അടയാളം ന്യൂസ് ഡെസ്ക്

വനിത സംവരണ ഭേദഗതി ബില്ലിൽ ലോക്സഭ എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്

വനിത സംവരണ ഭേദഗതി ബില്ലിൽ ലോക്സഭ എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്. മുഴുവൻ എംപിമാരും 16,17,18 തീയതികളിൽ പാർലമെന്റിൽ എത്തണമെന്ന് നിർദ്ദേശം. മൂന്ന് വരി വിപ്പാണ് നൽകിയത്‌. ജെഡിയുവും എംപിമാർക്ക് വിപ്പ് നൽകിയിരുന്നു. ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റിന്റെ ഇരു സഭകളിലും ഉണ്ടാകണമെന്ന് നിർദ്ദേശം. വനിത സംവരണ ഭേദഗതിക്ക് എതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുമ്പോഴും ബില്ലുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് കേന്ദ്രത്തിന്റെ തീരുമാനം. ബില്ലിന്റെ ആവശ്യകതകളും,, പ്രാധാന്യവും ചൂണ്ടിക്കാട്ടി ഡൽഹയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാരി...

തൃക്കരിപ്പൂരിന്റെ മണ്ണില്‍ പുതിയ ചരിത്രമെഴുതും: സന്ദീപ് വാര്യർ

വിയര്‍പ്പും അധ്വാനവും തൃക്കരിപ്പൂരിന്റെ മണ്ണില്‍ പുതിയ ചരിത്രമെഴുതും എന്നതില്‍ സംശയമില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സന്ദീപ് വാര്യര്‍. ഈ പോരാട്ടത്തില്‍ തന്നോടൊപ്പം നിന്ന ഓരോ പ്രവര്‍ത്തകന്റെയും മുഖം മനസ്സിലുണ്ടെന്നും വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നുവെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ജാതി-മത-കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി എന്നെ സ്വീകരിച്ച സഹോദരങ്ങള്‍ക്കും, ആവേശം പകര്‍ന്നു നല്‍കിയ പ്രവര്‍ത്തകര്‍ക്കും, പിന്തുണയുമായെത്തിയ എല്ലാ നേതാക്കള്‍ക്കും ഒരായിരം നന്ദി. തൃക്കരിപ്പൂരിന്റെ വികസനത്തിനായും നാടിന്റെ നന്മയ്ക്കായും നമുക്ക് തുടര്‍ന്നും ഒരുമിച്ച് നില്‍ക്കാം. തൃക്കരിപ്പൂരിന്റെ മണ്ണില്‍ സ്ഥാനാര്‍ത്ഥിയായി കാലുകുത്തിയ നിമിഷം മുതല്‍ എന്നെ പൊതിഞ്ഞ ആവേശവും...

തിരുവനന്തപുരം പാളയത്ത് പെട്രോള്‍ പമ്പില്‍ കവര്‍ച്ച

തിരുവനന്തപുരം പാളയത്ത് പെട്രോള്‍ പമ്പില്‍ കവര്‍ച്ച. രണ്ട് ദിവസത്തെ കളക്ഷന്‍ തുകയായ ഒന്നരലക്ഷം രൂപയാണ് പുലര്‍ച്ചെ ഓഫീസ് കുത്തിതുറന്നു കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്ത് പൊലീസ് നിരീക്ഷണങ്ങള്‍ക്ക് നടുവിലാണ് കവര്‍ച്ച നടന്നത്. രാത്രി പമ്പ് അടച്ചു പോയ ശേഷം ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ രണ്ടു മണിക്ക് ശേഷമാണ് നടന്നെത്തിയ ഒരാള്‍ ഓഫീസ് മുറി കുത്തി തുറന്നു അകത്തു കയറി ഷെല്‍ഫിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചത്. അവധി...

‘ബോഡി ഷെയ്മിങ് നടത്തുന്നത് പതിവ്; പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദേശം നൽകും’; എം കെ റാമിനെതിരെ വിദ്യാർഥികൾ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ, ആരോപണവിധേയനായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ. അധ്യാപകൻ ഡോ.എം കെ റാം ബോഡി ഷെയ്മിങ് നടത്തുന്നത് പതിവെന്ന് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ തുറന്നുപറഞ്ഞു. പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് അധ്യാപകൻ നിർദേശം നൽകുമെന്നും വിദ്യാർഥികൾ.എംകെ റാം നിറത്തിന്റെ പേരിൽ വിദ്യാർഥികളെ പറയുമായിരുന്നുവെന്ന് വിദ്യർഥിനി മാധ്യമങ്ങളോട്പ്ര തികരിച്ചു. നിറം പറഞ്ഞ് അധിക്ഷേപിക്കുന്നതായി ഡീനിന് പരാതി നൽകിയിട്ടുണ്ട്. അതിന്റെ വിവരങ്ങൾ പോലും അറിയില്ലെന്ന് വിദ്യാർഥിനി പറഞ്ഞു. ബ്ലാക്കി,...

ഇടുക്കി ഉടുമ്പന്നൂരില്‍ 15 വയസുള്ള മകനോട് പിതാവിന്റെ ക്രൂരത

ഇടുക്കി ഉടുമ്പന്നൂരില്‍ 15 വയസുള്ള മകനോട് പിതാവിന്റെ ക്രൂരത. മദ്യലഹരിയില്‍ എത്തിയ പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ ഉടമ്പന്നൂര്‍ സ്വദേശി നജീബിനെ കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് ബഹളമുണ്ടാക്കി. തുടര്‍ന്ന് ഭാര്യ ചോദ്യം ചെയ്തതോടെ അക്രമാസക്തനായി. 15 വയസുള്ള മകന്‍ അന്‍ഷാദിനെ കസേര കൊണ്ടും വടികൊണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. ഭാര്യക്ക് നേരെയും ആക്രമണ ശ്രമം ഉണ്ടായി. മര്‍ദ്ദനമേറ്റ അന്‍ഷാദ് വീട്ടില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍...

താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

താപനില മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾ ദുരന്ത നിവാരണ നിയമപ്രകാരം ശിക്ഷാർഹമെന്നും മുന്നറിയിപ്പ്. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നാണ് വ്യാജ പ്രചാരണം. തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്, ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം, കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി...

‘അന്തിമ പോളിങ് ശതമാനം പുറത്തുവിടണം’; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്തയച്ച് വി ഡി സതീശന്‍

നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തതില്‍ വിമര്‍ശനം ശക്തമാക്കി എല്‍ഡിഎഫും യുഡിഎഫും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണക്ക് പുറത്തുവിടാത്തതില്‍ ദുരൂഹത സംശയിച്ച് മന്ത്രി വി ശിവന്‍കുട്ടി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും മണ്ഡലം തിരിച്ചുള്ള പോളിംഗ് ഡാറ്റ, മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ട് ശതമാനം, പോസ്റ്റല്‍ ബാലറ്റ് സ്ഥിതിവിവരക്കണക്കുകള്‍ എന്നിവയടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. സുതാര്യത ഉറപ്പാക്കുന്നതിനും, പൊതുജനങ്ങള്‍ക്ക് സൂക്ഷ്മപരിശോധന സാധ്യമാക്കുന്നതിനും, തിരഞ്ഞെടുപ്പ്...

നിതിൻ രാജിന്റെ മരണം : റിപ്പോർട്ട് തേടി ദേശീയ പട്ടികജാതി കമ്മീഷൻ

നിതിന്‍ രാജിന്റെ മരണത്തില്‍ റിപ്പോര്‍ട്ട് തേടി ദേശീയ പട്ടികജാതി കമ്മീഷന്‍. അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ബിജെപി നേതാവ് ശ്യാം രാജ് നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തിന്റെ വസ്തുതകള്‍ ബോധിപ്പിക്കാനും സ്വീകരിച്ച തിരുത്തല്‍ നടപടികള്‍ വ്യക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ദേശീയ പട്ടികജാതി കമ്മീഷന്‍ അന്വേഷണത്തിനും ഉത്തരവിട്ടു. അന്വേഷണം റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം ഹാജരാക്കണമെന്ന് ഡിജിപിയോട് നിര്‍ദ്ദേശിച്ചു. മരണത്തില്‍ കൂടുതല്‍ അധ്യാപകര്‍ക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. നടപടി നേരിട്ട രണ്ട് അധ്യാപകര്‍ക്ക് പുറമെ...

അമ്പലപ്പുഴയിൽ ജി സുധാകരന് അട്ടിമറി ജയത്തിന് സാധ്യത എന്ന് കോൺഗ്രസ്

അമ്പലപ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരന് അട്ടിമറി വിജയമുണ്ടാകുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. ഏഴായിരത്തിനും 10,000 നും ഇടയിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ബൂത്ത് തല കണക്കുകൾ ക്രോഡീകരിച്ച് കെപിസിസിക്ക് കൈമാറി. സിപിഐഎമ്മിലേയും സിപിഐയിലേയും ഒരു വിഭാഗം ജി സുധാകരന് വോട്ട് ചെയ്തെന്ന നിഗമനത്തിൽ പ്രാദേശിക യുഡിഎഫ് നേതൃത്വം. ബിജെപിയും എസ്ഡിപിഐയും സുധാകരന് അനുകൂലമായി വോട്ട് ചെയ്തു. കോൺഗ്രസ് കേഡർ വോട്ടുകൾ ഭദ്രമെന്നും യുഡിഎഫ് മണ്ഡലം കമ്മറ്റിയുടെ വിലയിരുത്തൽ. ജി സുധാകരന് 6,318 വോട്ടിന്റെ ഭൂരിപക്ഷമെന്നായിരുന്നു എൽഡിഎഫ്...

വാഹനാപകടത്തിനിടെ യുവതിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; അന്വേഷണത്തില്‍ നിന്ന് എസ്എച്ച്ഒയെ നീക്കി

ആലപ്പുഴ കായംകുളത്തെ വാഹനാപകടത്തിനിടെ യുവതിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്ന് എസ്എച്ച്ഒ യെ നീക്കി. എസ്എച്ച്ഒയ്‌ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. എന്നാല്‍ പൊലീസിന് വീഴ്ചയില്ലെന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. ഡിജിപിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിനിലിനെതിരെ ചുമത്തിയത് സ്റ്റേഷന്‍ ജാമ്യം നല്‍കാവുന്ന വകുപ്പുകളെന്ന് എസ്പി വ്യക്തമാക്കി. നോട്ടീസ് നല്‍കി വിട്ടയച്ചത് വകുപ്പുകളുടെ അടിസ്ഥാനത്തിലെന്നും പറയുന്നു. ഗുരുതര പരാതിയുണ്ടായിട്ടും സിനിലിനെ വിട്ടയച്ചത് വിവാദമായിരുന്നു. കേസെടുക്കുന്നതില്‍ കാലതാമസം വന്നിട്ടില്ലെന്നും ഏഴു വര്‍ഷത്തില്‍ താഴെയുള്ള ശിക്ഷ ആയതിനാല്‍...
1 6 7 8 9 10 41

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.