അടയാളം ന്യൂസ് ഡെസ്ക്

വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയ്ക്ക് വിട നല്‍കി ജന്മനാട്

കര്‍ണാടക ചിക്ക്മഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയ്ക്ക് വിട നല്‍കി ജന്മനാട്. വീട്ടിലെ പൊതുദര്‍ശനത്തിനിടെ വൈകാരിക രംഗങ്ങളാണുണ്ടായത്. ശ്രീനന്ദയുടെ പ്രിയപ്പെട്ടവര്‍ നെഞ്ചുപൊട്ടി വിലപിച്ചു. അന്തിമോപചാരം അര്‍പ്പിക്കാന്‍ നൂറ് കണക്കിനാളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. തിരുവില്വാമല ഐവര്‍മഠത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സഹോദരൻ സച്ചു ചിതയ്ക്ക് തീകൊളുത്തി. മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരുക്കെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അസ്വാഭാവികത ഇല്ലെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. ഇന്ന്...

ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ ഭീഷണിയുമായി പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍

ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ ഭീഷണിയുമായി പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. മുന്‍ ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെയാണ് ഭീഷണി. പാലക്കാട് പണം നല്‍കിയ സ്ത്രീക്ക് പിന്നില്‍ ബിന്ദു ആണെന്നാണ് ശോഭയുടെ ആരോപണം. ആലപ്പുഴയിലെ ബിജെപി മുൻ നേതാവ് ബിന്ദുവാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പാലക്കാട്ടേക്ക് പണം കൊടുത്തയച്ചത് ബിന്ദു ആണെന്ന് ആയിരുന്നു ശോഭയുടെ ആരോപണം. ഭീഷണി ഫോൺ കോളിന്റെ ഓഡിയോ റെക്കോർഡ് ബിന്ദു പുറത്തു വിട്ടു. ആലപ്പുഴ രജിസ്ട്രഷൻ കാറിലാണ്...

പാലായിൽ ജോസ് കെ മാണി ജയിക്കും, കൊല്ലത്ത് 6-9 സീറ്റ് വരെ നേടും; എറണാകുളത്തും നേട്ടം ഉണ്ടാക്കുമെന്നും CPIM വിലയിരുത്തൽ

എറണാകുളത്തും പാലായിലും കൊല്ലത്തും കാസർഗോഡും നേട്ടം ഉണ്ടാകുമെന്ന് സിപിഐഎം വിലയിരുത്തൽ. എറണാകുളത്ത് 6 സീറ്റുകൾ ഉറപ്പ്. സിറ്റിംഗ് സീറ്റുകൾക്ക് പുറമേ തൃപ്പൂണിത്തുറയും പിടിച്ചെടുക്കും. ആലുവയിൽ ശക്തമായ മത്സരം നടത്താനായി. സംഘടനാ സംവിധാനം ജില്ലയിൽ കൃത്യമായി പ്രവർത്തിച്ചുവെന്നും ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് കൈമാറി. പാലായിൽ ജോസ് കെ മാണി ജയിക്കുമെന്ന് സിപിഐഎം വിലയിരുത്തൽ. നിലവിലുള്ള 5 സീറ്റുകൾ നിലനിർത്തും. പാലാ കൂടെ ചേർക്കുമ്പോൾ 6 സീറ്റുകൾ ജില്ലയിൽ നിന്ന് ലഭിക്കുമെന്നും സിപിഐഎം...

പശ്ചിമ ബംഗാളിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പ് പരാമർശിച്ച് പ്രധാനമന്ത്രി

പശ്ചിമ ബംഗാളിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പ് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ എൽഡിഎഫിനോ യുഡിഎഫിനോ വിജയം അവകാശപ്പെടാനാകാത്ത സാഹചര്യം. അവർക്ക് പരാജയമാണ് കാണുന്നത്. LDF UDF കേരളത്തിൽ പരാജയം ഉറപ്പിച്ചു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.ടിഎംസി ബംഗാളിനെ പിന്നോട്ടടിച്ചു. ബംഗാൾ മാറ്റത്തിന് തയാറാകണം. തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ അഴിമതികളെക്കുറിച്ച് ബിജെപി ധവളപത്രം പുറത്തിറക്കും. സ്ത്രീകൾ കൂടുതലായി വോട്ട് ചെയ്ത ഇടങ്ങളിലെല്ലാം ബിജെപി വൻ വിജയം നേടി. ബംഗാൾ മാറ്റത്തിന് തയ്യാർ. ബംഗാളിനെ വികസനത്തിന്റെ പുതിയ ഉയരത്തിലേക്ക് എത്തിക്കുമെന്ന്...

‘ സഭയുമായി പ്രശ്‌നമില്ല; ചില പിതാക്കന്മാര്‍ നന്ദികേട് കാണിച്ചാല്‍ ഇനിയും പറയും’; വിവാദങ്ങള്‍ക്കിടെ പാലാ രൂപത ആസ്ഥാനത്തെത്തി പിസി ജോര്‍ജ്

വിവാദങ്ങള്‍ക്കിടെ ബിജെപി നേതാവ് പി സി ജോര്‍ജ് പാലാ രൂപത ആസ്ഥാനത്ത് എത്തി. ബിഷപ്പ് ജോസഫ് പള്ളിക്കപറമ്പിലുമായി കൂടിക്കാഴ്ച നടത്തി. താന്‍ രാഷ്ട്രീയം പറയാന്‍ വന്നതല്ലെന്നും പിതാവ് തനിക്ക് കൊന്തയും കുരിശും സമ്മാനിച്ചതായും പി സി ജോര്‍ജ് പറഞ്ഞു. ബിഷപ്പിന്റെ ജന്മദിനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നും പി സി വിശദീകരിച്ചു.സഭയുമായി പ്രശ്‌നമില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. ചില പിതാക്കന്മാര്‍ നന്ദികേട് കാണിച്ചാല്‍ ഇനിയും പറയും. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഉപകാരം ചെയ്ത ഒരാളാണ്. എനിക്കെതിരെയാണ്...

സ്വർണവിലയിൽ വീണ്ടും വർധനവ്

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ്. 22 കാരറ്റ് ഒരു പവൻ ഒരു ഗ്രാമിന് 45 രൂപ വർധിച്ചു. ഒരു പവന് 392 രൂപയാണ് കൂടിയത്. ഇന്നത്തെ 24 കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 15,284 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 14,010 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 11,463 രൂപയുമാണ്. 24 ഗ്രാം കാരറ്റ് സ്വർണ്ണം ഒരു പവന് 1,22,272 രൂപയാണ് ഇന്നത്തെ വില.

കത്തോലിക്കാസഭാ മുഖപത്രമായ ദീപികയ്‌ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് ഷോണ്‍ ജോര്‍ജ്

കത്തോലിക്കാസഭാ മുഖപത്രമായ ദീപികയ്‌ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് ഷോണ്‍ ജോര്‍ജ്. ക്രൈസ്തവ മുഖപത്രമായി ദീപികയെ അംഗീകരിക്കില്ലെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസക്കാലമായി കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തേയും ദീപികയേയും താന്‍ രണ്ടായിട്ടല്ല കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടും ഒരുപോലെയാണെന്നും ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദീപികയ്ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാലെന്നാണ് പരിഹാസം. ഒന്നുകില്‍ പത്രത്തിന്റെ മാനേജ്‌മെന്റ് മാറണം. നിലവില്‍ മാനേജ്‌മെന്റില്‍ പ്രൈവറ്റ് വ്യക്തികളുണ്ട്. അവരുടെ സ്ഥാപിത താല്‍പര്യങ്ങളും അവരുടെ രാഷ്ട്രീയവും...

അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച ഇന്ന്

അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച ഇന്ന് പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും. മുന്നോട്ടുവച്ച രണ്ട് ഉപാധികള്‍ അമേരിക്ക അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര ജലപാതകള്‍ തടസപ്പെടുത്തി, ലോകത്തെ ഭീഷണിപ്പെടുത്തുക അല്ലാതെ ഇറാന്റെ കൈവശം മറ്റ് തന്ത്രങ്ങളൊന്നുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.നിര്‍ണായക ചര്‍ച്ചകള്‍ക്കായി ഇറാന്‍ പ്രതിനിധി സംഘം പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെത്തിയിരുന്നു. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫും നയിക്കുന്ന സംഘമാണ് വ്യാഴാഴ്ച രാത്രി പാകിസ്താനിലെത്തിയത്. വെടിനിര്‍ത്തല്‍...

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്; മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കര്‍ണാടക ചിക്മഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്കെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പരുക്കുകള്‍ വീഴ്ച മൂലമുണ്ടായതെന്നും നിഗമനം. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും റിപ്പോര്‍ട്ട്. ശ്രീനന്ദയുടെ മൃതദേഹം ഇന്ന് പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടില്‍ എത്തിക്കും. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. നാല് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന കുടുംബത്തിലേക്കാണ് ശ്രീനന്ദയുടെ വിയോഗ വാര്‍ത്തയെത്തിയത്. പത്ത് മിനിറ്റുകള്‍ കൊണ്ട് അപ്രത്യക്ഷയായ ശ്രീനന്ദയെ...

ഇടിമിന്നലേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു.കൂവപ്പള്ളി കൊരട്ടിപ്പറമ്പിൽ ഇർഷാദിൻ്റെ മകൻ മുഹമ്മദ്‌ സെയ്ഫ് (20) ആണ് മരിച്ചത്.കോട്ടയം സി എം എസ് കോളേജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥി ആണ്. ഇന്ന് വൈകിട്ടോടുകൂടിയാണ് സംഭവം. ഇടിമിന്നലേറ്റ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
1 9 10 11 12 13 41

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.