World

ഹോർമോസ് കടലിടുക്കിൽ കപ്പലിന് നേരെ വെടിവെയ്പ്പ്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ വെടിവയ്‌പ്പെന്ന് റിപ്പോർട്ട്. ആർജിസി ബോട്ടുകളിൽ നിന്ന് ടാങ്കറിന് നേരെ വെടിയുതിർത്തതായാണ് യുകെ മാരിറ്റൈം ഏജൻസി അറിയിച്ചത്. ഐആർജിസി വെടിവെച്ചത് ഇന്ത്യൻ കപ്പലിന് നേരെയെന്നാണ് വിവരം. ഇന്ത്യന്‍ കണ്ടെയ്നർ കപ്പലായ ജഗ് അർണവിലാണ് വെടിയേറ്റത്. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാാണ്. സംഭവത്തിൽ ഇറാന്‍ അംബാസിഡറെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. യുഎസ് നാവിക ഉപരോധം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാന്റെ നടപടി. ഹോർമുസ് വീണ്ടും തുറന്നത് ഇന്നലെ ആയിരുന്നു. ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള ഉപരോധം അമേരിക്ക തുടർന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കിയിരുന്നു. ഹോർമുസ് തുറന്നതോടെ ഇന്ത്യയിലേക്കുൾപ്പടെ കപ്പലുകൾ അവശ്യസാധനങ്ങളുടെ എത്തുകയുണ്ടായിരുന്നു. കൂടാതെ എണ്ണ വില 120 ഡോളറിൽ നിന്ന് കുറഞ്ഞതുമായിരുന്നു. അതേസമയം, ഇറാൻ-അമേരിക്ക രണ്ടാംഘട്ട സമാധാനചർച്ച തിങ്കളാഴ്ച ഇസ്ലാമാബാദിൽ നടക്കുമെന്ന് ഇറാൻ സർക്കാർ...

ഇറാനെതിരായ ഹോർമുസ് ഉപരോധം കടുപ്പിക്കാൻ യുഎസ്

ഇറാനെതിരായ ഹോർമുസ് ഉപരോധം കടുപ്പിക്കാൻ യുഎസ്. ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. രാജ്യാന്തര കപ്പൽപാതയിലും ഇറാന്റെ ജലപാതയിലും ആക്രമണം നടത്തും. ഇറാന്റെ തുറമുഖങ്ങളിലേക്ക് വരുന്ന എല്ലാ കപ്പലുകൾക്കും ഉപരോധം ബാധകമാണ്. ഇറാന്റെ സൈനിക നീക്കങ്ങൾ യുഎസ് നിരീക്ഷിച്ചുകൊണ്ടിരുന്നതായി പ്രതിരോധ സെക്രട്ടറി അറിയിച്ചു.നിങ്ങളുടെ നീക്കങ്ങൾ ഞങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കുന്നു, ഹോർമുസ് ഉപരോധം പാലിച്ചില്ലെങ്കിൽ നിങ്ങളുടെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ, ശേഷിക്കുന്ന വൈദ്യുതി ഉൽപ്പാദനം, ഊർജ്ജ വ്യവസായം എന്നിവയിൽ കോട്ടം സംഭവിക്കും....

യുഎസ് ഉപരോധം അവഗണിച്ച് ഇറാന്റെ എണ്ണ ടാങ്കർ

യുഎസ് ഉപരോധം അവഗണിച്ച് ഇറാന്റെ എണ്ണ ടാങ്കർ. ഹോർമുസ് കടലിടുക്ക് കടന്നു. ഇറാനിലെ ഇമാം ഖൊമേനി തുറമുഖത്തേക്കാണ് ഉപരോധം മറികടന്ന് ടാങ്കർ പോയത്. രണ്ട് ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വഹിക്കാൻ ശേഷിയുള്ളതാണ് എണ്ണ ടാങ്കർ. ടാങ്കറിൽ എണ്ണയുണ്ടോ അതോ കാലിയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.ഇറാനിയൻ തുറമുഖങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന എല്ലാ കപ്പലുകളെയും ഉപരോധിക്കാൻ തുടങ്ങിയെന്നും ഇറാന്റെ എല്ലാ കപ്പലുകളെയും തടയുമെന്നും അമേരിക്ക പറഞ്ഞതിന് പിന്നാലെയാണ് ഈ നീക്കം. യുഎസ് സൈനിക ഉപരോധം ഉണ്ടായിരുന്നിട്ടും, അമേരിക്ക കരിമ്പട്ടികയിൽ...

സിറിഞ്ചുകൾ ആവർത്തിച്ച് ഉപയോഗിച്ചു :331 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

പാകിസ്താനിൽ സിറിഞ്ചുകൾ ആവർത്തിച്ച് ഉപയോഗിച്ചു, 331 കുട്ടികൾക്ക് എച്ച്‌ഐവി ബാധ. തൗൻസയിലെ ടി എച്ച് ക്യു ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കുട്ടികൾക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്.2024 നവംബറിനും 2025 ഡിസംബറിനും ഇടയിലുമാണ് രോഗം സ്ഥിരീകരിച്ചത്.ഒറ്റത്തവണ മാത്രം ഉപയോഗിക്കേണ്ട ഡിസ്പോസിബിൾ സിറിഞ്ചുകൾ പണം ലാഭിക്കാനായി വീണ്ടും വീണ്ടും ഉപയോഗിച്ചതാണ് മാരകമായ അവസ്ഥയ്ക്ക് കാരണമായത്. ബിബിസി രഹസ്യമായി നടത്തിയ അന്വേഷണത്തിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഒരു കുട്ടിയെ കുത്തിവെക്കാൻ ഉപയോഗിച്ച സൂചി തന്നെ മറ്റ് കുട്ടികൾക്കും ഉപയോഗിക്കുന്നതായി കണ്ടെത്തി. കൂടാതെ മരുന്ന്...

പശ്ചിമേഷ്യൻ സംഘർഷം ; രാജ്യത്ത് വിലക്കയറ്റം

രാജ്യത്ത് ചില്ലറ വില അടിസ്ഥാനമാക്കിയ വിലക്കയറ്റം ഉയർന്നു. 2024 അടിസ്ഥാന വർഷമായി കാണുന്ന പുതിയ സീരീസ് അധിഷ്ഠിത പണപ്പെരുപ്പമാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) പുറത്തിറക്കിയത്. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഭക്ഷ്യ വസ്തുക്കളുടെ വിലയിലുണ്ടായ വർധനവാണ് മാർച്ചിലെ പണപ്പെരുപ്പ നിരക്ക് ഉയരാൻ കാരണം. ഫെബ്രുവരിയിൽ ഉപഭോക്തൃ വിലക്കയറ്റം 3.21 ശതമാനമായിരുന്നു. ഭക്ഷ്യവിലക്കയറ്റം ഫെബ്രുവരിയിൽ 3.47 ശതമാനം ആയിരുന്നതാണ് 3.87 ശതമാനമായി ഉയർന്നത്. പണപ്പെരുപ്പം ഉയർന്നെങ്കിലും റിസർവ് ബാങ്കിന്റെ ലക്ഷ്യമായ 4 ശതമാനത്തിൽ താഴെയാണെന്നത് ആശ്വാസം നൽകുന്നു. മാർച്ചിൽ...

യുഎസിന്റെ ആവശ്യങ്ങള്‍ യുക്തിരഹിതമെന്ന് ഇറാന്‍; മുന്നോട്ട് വച്ചത് മികച്ച ഓഫറെന്ന് യുഎസ്; ഇറാന്‍-യുഎസ് ചര്‍ച്ച എങ്ങുമെത്താതെ പരാജയപ്പെട്ടപ്പോള്‍

യുക്തിരഹിതമായ ആവശ്യങ്ങളും മികച്ച ഓഫറും തമ്മിലുള്ള ബലാബലത്തില്‍ ഇറാന്‍-യു എസ് ചര്‍ച്ച പരാജയപ്പെട്ടു. ഇസ്ലാമബാദില്‍ നടന്ന 21 മണിക്കൂറിലെ മാരത്തണ്‍ ചര്‍ച്ച വഴിമുട്ടി. അമിത ആവശ്യങ്ങളാണ് ഉന്നയിച്ചതെന്ന് ഇരുവിഭാഗവും കുറ്റപ്പെടുത്തി. ആണവ-പ്രാദേശിക വിഷയങ്ങളിലൊന്നും തീരുമാനമാകാതെ വന്നതോടെ സ്ഥിതിഗതികള്‍ വീണ്ടും വഷളായി.അപൂര്‍വവും അസാധാരണവുമായൊരു ഉന്നതതല നയതന്ത്ര ചര്‍ച്ച എങ്ങുമെത്താതെ അവസാനിക്കുന്ന കാഴ്ചയാണ് ഇസ്ലാമബാദില്‍ കണ്ടത്. അമേരിക്കയുടെ ആവശ്യങ്ങള്‍ യുക്തിരഹിതവും അമിതവുമായിരുന്നുവെന്ന് ഇറാന്‍ ആരോപിച്ചപ്പോള്‍ തങ്ങള്‍ക്കാകുന്നതില്‍ ഏറ്റവും മികച്ച ഓഫറായിരുന്നു മുന്നോട്ടുവച്ചതെന്ന് അമേരിക്കയും വാദിച്ചു.യുക്തിരഹിതമായ ആവശ്യങ്ങളാണ് ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോകാന്‍...

അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച ഇന്ന്

അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച ഇന്ന് പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും. മുന്നോട്ടുവച്ച രണ്ട് ഉപാധികള്‍ അമേരിക്ക അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര ജലപാതകള്‍ തടസപ്പെടുത്തി, ലോകത്തെ ഭീഷണിപ്പെടുത്തുക അല്ലാതെ ഇറാന്റെ കൈവശം മറ്റ് തന്ത്രങ്ങളൊന്നുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.നിര്‍ണായക ചര്‍ച്ചകള്‍ക്കായി ഇറാന്‍ പ്രതിനിധി സംഘം പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെത്തിയിരുന്നു. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫും നയിക്കുന്ന സംഘമാണ് വ്യാഴാഴ്ച രാത്രി പാകിസ്താനിലെത്തിയത്. വെടിനിര്‍ത്തല്‍...

ലെബനനിൽ ഇസ്രയേൽ ആക്രമണം

ലെബനനിൽ ഇസ്രയേൽ ആക്രമണം. ബെയ്റൂത്ത് , തെക്കൻ ലെബനൻ, ബെക്ക താഴ്‌വര തുടങ്ങി നൂറിലധികം കേന്ദ്രങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ബെക്ക താഴ്‌വരയിൽ നടന്ന ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. പൗരന്മാർക്ക് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തുന്നതെന്ന് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം പറഞ്ഞു.അതിനിടെ ഇറാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത് എത്തി. ഇറാന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്ക് മേൽ 50 ശതമാനം തീരുവ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ഇക്കാര്യത്തിൽ ഒരു ഇളവും പ്രതീക്ഷിക്കേണ്ടെന്നും...

ഇറാന്‍- അമേരിക്ക വെടി നിര്‍ത്തല്‍ ധാരണ: എണ്ണ വിലയില്‍ ആശ്വാസം

ഇറാന്‍- അമേരിക്ക വെടി നിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ എണ്ണവിലയില്‍ ആശ്വാസം. ബ്രെന്റ് ക്രൂഡ് വിലയില്‍ 19 ശതമാനം ഇടിവുണ്ടായി. അസംസ്‌കൃത എണ്ണ വില ബാരലിന് 92 ഡോളറായി. അമേരിക്കന്‍ വിപണികളിലും നേട്ടമുണ്ടായി. എന്‍വിഡിയ,ടെസ്ല,ഇന്റല്‍ ഓഹരികള്‍ക്ക് നേട്ടം. ജാപ്പനീസ് ഓഹരി വിപണി നിക്കൈയും കൊറിയന്‍ വിപണി കോസ്പിയും 6% നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. ഇന്ത്യയ്ക്ക് ആശ്വാസമായി രണ്ട് എല്‍പിജി കപ്പലുകള്‍ ഉടന്‍ തീരത്തെത്തും. ഗ്രീന്‍ സാന്‍വി, ഗ്രീന്‍ ആശ എന്ന 2 എല്‍പിജി ടാങ്കറുകളാണ് തീരത്ത് എത്തുക. രണ്ട്...
1 2 3 4

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.