദ്ധത്തിൽ ശ്വാസനാളത്തിൽ പാൽ കുടുങ്ങുകയായിരുന്നു. പാൽ കുടിച്ച ഉടൻ തന്നെ കുഞ്ഞ് ബോധരഹിതയായതായി മാതാപിതാക്കൾ പറഞ്ഞു.ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ...

വിഷുക്കണിയിൽ നിന്ന് തീ പിടിച്ചു, തിരുവനന്തപുരത്ത് വീട് ഭാഗീകമായി കത്തി നശിച്ചു

വിഷുക്കണിയിൽ നിന്ന് തീ പിടിച്ചു. തിരുവനന്തപുരത്ത് വീട് ഭാഗീകമായി കത്തി നശിച്ചു. കുടപ്പനക്കുന്ന് തുമ്പിക്കോണം ലൈനിൻ താമസിക്കുന്ന ഗീതയുടെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. പുക ശ്വസിച്ച് മൂന്നു പേർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെയാണ് സംഭവം ഉണ്ടായത്. പുലർച്ചെ എഴുന്നേറ്റ് കണികണ്ടു. കണികാണുമ്പോൾ നിലവിളക്കുകൾ കൊളിത്തിയിരുന്നു. അതിന് ശേഷം ഇവർ കിടന്നുറങ്ങി. തുടർന്നാണ് തീ പടർന്ന് പിടിച്ചത്. വീടിന്റെ ഹാളും ഉപകരണങ്ങളും കത്തി നശിച്ചു. വീട്ടിലുള്ളവരുടെ നിലവിളി കേട്ട്...

ഡോ. എം കെ റാമിന് എതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വിദ്യാർഥികൾ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് അധ്യാപകൻ ഡോ. എം കെ റാമിന് എതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വിദ്യാർഥികൾ. ചെരുപ്പിട്ട് വന്ന വിദ്യാർഥിനിയെ കോളനി എന്ന് വിളിച്ചു. സഹപാഠിയായ പെൺകുട്ടിയെ കൊണ്ട് ചെരുപ്പ് വെച്ച് തല്ലിക്കാൻ ശ്രമിച്ചു. പെൺകുട്ടിയെ കറുത്ത പശു എന്ന് വിളിച്ചു പരിഹസിച്ചെന്നും വിദ്യാർഥിയുടെ പ്രതികരണം. ഗുരുതരമായ ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അഞ്ചരക്കണ്ടി കോളജിലെ വിദ്യാർഥികൾ പലരും പറയുന്നത്.നിറം കൂടിയവരെ വെള്ളപ്പാറ്റയെന്നാണ് ഡോ. റാം വിളിക്കുക. ഒരു പെൺകുട്ടിയെ കറുത്ത പശു എന്ന് വിളിച്ചു...
1 2 3 6

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.