സിറിഞ്ചുകൾ ആവർത്തിച്ച് ഉപയോഗിച്ചു :331 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

പാകിസ്താനിൽ സിറിഞ്ചുകൾ ആവർത്തിച്ച് ഉപയോഗിച്ചു, 331 കുട്ടികൾക്ക് എച്ച്‌ഐവി ബാധ. തൗൻസയിലെ ടി എച്ച് ക്യു ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കുട്ടികൾക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്.2024 നവംബറിനും 2025 ഡിസംബറിനും ഇടയിലുമാണ് രോഗം സ്ഥിരീകരിച്ചത്.ഒറ്റത്തവണ മാത്രം ഉപയോഗിക്കേണ്ട ഡിസ്പോസിബിൾ സിറിഞ്ചുകൾ പണം ലാഭിക്കാനായി വീണ്ടും വീണ്ടും ഉപയോഗിച്ചതാണ് മാരകമായ അവസ്ഥയ്ക്ക് കാരണമായത്. ബിബിസി രഹസ്യമായി നടത്തിയ അന്വേഷണത്തിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഒരു കുട്ടിയെ കുത്തിവെക്കാൻ ഉപയോഗിച്ച സൂചി തന്നെ മറ്റ് കുട്ടികൾക്കും ഉപയോഗിക്കുന്നതായി കണ്ടെത്തി. കൂടാതെ മരുന്ന് കുപ്പികളിൽ നിന്ന് ഒരേ സൂചി ഉപയോഗിച്ച് പലതവണ മരുന്ന് എടുക്കുന്നതും രോഗം പടരാൻ കാരണമായി.സാധാരണഗതിയിൽ മാതാപിതാക്കളിൽ നിന്ന് കുട്ടികളിലേക്ക് പകരുന്ന എച്ച്ഐവി ഇവിടെ മാതാപിതാക്കൾക്ക് രോഗമില്ലാതിരുന്നിട്ടും കുട്ടികളിൽ മാത്രം കാണപ്പെട്ടത് വലിയ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആശുപത്രിയിലെ അനാസ്ഥ പുറത്തുവന്നത്.സംഭവത്തിൽ ഉൾപ്പെട്ട ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്യുകയും ആശുപത്രി അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.