ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ വെടിവയ്‌പ്പെന്ന് റിപ്പോർട്ട്. ആർജിസി ബോട്ടുകളിൽ നിന്ന് ടാങ്കറിന് നേരെ വെടിയുതിർത്തതായാണ് യുകെ മാരിറ്റൈം ഏജൻസി അറിയിച്ചത്. ഐആർജിസി വെടിവെച്ചത് ഇന്ത്യൻ കപ്പലിന് നേരെയെന്നാണ് വിവരം. ഇന്ത്യന്‍ കണ്ടെയ്നർ കപ്പലായ ജഗ് അർണവിലാണ് വെടിയേറ്റത്. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാാണ്. സംഭവത്തിൽ ഇറാന്‍ അംബാസിഡറെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.

