ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ സിനിമയുടെ തമിഴ് ട്രെയ്ലർ ഇന്ന് പുറത്തിറങ്ങും. വൈകീട്ട് അഞ്ചിന് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ട്രെയ്ലർ പുറത്തുവിടുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന മലയാളം ട്രെയ്ലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയ്ലർ നൽകിയിരിക്കുന്ന സൂചന.

