അസിം മുനീറിനെയും ഷെഹ്ബാസ് ഷെരീഫിനെയും അഭിനന്ദിച്ച് ട്രംപ്. പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും നേതൃത്വം കഴിവുറ്റത്. ഇന്ത്യയുമായുള്ള യുദ്ധത്തിൽ 30 മുതൽ 50 ദശലക്ഷം വരെ ജീവൻ രക്ഷിച്ചതിന് അവർ എപ്പോഴും തന്നോട് നന്ദിയുള്ളവരെന്നും ട്രംപ്.ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു. വെടിനിർത്തൽ കരാറിനായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഇരുനേതാക്കളും സംസാരിച്ചത്. മേഖലയിലെ സംഭവവികാസങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.അതേസമയം ഹോർമുസ് കടലിടുക്കിൽ ഉടൻ ഉപരോധം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഹോർമുസിലേക്ക് പ്രവേശിക്കുകയോ പുറത്തേക്ക് പോകുകയോ ചെയ്യുന്ന എല്ലാ കപ്പലുകളെയും തടയുമെന്നും ട്രംപിന്റെ ഭീഷണി. ഇതിനായുള്ള നടപടി യുഎസ് നാവിക സേന ഉടൻ ആരംഭിക്കും. ഇറാന് ടോൾ നൽകുന്ന എല്ലാ കപ്പലുകളെയും നിരോധിക്കാൻ യുഎസ് നാവികസേനയ്ക്ക് നിർദ്ദേശം നൽകിയതായും ട്രംപ്. നിയമവിരുദ്ധമായ ടോൾ അടയ്ക്കുന്ന ആരെയും സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കില്ല.ഇസ്ലാമാബാദ് ചർച്ചയിൽ മിക്ക കാര്യങ്ങളിലും യോജിപ്പുണ്ടായിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി.

