അടയാളം ന്യൂസ് ഡെസ്ക്

രാഷ്ട്രീയ നോട്ട് നിരോധനമാണ് മണ്ഡല പുനർനിർണയം; ശശി തരൂർ

വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ചർച്ചകൾ തുടരുന്നു. ബില്ലിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് ഡോ. ശശി തരൂർ. എന്തിനാണ് വനിതാ സംവരണത്തെ മണ്ഡല പുനർനിർണയുമായി ബന്ധിപ്പിച്ചത്. നോട്ട് നിരോധനത്തിൽ കാണിച്ച വേഗതയാണ് സർക്കാർ മണ്ഡലം നിർണയത്തിന് കാണിക്കുന്നത്. ഡിലിമിറ്റേഷൻ എന്നാൽ അധികാരത്തിലെ ആഴത്തിലുള്ള മാറ്റം എന്നാണ് അർഥം. മണ്ഡല പുനർനിർണയത്തെ പേരിൽ വനിതാ സംവരണം വൈകിപ്പിക്കുകയാണെന്നും ശശി തരൂർ പറഞ്ഞു. മണ്ഡല പുനർനിർണയം നിരവധി സംസ്ഥാനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തപ്പെടും രാജ്യസഭയുടെയും ലോക്സഭയുടെയും സന്തുലിതാവസ്ഥയെ ബാധിക്കും. പാർലമെന്റ് ചേരുന്ന...

ലൈംഗിക പീഡന പരാതി; പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ദളിത് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മണ്ണാർക്കാട് കോടതിയാണ് പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത് അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന് ദളിത് യുവതിയുടെ പരാതിയിലാണ് പ്രശോഭ് മുൻകൂർ ജാമ്യം തേടിയത്. അതിജീവിത ഇന്നലെ നേരിട്ട് കോടതിയിലെത്തി ദുരനുഭവം വിസ്തരിച്ചിരുന്നു. ലൈംഗിക പീഡന പരാതി ഉയർന്നതിനെത്തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനാണ്...

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട കലഹങ്ങള്‍ അവസാനിക്കുന്നില്ല. കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു. രാജിക്കത്ത് കെപിസിസിക്ക് കൈമാറുകയായിരുന്നു. നിജേഷിനെ ബേപ്പൂര്‍, എലത്തൂര്‍ ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ മുമ്പ് വന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് വന്നപ്പോള്‍ അതില്‍ നിജേഷിന്റെ പേരുണ്ടായിരുന്നില്ല. ബാലുശ്ശേരി മണ്ഡലത്തിന്റെ പ്രചാരണ ചുമതല നല്‍കാമെന്നായിരുന്നു ആ ഘട്ടത്തില്‍ പാര്‍ട്ടി നേതൃത്വം നിജേഷിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ബാലുശ്ശേരിയിലും നിജേഷിന് കാര്യമായ ചുമതല നല്‍കിയില്ല....

സുവർണ്ണ കേരള ലോട്ടറി ഫലം ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവര്‍ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഇന്ന്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് ലോട്ടറി ഫലം പ്രഖ്യാപിക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഞായറാഴ്ചകളില്‍ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി , ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവര്‍ണ്ണ കേരളം ,...

‘കാട്ടാളൻ’ തമിഴ് ട്രെയ്‌ലർ ഇന്ന്; പുറത്തിറക്കുന്നത് അനിരുദ്ധ് രവിചന്ദർ

ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ സിനിമയുടെ തമിഴ് ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങും. വൈകീട്ട് അഞ്ചിന് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിടുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന മലയാളം ട്രെയ്‌ലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയ്‌ലർ...

വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍ വന്നു

വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍ വന്നു. കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിയമം ഇന്നലെ പ്രാബല്യത്തില്‍ വന്ന രീതിയിലാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ആശയക്കുഴപ്പമുണ്ടെന്നും വിചിത്ര നടപടിയെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഇന്ന് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് വിജ്ഞാപനം പുറത്തുവന്നത്. ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യും എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ തീരുമാനം. മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നതിനാല്‍, ബില്‍ ലോക്‌സഭ കടന്നേക്കില്ല. 2023ല്‍ ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്നും ഏപ്രില്‍...

ആണവായുധം ഉണ്ടാക്കില്ലെന്ന് ഇറാന്‍ ഉറപ്പുനല്‍കിയതായി അമേരിക്കന്‍ ട്രംപ്

ആണവായുധം ഉണ്ടാക്കില്ലെന്ന് ഇറാന്‍ ഉറപ്പുനല്‍കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറാന്‍ ഇറാന്‍ തയാറാണെന്ന് അറിയിച്ചതായും ട്രംപ് അവകാശപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ ഉടനുണ്ടാകുമെന്നും, അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ച ഈ ആഴ്ച തന്നെ നടക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഒട്ടുമിക്കവയും ഇറാന്‍ അംഗീകരിച്ചിട്ടുണ്ടെന്നും 20 വര്‍ഷത്തേക്കെങ്കിലും ആണവായുധം ഉണ്ടാക്കില്ലെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നതെന്നുമാണ് ട്രംപ് വിശദീകരിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ക്കായി പാകിസ്താനിലെ ഇസ്ലാമാബാദിലേക്ക് പോകുമെന്ന സൂചനയും ട്രംപിന്റെ വാക്കുകളില്‍ ഉണ്ടെന്നാണ്...

കുരുക്ഷേത്ര എന്‍.ഐ.ടിയില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധം

ഹരിയാന കുരുക്ഷേത്ര എന്‍.ഐ.ടിയില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധം. രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആണ് ജീവനൊടുക്കിയത്. ക്യാമ്പസില്‍ നിന്നുണ്ടായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യകള്‍ക്ക് കാരണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ക്യാംപസില്‍ നൂറോളം വിദ്യാര്‍ഥികളാണ് എന്‍ഐടിയുടെ മുന്‍ ഗേറ്റിനടുത്ത് പ്രതിഷേധിക്കുന്നത്. ക്യാംപസില്‍ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത് മൂന്ന് മരണങ്ങളാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ക്യാമ്പസില്‍ നിന്നുണ്ടായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യകള്‍ക്ക് കാരണമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മരണങ്ങള്‍ സംഭവിച്ചിട്ടും അധികൃതര്‍ നിസ്സംഗ നിലപാട് സ്വീകരിക്കുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ഇടമലക്കുടിയിൽ ടൺ കണക്കിന് റേഷൻ അരി കാണാതായ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്‌ടർ

സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള ടൺ കണക്കിന് റേഷൻ അരി കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്‌ടർ. കുറ്റം തെളിഞ്ഞാൽ വിതരണക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്നും ജില്ലാ ഭണകൂടം വ്യക്തമാക്കി. എന്നാൽ ഇപ്പോഴും ഇടമലക്കുടിയിലെ പല ഉന്നതികളിലും റേഷൻ അരി കിട്ടാനില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ഇടമലക്കുടിയിൽ വിതരണം ചെയ്യേണ്ട 65 ടൺ അരിയാണ് കാണാതായതായി ഉദ്യോഗസ്ഥർ കണ്ടെത്തിയത് .കഴിഞ്ഞ ഒരുമാസമായി ഇടമലക്കുടിയിൽ റേഷൻ അരി ലഭിക്കുന്നില്ലെന്നു പരാതി ഉന്നയിക്കുകയാണ് ഉന്നതികളിൽ ഉള്ളവർ. ഇടമലക്കുടിയിലെ ആദിവാസികൾക്ക് വിതരണം...

ഇറാനെതിരായ ഹോർമുസ് ഉപരോധം കടുപ്പിക്കാൻ യുഎസ്

ഇറാനെതിരായ ഹോർമുസ് ഉപരോധം കടുപ്പിക്കാൻ യുഎസ്. ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. രാജ്യാന്തര കപ്പൽപാതയിലും ഇറാന്റെ ജലപാതയിലും ആക്രമണം നടത്തും. ഇറാന്റെ തുറമുഖങ്ങളിലേക്ക് വരുന്ന എല്ലാ കപ്പലുകൾക്കും ഉപരോധം ബാധകമാണ്. ഇറാന്റെ സൈനിക നീക്കങ്ങൾ യുഎസ് നിരീക്ഷിച്ചുകൊണ്ടിരുന്നതായി പ്രതിരോധ സെക്രട്ടറി അറിയിച്ചു.നിങ്ങളുടെ നീക്കങ്ങൾ ഞങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കുന്നു, ഹോർമുസ് ഉപരോധം പാലിച്ചില്ലെങ്കിൽ നിങ്ങളുടെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ, ശേഷിക്കുന്ന വൈദ്യുതി ഉൽപ്പാദനം, ഊർജ്ജ വ്യവസായം എന്നിവയിൽ കോട്ടം സംഭവിക്കും....
1 2 3 4 5 41

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.