അടയാളം ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടിൽ പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഉടൻ

തമിഴ്‌നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഉടൻ നടക്കും. റോഡ് ഷോയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. നാഗർകോവിലിൽ റോഡ് ഷോയിൽ പങ്കെടുക്കാനാണ് എത്തിയത്. ശങ്കുമുഖം ടെക്നിക്കൽ ഏരിയയിൽ വിമാനം ഇറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ നാഗർകോവിലേക്ക് തിരിക്കും. വൈകുന്നേരം 4:15-ന് നാഗർകോവിൽ ഹെലിപ്പാഡിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി വെപ്പമൂഡ് വരെ ആദ്യഘട്ട റോഡ് ഷോ നടത്തും.തുടർന്ന് 4:30 മുതൽ 5:30 വരെ വെപ്പമൂഡ് മുതൽ വടച്ചേരി വരെയുള്ള പാതയിൽ രണ്ടാം ഘട്ട...

മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി ഡിഎംകെ

മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി ഡിഎംകെ. നാളെ തമിഴ്നാട്ടിൽ എങ്ങും കരിങ്കൊടി ഉയർത്താൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആഹ്വാനം ചെയ്തു. ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നിശബ്ദമാക്കാൻ നീക്കമെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു.ബിജെപി കളിക്കുന്നത് തീക്കളിയാണ്, ഈ ചരിത്രപരമായ അനീതിക്കെതിരെ തമിഴ്‌നാട്ടിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും നാളെ കരിങ്കൊടികൾ ഉയരുമെന്നും സ്റ്റാലിൻ പറഞ്ഞു. ഇന്ത്യയുടെ പുരോഗതിക്കായി പ്രയത്നിച്ച തമിഴ്‌നാടിനും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും നൽകുന്ന ശിക്ഷയാണോ മണ്ഡല പുനർനിർണ്ണയമെന്നും സ്റ്റാലിൻ ചോദിച്ചു.ബുധനാഴ്ച...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ,

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ, ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6012 മെഗാവാട്ട്. ആദ്യമായിട്ടാണ് 6000 മെഗാവാട്ട് പിന്നിടുന്നത്. ഈ മാസം 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു മുൻ റെക്കോർഡ്. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റാണ്.ആഭ്യന്തര ഉൽപാദനം കൂട്ടുമെന്ന് KSEB അറിയിച്ചു. ചൂട് വർധിച്ചതോടെ വീടുകളിലും സ്ഥാപനങ്ങളിലും എസി, കൂളർ തുടങ്ങിയ ഉപകരണങ്ങൾ നിരന്തരമായി ഉപയോഗിക്കുന്നതാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ...

ശ്വാസനാളത്തിൽ പാൽ കുടുങ്ങി പെൺകുഞ്ഞ് മരിച്ചു

ശ്വാസനാളത്തിൽ പാൽ കുടുങ്ങി പെൺകുഞ്ഞ് മരിച്ചു. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. ഫീഡിങ് റൂമിൽ അമ്മ മുലയൂട്ടുന്നതിനിടെ ശ്വാസനാളത്തിൽ പാല് കുടുങ്ങിയാണ് അസം സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. അബ്ദുൽസലാം – ഹാബിജ കധോൻ ദമ്പതികളുടെ ഒരു വയസ്സുള്ള പെൺകുഞ്ഞാണ് മരിച്ചത്.ട്രെയിൻ യാത്രയ്ക്കിടെ വിശ്രമിക്കാനായി സ്റ്റേഷനിലെത്തിയതായിരുന്നു കുടുംബം. ഫീഡിങ് റൂമിലിരുന്ന് അമ്മ മുലയൂട്ടുന്നതിനിടെ അബദ്ധത്തിൽ ശ്വാസനാളത്തിൽ പാൽ കുടുങ്ങുകയായിരുന്നു. പാൽ കുടിച്ച ഉടൻ തന്നെ കുഞ്ഞ് ബോധരഹിതയായതായി മാതാപിതാക്കൾ പറഞ്ഞു.ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ...

വിഷുക്കണിയിൽ നിന്ന് തീ പിടിച്ചു, തിരുവനന്തപുരത്ത് വീട് ഭാഗീകമായി കത്തി നശിച്ചു

വിഷുക്കണിയിൽ നിന്ന് തീ പിടിച്ചു. തിരുവനന്തപുരത്ത് വീട് ഭാഗീകമായി കത്തി നശിച്ചു. കുടപ്പനക്കുന്ന് തുമ്പിക്കോണം ലൈനിൻ താമസിക്കുന്ന ഗീതയുടെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. പുക ശ്വസിച്ച് മൂന്നു പേർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെയാണ് സംഭവം ഉണ്ടായത്. പുലർച്ചെ എഴുന്നേറ്റ് കണികണ്ടു. കണികാണുമ്പോൾ നിലവിളക്കുകൾ കൊളിത്തിയിരുന്നു. അതിന് ശേഷം ഇവർ കിടന്നുറങ്ങി. തുടർന്നാണ് തീ പടർന്ന് പിടിച്ചത്. വീടിന്റെ ഹാളും ഉപകരണങ്ങളും കത്തി നശിച്ചു. വീട്ടിലുള്ളവരുടെ നിലവിളി കേട്ട്...

ഡൽഹിയിലെ രോഹിണിയിൽ തീപിടുത്തം

ഡൽഹിയിലെ രോഹിണിയിൽ തീപിടുത്തം. ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു. കുടിലുകൾക്കാണ് തീപിടിച്ചത്. പുലർച്ചെ 2:00 മണിക്കാണ് തീപിടുത്തം ഉണ്ടായത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന 400 ചതുരശ്ര യാർഡ് സ്ഥലത്താണ് തീപിടുത്തം ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ പ്രദേശത്ത് ഒന്നിലധികം കുടിലുകൾ ഉണ്ടായിരുന്നു. ഇടുങ്ങിയ പാതകളായതിനാൽ തീപിടുത്തത്തിന് പിന്നാലെ പ്രദേശത്തേക്ക് അഗ്നിശമന സേനാംഗങ്ങൾക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന്...

പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിൽ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ. നാഗർകോവിലിലാണ് നരേന്ദ്രമോദിയുടെ റോഡ് ഷോ. 4.15ന് നാഗർ കോവിൽ ഹെലിപ്പാഡ് മുതൽ വെപ്പമൂഡ് വരെയും 4.30 മുതൽ അഞ്ചരവരെ വെപ്പമൂഡ് മുതൽ വടച്ചേരി വരെയും റോഡ് ഷോ നടത്തും. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും അടുത്ത ദിവസം തമിഴ്നാട്ടിൽ എത്തും.തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക കേന്ദ്രമന്ത്രി ജെ പി നദ്ദ പുറത്തിറക്കി. താമരൈ വാക്കുരുതി എന്ന പേരിലാണ് പത്രിക. റേഷൻ കാർഡ് ഉടമകളായ സ്ത്രീകൾക്ക് പ്രതിമാസം സ്ത്രീകൾക്ക് 2000...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ കൂടുതൽ അധ്യാപകർക്കെതിരെ പരാതി നൽകാൻ വിദ്യാർത്ഥികൾ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ കൂടുതൽ അധ്യാപകർക്കെതിരെ പരാതി നൽകാൻ വിദ്യാർത്ഥികൾ ഒരുങ്ങുന്നു. 8 അധ്യാപകർക്ക് എതിരെയാണ് വിദ്യാർഥികൾ മാനേജ്മെന്റിനെ പരാതി നൽകാൻ തയ്യാറെടുക്കുന്നത്. ഇതിനു മുന്നോടിയായി വിദ്യാർത്ഥികൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപകരുടെ പേര് സഹിതം വിദ്യാർത്ഥികൾ വോട്ടെടുപ്പ് നടത്തി.അതേസമയം നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെ പുറത്താക്കും. അഞ്ചരക്കണ്ടി ദന്തൽ കോളജ് മാനേജ്മെന്റിന്റെ നടപടി, വിദ്യാർഥികളുടെ വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ. എം കെ റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി...

ഇന്ന് വിഷു

കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമായി വിളവെടുപ്പുത്സവം ആഘോഷമാക്കുന്നു. നിലവിളക്കിന്റെ വെളിച്ചത്തിൽ കൃഷ്ണവിഗ്രഹവും കണിക്കൊന്നയും വിളവെടുത്ത കണിവെള്ളരിയും കോടിമുണ്ടും പഴങ്ങളുമായി കണികണ്ടുണരുന്ന പ്രഭാതം.വിഷുവം എന്നാൽ തുല്യമായത് എന്നർത്ഥം. രാവും പകലും തുല്യമായി വരുമ്പോൾ വിഷു ആഘോഷം. കണി കണ്ടും കൈനീട്ടം കൊടുത്തും വാങ്ങിയും പുതുവസ്ത്രങ്ങൾ അണിഞ്ഞും ഒന്നിച്ചിരുന്ന സദ്യയുണ്ടും വിളവെടുപ്പുൽസവം ആഘോമാക്കുന്നു.

‘നിയമസഭാ സീറ്റ് വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഒന്നിച്ച് നിൽക്കണം’; മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

നിയമസഭാ സീറ്റ് വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ കത്ത്. തെക്കൻ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നീക്കത്തിനെതിരെ ഒന്നിച്ചു നിൽക്കണം. പതിറ്റാണ്ടുകളായി നേരിടുന്ന തെക്ക്-വടക്ക് വിഭജനത്തിന്റെ പുതിയ നീക്കമാണ് ലോക്സഭാ സീറ്റുകളുടെ വിപുലീകരണമെന്നും കത്തിൽ പരാമർശം.സാമ്പത്തിക വിഭജനത്തിലും തെക്കൻ സംസ്ഥാനങ്ങളെ കേന്ദ്രം ഒറ്റപ്പെടുത്തുകയാണ്. സാമ്പത്തിക അനീതിക്ക് പുറമേ രാഷ്ട്രീയപരമായി ഒറ്റപ്പെടുത്താനുള്ള നീക്കമാണ്. ശക്തമായ പ്രതിരോധം തീർക്കണമെന്നും രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. വനിതാ സംവരണം നടപ്പിലാക്കുന്നതിന് മുന്നോടിയായി ലോക്സഭ...
1 3 4 5 6 7 41

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.