‘മാസം 2500 രൂപ, സൗജന്യ സിലിണ്ടർ, വിവാഹത്തിന് സ്വർണ്ണം’; സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി TVK പ്രകടനപത്രിക
സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി TVK പ്രകടനപത്രിക പുറത്ത്. വീടുകൾക്ക് മുന്നിൽ വിസിൽ ചിഹ്നം കോലമായി വരച്ചിടണമെന്ന് ടിവികെ അധ്യക്ഷൻ വിജയ് അഭ്യർത്ഥിച്ചു. സ്ത്രീകളോടും യുവതികളോടുമാണ് അഭ്യർത്ഥന. തനിയ്ക്ക് ലഭിയ്ക്കുന്ന വലിയ ആദരവാകും അതെന്നും വിജയ് ചൂണ്ടിക്കാട്ടി.60 വയസിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകും. ഒരു കുടുംബത്തിന് പ്രതിവർഷം ആറ് സൗജന്യ പാചക വാതക സിലിങ്ങറുകൾ നൽകും. സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബത്തിലെ പെൺകുട്ടികൾക്ക് വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ട് സാരിയും. ഒന്ന് മുതൽ...

