നവ കേരള സർവ്വേ: സുപ്രീംകോടതിയിൽ കണക്കുകൾ നിരത്തി സർക്കാർ

നവകേരള സർവേയ്ക്ക് ചെലവ് 13 കോടിയെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ കണക്ക് നൽകി. അനുവദിച്ച 20 കോടിയിൽ ഇതുവരെ ചെലവായത് 13.04 കോടി രൂപ. ബ്രോഷറിന് 5.54 കോടിയും കത്തിന് ഒരു കോടിയും ചെലവായെന്ന് സർക്കാർ. വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടി രൂപ ചെലവായെന്നും കണക്കിൽ പറയുന്നു. നാളെ സുപ്രീംകോടതിയുടെ പരി​ഗണനയ്ക്ക് ഹർജി വരുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് കണക്ക് സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് നവകേരള സർവ്വേക്ക് സർക്കാർ തുടക്കം കുറിച്ചത്. 20 കോടി രൂപ ഇതിനായി വകയിരുത്തിയിരുന്നു. നവ കേരള സർവേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് സുപ്രീംകോടതി സർവേയ്ക്ക് അനുമതി നൽകുകയായിരുന്നു. സുപ്രീംകോടതിയിലടക്കം നടത്തിയ നിയമപോരാട്ടത്തിലൂടെ സർക്കാർ നടത്തിയ നവകേരള സർവേ 95 ലക്ഷം വീടുകളിൽ നേരിട്ടെത്തി വിവരശേഖരണത്തിനാമ് ലക്ഷ്യമിട്ടിരുന്നത്. സർവേ വൊളന്റിയർമാരാകാൻ 96,200 പേരായിരുന്നു രജിസ്റ്റർചെയ്തിരുന്നത്. കുടുംബശ്രീ അംഗങ്ങളെയാണ് സർവേക്കു നിയോഗിച്ചിരുന്നത്. 10 വർഷത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സർവേയിൽ തേടിയത്.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.