അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ കൂടുതൽ അധ്യാപകർക്കെതിരെ പരാതി നൽകാൻ വിദ്യാർത്ഥികൾ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ കൂടുതൽ അധ്യാപകർക്കെതിരെ പരാതി നൽകാൻ വിദ്യാർത്ഥികൾ ഒരുങ്ങുന്നു. 8 അധ്യാപകർക്ക് എതിരെയാണ് വിദ്യാർഥികൾ മാനേജ്മെന്റിനെ പരാതി നൽകാൻ തയ്യാറെടുക്കുന്നത്. ഇതിനു മുന്നോടിയായി വിദ്യാർത്ഥികൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപകരുടെ പേര് സഹിതം വിദ്യാർത്ഥികൾ വോട്ടെടുപ്പ് നടത്തി.അതേസമയം നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെ പുറത്താക്കും. അഞ്ചരക്കണ്ടി ദന്തൽ കോളജ് മാനേജ്മെന്റിന്റെ നടപടി, വിദ്യാർഥികളുടെ വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ. എം കെ റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വിദ്യാർഥികൾ രം​ഗത്തെത്തിയിരുന്നു. കോളജിൽ നടക്കുന്നത് സ്റ്റാഫ് റാഗിങെന്ന് ആരോപണം. സമരം നിരീക്ഷിക്കാൻ മാനേജ്മെന്റ് ആളെ വച്ചെന്ന ഗുരുതര വെളിപ്പെടുത്തൽ ഇന്ന് വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടായി.അധ്യാപകരുടെ വിചാരണയും ലോൺ ആപ്പിന്റെ ഭീഷണിയുമാണ് നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ച അധ്യാപിക പരാതി നൽകാൻ ഒരുങ്ങിയത് നിതിനെ മാനസികമായി തളർത്തിയിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ മരണത്തിന് പിന്നിൽ ലോൺ ആപ്പ് സമ്മർദ്ദം എന്ന പോലീസ് വാദം കുടുംബം തള്ളി.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.