World

ഹോര്‍മുസ് കടലിടുക്കിലെ വെടിവയ്പ്പ്: ഇന്ത്യന്‍ കപ്പലുകള്‍ക്ക് നാശനഷ്ടമുണ്ടായില്ല; വെടിയുതിര്‍ത്തത് ഐആര്‍ജിസിയുടെ രണ്ട് ഗണ്‍ബോട്ടുകള്‍

ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഉണ്ടായ വെടിവയ്പ്പില്‍ കപ്പലുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടില്ലെന്ന് വിവരം. ഐആര്‍ജിസിയുടെ രണ്ട് ഗണ്‍ബോട്ടുകള്‍ ആണ് വെടിയുതിര്‍ത്തതെന്ന് ഒരു കപ്പലിലെ ക്യാപ്റ്റന്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പലുകള്‍ക്ക് ഹോര്‍മുസ് കടക്കാന്‍ അനുമതി ലഭിച്ചിരുന്നു.അതിനിടെ ആണ് വെടിവയ്പ്പ് ഉണ്ടായതും കപ്പല്‍ മടങ്ങിയതും. കപ്പലുകളുടെ ഗതി മാറ്റാനാണ് വെടിയുതിര്‍ത്തത് എന്നാണ് ഇറാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യന്‍ കപ്പലുകളിലെ ജീവനക്കാരോട് ജാഗ്രത കടുപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. ഇറാന്റെ...

ചേതനയറ്റ് ജന്മനാട്ടില്‍; പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാന്‍ അമ്പലപ്പറമ്പ് എച്ച്എസ്എസിലേക്ക് ഒഴുകി ആയിരങ്ങള്‍

ഉല്ലാസ യാത്രയ്ക്കായി വാല്‍പ്പാറയിലേക്ക് പോയ നാടിന്റെ പ്രിയപ്പെട്ടവര്‍ വിലാപയാത്രയായി ചേതനയറ്റ് മടങ്ങിയെത്തിയപ്പോള്‍ അവസാനമായി ഒരു നോക്കുകാണാന്‍ തിങ്ങിനിറഞ്ഞ് ആയിരങ്ങള്‍. അമ്പലപ്പറമ്പ് എച്ച്എസ്എസിലാണ് പൊതുദര്‍ശനം നടക്കുന്നത്. അപകടത്തില്‍ മരിച്ച ഒന്‍പത് പേരുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രാവിലെയോടെ നാട്ടിലെത്തിക്കുകയായിരുന്നു. മന്ത്രി വി ശിവന്‍കുട്ടി, സ്ഥലം എംഎല്‍എ മഞ്ഞളാംകുഴി അലി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പൊതുദര്‍ശനം നടക്കുന്ന ഗവ. എച്ച്എസ്എസില്‍ എത്തിയിട്ടുണ്ട്. അധ്യാപകരും മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമാണ് മരിച്ചത്. ഒരു മണിക്കൂര്‍...

മന്തി പരസ്യത്തിലെ ശ്രീകൃഷ്ണ ചിത്രത്തിൽ നിയമനടപടി ആവശ്യപ്പെട്ട് സിപിഐഎം ചേർത്തല ഏരിയ കമ്മിറ്റി

മന്തി റെസ്റ്റോറന്റിന്റെ പരസ്യത്തിലെ ശ്രീകൃഷ്ണ ചിത്ര വിവാദത്തിൽ കർശന നിയമനടപടി ആവശ്യപ്പെട്ട് സിപിഐഎം ചേർത്തല ഏരിയ കമ്മിറ്റി രം​ഗത്ത്. മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കമാണ് പോസ്റ്ററിലുള്ളതെന്നും ഇത് സമൂഹത്തിലെ സൗഹാർദത്തെ തകർക്കാൻ ഇടയാക്കുമെന്നും എ.എം. ആരിഫ് വ്യക്തമാക്കി. ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും ഹോട്ടൽ ഉടമകളുടെ നടപടിയെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും ആരിഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. “വിഷു പോലുള്ള ഉത്സവങ്ങൾ മതപരമായ ആഘോഷങ്ങൾക്കപ്പുറം സാമൂഹിക ഐക്യത്തിന്റെ പ്രതീകങ്ങൾ കൂടിയാണ്. കേരളത്തിന്റെ പ്രത്യേകത തന്നെ മതങ്ങൾക്ക് അതീതമായി...

ആണവായുധം ഉണ്ടാക്കില്ലെന്ന് ഇറാന്‍ ഉറപ്പുനല്‍കിയതായി അമേരിക്കന്‍ ട്രംപ്

ആണവായുധം ഉണ്ടാക്കില്ലെന്ന് ഇറാന്‍ ഉറപ്പുനല്‍കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറാന്‍ ഇറാന്‍ തയാറാണെന്ന് അറിയിച്ചതായും ട്രംപ് അവകാശപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ ഉടനുണ്ടാകുമെന്നും, അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ച ഈ ആഴ്ച തന്നെ നടക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഒട്ടുമിക്കവയും ഇറാന്‍ അംഗീകരിച്ചിട്ടുണ്ടെന്നും 20 വര്‍ഷത്തേക്കെങ്കിലും ആണവായുധം ഉണ്ടാക്കില്ലെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നതെന്നുമാണ് ട്രംപ് വിശദീകരിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ക്കായി പാകിസ്താനിലെ ഇസ്ലാമാബാദിലേക്ക് പോകുമെന്ന സൂചനയും ട്രംപിന്റെ വാക്കുകളില്‍ ഉണ്ടെന്നാണ്...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ കൂടുതൽ അധ്യാപകർക്കെതിരെ പരാതി നൽകാൻ വിദ്യാർത്ഥികൾ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ കൂടുതൽ അധ്യാപകർക്കെതിരെ പരാതി നൽകാൻ വിദ്യാർത്ഥികൾ ഒരുങ്ങുന്നു. 8 അധ്യാപകർക്ക് എതിരെയാണ് വിദ്യാർഥികൾ മാനേജ്മെന്റിനെ പരാതി നൽകാൻ തയ്യാറെടുക്കുന്നത്. ഇതിനു മുന്നോടിയായി വിദ്യാർത്ഥികൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപകരുടെ പേര് സഹിതം വിദ്യാർത്ഥികൾ വോട്ടെടുപ്പ് നടത്തി.അതേസമയം നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെ പുറത്താക്കും. അഞ്ചരക്കണ്ടി ദന്തൽ കോളജ് മാനേജ്മെന്റിന്റെ നടപടി, വിദ്യാർഥികളുടെ വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ. എം കെ റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി...

ഇന്ന് വിഷു

കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമായി വിളവെടുപ്പുത്സവം ആഘോഷമാക്കുന്നു. നിലവിളക്കിന്റെ വെളിച്ചത്തിൽ കൃഷ്ണവിഗ്രഹവും കണിക്കൊന്നയും വിളവെടുത്ത കണിവെള്ളരിയും കോടിമുണ്ടും പഴങ്ങളുമായി കണികണ്ടുണരുന്ന പ്രഭാതം.വിഷുവം എന്നാൽ തുല്യമായത് എന്നർത്ഥം. രാവും പകലും തുല്യമായി വരുമ്പോൾ വിഷു ആഘോഷം. കണി കണ്ടും കൈനീട്ടം കൊടുത്തും വാങ്ങിയും പുതുവസ്ത്രങ്ങൾ അണിഞ്ഞും ഒന്നിച്ചിരുന്ന സദ്യയുണ്ടും വിളവെടുപ്പുൽസവം ആഘോമാക്കുന്നു.

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.രാജിക്കത്ത് ഗവർണർക്ക് കൈമാറി.ലോക്ഭവനിലെത്തിയാണ് രാജിക്കത്ത് നൽകിയത്. നിരവധി നല്ല കാര്യങ്ങൾ ബിഹാറിന് വേണ്ടി താൻ ചെയ്തു. ബിഹാർ വളരെ വേഗത്തിൽ മുന്നേറും. ബിഹാറിലെ പുതിയ സർക്കാരിന് തന്റെ പൂർണ്ണ സഹകരണവും മാർഗനിർദേശവും ഉണ്ടായിരിക്കുമെന്ന് നിതീഷ് കുമാർ പ്രതികരിച്ചു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അവസാനം മന്ത്രി സഭായോഗം ചേർന്നിരുന്നു. വികസിതവും സമ്പന്നവുമായ ഒരു ബീഹാർ കെട്ടിപ്പടുക്കുന്നതിലെ സംതൃപ്തി യോഗത്തിൽ നിതീഷ് കുമാർ പ്രകടിപ്പിച്ചു. ഇന്ന് തന്നെ ജെഡിയു ബിജെപി നിയമസഭാ കക്ഷിയോഗം...

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാന്‍

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാന്‍. ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇറാന്റെ ആവശ്യം. ഐക്യരാഷ്ട്രസഭയിലാണ് ഇറാന്റെ പ്രതിനിധി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇറാനെതിരായ അമേരിക്കയുടേയും ഇസ്രായേലിന്റേയും സംയുക്ത ആക്രമണ ഉദ്യമത്തെ ഗള്‍ഫ് രാജ്യങ്ങള്‍ പിന്തുണച്ചുവെന്നാണ് ഇറാന്റെ ആരോപണം. ഇറാന്‍ പ്രതിനിധി അമിര്‍ സയ്ദ് ഇറാവാനി ഐക്യരാഷ്ട്രസഭയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി ഇറാന്‍ ദേശീയ മാധ്യമം സ്ഥിരീകരിച്ചു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനോടുള്ള ധാര്‍മിക ബാധ്യത പാലിക്കുന്നതില്‍ ഗള്‍ഫ്...

ഹോർമുസിലൂടെ ചരക്ക് നീക്കം വേഗത്തിലാക്കി ഇറാൻ

ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് ഉപരോധം ആരംഭിക്കാനിരിക്കെ ഹോർമുസിലൂടെ ചരക്ക് നീക്കം വേഗത്തിലാക്കി ഇറാൻ. ഇറാന്റെ രണ്ട് എണ്ണ ടാങ്കറുകൾ ​ഗൾഫിൽ നിന്ന് ഹോർമുസ് വഴി പുറത്തുകടന്നു. ന്യൂ ഫ്യൂച്ചർ, ഓറോറ എന്നീ എണ്ണ ടാങ്കറുകളാണ് ഹോർമുസ് കടന്നത്. ഇന്ത്യൻ സമയം രാത്രി 7.30നാണ് ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് ഉപരോധം ആരംഭിക്കുന്നത്. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മുറുകുന്നത് പശ്ചിമേഷ്യയിൽ പുതിയ യുദ്ധമുഖം തുറന്നേക്കുമെന്ന ഭീതി വർദ്ധിപ്പിക്കുന്നു. ഹോർമുസിൽ നിയന്ത്രണമേർപ്പെടുത്തിയാൽ ചെങ്കടലിലെ ബാബ് അൽ മന്ദബ് ലക്ഷ്യമിട്ട്...

ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കണം :ഫ്രാൻസ്

ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കണമെന്ന് ഫ്രാൻസ്. ഹോർമുസിൽ ബഹുരാഷ്ട്ര ദൗത്യം നടത്തും. യു കെയുമായി ചേർന്നായിരിക്കും ബഹുരാഷ്ട്ര ദൗത്യം നടത്തുക. ഉടൻ ഇതുമായി ബന്ധപ്പെട്ട ചർച്ച ആരംഭിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. അതേസമയം, ഡോണൾഡ്‌ ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് ഉപരോധം ആരംഭിക്കാനിരിക്കെ ഹോർമുസിലൂടെ ചരക്ക് നീക്കം വേ​ഗത്തിലാക്കി ഇറാൻ. ഇറാന്റെ രണ്ട് എണ്ണ ടാങ്കറുകൾ ​ഗൾഫിൽ നിന്ന് ഹോർമുസ് വഴി പുറത്തുകടന്നു.ന്യൂ ഫ്യൂച്ചർ, ഓറോറ എന്നീ എണ്ണ ടാങ്കറുകളാണ് ഹോർമുസ് കടന്നത്. ഇന്ത്യൻ...
1 2 3 5

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.