അടയാളം ന്യൂസ് ഡെസ്ക്

ബിഹാർ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സാമ്രാട്ട് ചൌധരി നാളെ സത്യപ്രതിജ്ഞ ചയ്യും

ബിഹാർ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സാമ്രാട്ട് ചൌധരി നാളെ സത്യപ്രതിജ്ഞ ചയ്യും. സാമ്രാട്ട് ചൗധരി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ചു. പട്നയിൽ നാളെ രാവിലെ 11 മണിക്ക് ചടങ്ങ് നടക്കും. ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നിതീഷ് കുമാർ രാജിവച്ചിരുന്നു. ബിഹാറിലെ പുതിയ സർക്കാരിന് തന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് രാജിയ്ക്ക് ശേഷം നിതീഷ് കുമാർ പറഞ്ഞു.

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ എം കെ റാമിനെ പുറത്താക്കണമെന്ന നിലപാടിലുറച്ച് വിദ്യാർഥികൾ. മാനേജ്മെന്റ് ചർച്ചക്ക് തയ്യാറാകാതെ ക്ലാസ്സ് ബഹിഷ്കരണം അവസാനിപ്പിക്കില്ല. മാനേജ്മെൻറ്റ് ആരാണെന്ന് ഇതുവരെ ഞങ്ങൾ ആരും കണ്ടിട്ടില്ല. സീനിയർ വിദ്യാർഥികൾക്ക് പോലും മാനേജ്‌മെന്റുമായി യാതൊരു ബന്ധവുമില്ല. പവർ ഇല്ലാത്ത ഒരാളെയാണ് ചർച്ചയ്ക്കായി വിട്ടിരിക്കുന്നത്. ആവശ്യങ്ങൾ കേൾക്കുന്ന ഒരു അധികാരമുള്ളയാൾ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് വരണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. അതുവരെ പ്രതിഷേധം തുടരും. വിദ്യാർഥി പ്രതിനിധികൾ...

ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ

ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ. ഭരണഘടന ഭേദഗതി ബില്ലിന്റെ പകർപ്പ് എംപിമാരുടെ പോർട്ടലിൽ അപ്‌ലോഡ് ചെയ്തു. സംസ്ഥാനങ്ങളിലെ സീറ്റുകൾ 815ഉം, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സീറ്റുകൾ 35 ആയി ഉയർത്താനുമാണ് ബിൽ ലക്ഷ്യമിടുന്നത്. മൂന്ന് ബില്ലുകൾ ആണ് 16-ന് തുടങ്ങുന്ന പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്. വനിത സംവരണം നടപ്പിലാക്കുന്നതിന് മുൻ‌പ് മണ്ഡല പുനർനിർണയം നടത്തി അതിന്റെ അടിസ്ഥാനത്തിൽ സംവരണം നടത്തുക. 850 സീറ്റുകളിൽ നിന്ന് മൂന്നിലൊന്ന് സംവരണമാണ് വനിതകൾക്ക് നൽകുക....

കൊടുംചൂടിൽ വലഞ്ഞ് പാലക്കാട്:താപനില 40 ഡിഗ്രി

കൊടും ചൂടിൽ വലഞ്ഞ് പാലക്കാട്. താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തി. ജില്ലയിൽ യെല്ലോ അലർട്ട് തുടരും. ഇന്ന് ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയിലാണ് ചൂട് 40°C എത്തിയത്. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് താപനില 40° C രേഖപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും 40.1 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 39.4° C ആയിരുന്നു താപനില.

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.രാജിക്കത്ത് ഗവർണർക്ക് കൈമാറി.ലോക്ഭവനിലെത്തിയാണ് രാജിക്കത്ത് നൽകിയത്. നിരവധി നല്ല കാര്യങ്ങൾ ബിഹാറിന് വേണ്ടി താൻ ചെയ്തു. ബിഹാർ വളരെ വേഗത്തിൽ മുന്നേറും. ബിഹാറിലെ പുതിയ സർക്കാരിന് തന്റെ പൂർണ്ണ സഹകരണവും മാർഗനിർദേശവും ഉണ്ടായിരിക്കുമെന്ന് നിതീഷ് കുമാർ പ്രതികരിച്ചു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അവസാനം മന്ത്രി സഭായോഗം ചേർന്നിരുന്നു. വികസിതവും സമ്പന്നവുമായ ഒരു ബീഹാർ കെട്ടിപ്പടുക്കുന്നതിലെ സംതൃപ്തി യോഗത്തിൽ നിതീഷ് കുമാർ പ്രകടിപ്പിച്ചു. ഇന്ന് തന്നെ ജെഡിയു ബിജെപി നിയമസഭാ കക്ഷിയോഗം...

ഞാൻ അല്ലാതെ പിന്നാര് ‘:ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം സഞ്ജു സാംസണ്

ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം സഞ്ജു സാംസണ്. ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ പുരസ്കാരനേട്ടത്തിന് അർഹനാക്കിയത്. ഇന്ത്യയുടെ തന്നെ ജസ്പ്രീത് ബുംറ, ദക്ഷിണാഫ്രിക്കയുടെ കോണർ എന്നിവരെ പിന്തള്ളിയാണ് പുരസ്കാര നേട്ടം. ഇത് ആദ്യമായാണ് സഞ്ജു ഐസിസിയുടെ പ്ലെയർ ഓഫ് ദ് മൺത് പുരസ്കാരം നേടുന്നത്. ലോകകപ്പിലെ നിർണായകമായ സൂപ്പർ എട്ടിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സാംസൺ, വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി 50 പന്തിൽ നിന്ന് 97* റൺസ് നേടിയിരുന്നു. സെമിഫൈനലിലും ഫൈനലിലും സഞ്ജു മിന്നും...

ഡോ. എം കെ റാമിന് എതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വിദ്യാർഥികൾ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് അധ്യാപകൻ ഡോ. എം കെ റാമിന് എതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വിദ്യാർഥികൾ. ചെരുപ്പിട്ട് വന്ന വിദ്യാർഥിനിയെ കോളനി എന്ന് വിളിച്ചു. സഹപാഠിയായ പെൺകുട്ടിയെ കൊണ്ട് ചെരുപ്പ് വെച്ച് തല്ലിക്കാൻ ശ്രമിച്ചു. പെൺകുട്ടിയെ കറുത്ത പശു എന്ന് വിളിച്ചു പരിഹസിച്ചെന്നും വിദ്യാർഥിയുടെ പ്രതികരണം. ഗുരുതരമായ ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അഞ്ചരക്കണ്ടി കോളജിലെ വിദ്യാർഥികൾ പലരും പറയുന്നത്.നിറം കൂടിയവരെ വെള്ളപ്പാറ്റയെന്നാണ് ഡോ. റാം വിളിക്കുക. ഒരു പെൺകുട്ടിയെ കറുത്ത പശു എന്ന് വിളിച്ചു...

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിന്റെ ക്ലിനിക് പൂട്ടിച്ച് ഡിവൈഎഫ്‌ഐ

നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ, ആരോപണവിധേയനായ ഡോക്ടര്‍ എം കെ റാമിന്റെ ക്ലിനിക് പൂട്ടിച്ച് ഡിവൈഎഫ്‌ഐ. കണ്ണൂര്‍ ചിറക്കുനിയിലെ ക്ലിനിക്കാണ് പൂട്ടിച്ചത്. ക്ലിനിക് താഴിട്ട് പൂട്ടിയ ശേഷം അംബേദ്കര്‍ ചിത്രവും പ്രവര്‍ത്തകര്‍ സ്ഥാപിച്ചു.കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്ന് ആവശ്യത്തില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് വിദ്യാര്‍ഥി സംഘടനകള്‍. അതിനിടെ നിതിന്റെ മരണത്തിന് പിന്നാലെ വിദ്യാര്‍ഥികളെ നിരീക്ഷിക്കുകയാണ് അഞ്ചരക്കണ്ടി ദന്തല്‍ കോളജ് അധികൃതര്‍. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ ക്യാമറാസംഘത്തെ നിയോഗിച്ചാണ് നിരീക്ഷിക്കുന്നത്. തങ്ങളെ നിരീക്ഷിക്കാന്‍ മാനേജ്‌മെന്റ് ആളെ വച്ചെന്ന് വിദ്യാര്‍ത്ഥികളും വ്യക്തമാക്കി. ഫോട്ടോയും ദൃശ്യങ്ങളും...

‘ലോൺ ആപ്പിന്റെ പേരിൽ നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല’; അധ്യാപികയുടെ പേരിൽ ലോൺ എടുത്തിട്ടില്ല, സഹോദരി നികിത

ലോൺ ആപ്പ് സമ്മർദ്ദത്തെ തുടർന്നാണ് കണ്ണൂർ അഞ്ചരക്കണ്ടിയിൽ BDS വിദ്യാർഥി നിതിൻരാജ് ജീവനൊടുക്കിയതെന്ന പൊലീസ് വാദം തള്ളി കുടുംബം. ലോൺ ആപ്പിന്റെ പേരിൽ നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല കേസ് ആപ്പുമായി ബന്ധപ്പെടുത്തി ചുരുക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് നിതിൻരാജിന്റെ സഹോദരി നികിതരാജ് പറഞ്ഞു. എല്ലാവരും ചേർന്ന് നിതിൻരാജിനെ കൊന്നതാണ്. അധ്യാപികയുടെ പേരിൽ ലോൺ എടുത്തിട്ടില്ല. റഫറൻസ് നമ്പറായി വെച്ചിരിക്കുന്നത് തന്റെയും സഹോദരിയുടെയും അച്ഛന്റെയും അമ്മയുടെയും ഫോൺ നമ്പറുകളാണ്. നിതിൻ ഓഫീസ് റൂമിൽ നിന്ന് ഇറങ്ങിയ ശേഷം എന്തൊക്കെയോ...

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാന്‍

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാന്‍. ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇറാന്റെ ആവശ്യം. ഐക്യരാഷ്ട്രസഭയിലാണ് ഇറാന്റെ പ്രതിനിധി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇറാനെതിരായ അമേരിക്കയുടേയും ഇസ്രായേലിന്റേയും സംയുക്ത ആക്രമണ ഉദ്യമത്തെ ഗള്‍ഫ് രാജ്യങ്ങള്‍ പിന്തുണച്ചുവെന്നാണ് ഇറാന്റെ ആരോപണം. ഇറാന്‍ പ്രതിനിധി അമിര്‍ സയ്ദ് ഇറാവാനി ഐക്യരാഷ്ട്രസഭയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി ഇറാന്‍ ദേശീയ മാധ്യമം സ്ഥിരീകരിച്ചു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനോടുള്ള ധാര്‍മിക ബാധ്യത പാലിക്കുന്നതില്‍ ഗള്‍ഫ്...
1 4 5 6 7 8 41

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.