അടയാളം ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതി :മൂന്നുപേർ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതി. ബിഹാറിൽ മൂന്നുപേർ അറസ്റ്റിലെന്ന് പൊലീസ്. പ്രതികൾ അമേരിക്കൻ ചാരസംഘടനയായ CIAയെ സമീപിച്ചെന്നും റിപ്പോർട്ട്‌. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടപടി. ബക്സർ ജില്ലയിലെ ദുമ്രോൺ സബ് ഡിവിഷനിലെ സിമ്രി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആശ പരാരി ഗ്രാമത്തിൽ നിന്നാണ് യുവാക്കളെ പിടികൂടിയത്. അറസ്റ്റിലായവരിൽ പ്രധാനി അമൻ തിവാരി എന്ന ബക്സർ സ്വദേശിയാണ്. ഇയാളെ സഹായിച്ച മറ്റ് രണ്ടുപേരും അറസ്റ്റിലായി. CIA യോട് വലിയ തുക പാരിതോഷികവും ഇവർ ആവശ്യപ്പെട്ടു. 22 ദിവസം...

യുഡിഎഫ് കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രവർത്തനമാണ് നടത്തിയത്: വി ഡി സതീശൻ

യുഡിഎഫ് അധികാരത്തിൽ തിരികെ വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മികച്ച വിജയ പ്രതീക്ഷയാണുള്ളത്. ഏറ്റവും മികച്ച പോളിങ് ശതമാനം. വിദേശത്ത് നിന്നുള്ള ആളുകൾ കൂടി വന്നിരുന്നെങ്കിൽ കൂടുതൽ വർദ്ധിക്കുമായിരുന്നു. യുഡിഎഫ് നന്നായി പ്രവർത്തിച്ചു. കഴിഞ്ഞ 30 വർഷത്തിനിടെ കണ്ട ഏറ്റവും മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് വിഡി സതീശൻ പറഞ്ഞു. പിണങ്ങിപ്പോയവരെയും അകന്ന് പോയവരെയും തിരികെ കൊണ്ടുവരാൻ യുഡിഎഫിന് കഴിഞ്ഞു. ദളിത് സംഘടനകൾ , പിന്നോക്ക വിഭാഗം എന്നവരൊക്കെ യുഡിഎഫിനേ പിന്തുണച്ചിട്ടുണ്ട്. എന്റെ ആത്മവിശ്വാസത്തിന് ഒരു രാഷ്ട്രീയമായ...

വിജയ് ചിത്രം ‘ജനനായകൻ’ പൈറേറ്റഡ് സൈറ്റിൽ; ലീക്കായത് റിലീസാവാത്ത ചിത്രത്തിന്റെ ഫുൾ എച്ച്ഡി പതിപ്പ്

ടിവികെ അധ്യക്ഷൻ വിജയ് നായകനായ ജനനായകൻ പൈറേറ്റഡ് സൈറ്റിൽ. റിലീസാവാത്ത ചിത്രത്തിന്റെ ഫുൾ എച്ച്ഡി പ്രിന്റാണ് അപ്ലോഡ് ചെയ്തത്. ആദ്യം പുറത്ത് വന്നത് ചിത്രത്തിലെ ചില ദൃശ്യങ്ങൾ മാത്രമായിരുന്നു. പിന്നാലെ മുഴുവൻ ചിത്രവും അപ്ലോഡ് ചെയ്തു. ചിത്രത്തിന് ഇനിയും സിബിഎഫ്സി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്.സിനിമയുടെ ഇൻട്രോയും ക്ലൈമാക്‌സും അടക്കമുള്ള രംഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. റിലീസ് പോലും ചെയ്യാത്ത സിനിമയുടെ പ്രിന്റ്...

തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ ജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി

തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ ജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി. മണ്ഡലത്തിലെ വികസനം ജനം ഏറ്റെടുത്തു. ജനങ്ങളുടെ ഇടയിൽ ഭരണ വിരുദ്ധ വികാരം ഇല്ല. തീരുമാനം എടുത്താൽ നടപ്പിലാക്കുന്ന സർക്കാർ ആണെന്ന് ജനം മനസ്സിലാക്കിയെന്ന് വി ശിവൻകുട്ടി പറ‍ഞ്ഞു. സാധാരണക്കാർക്ക് സമീപിക്കാൻ കഴിയുന്ന സർക്കാരാണ് ഇടതുപക്ഷമെന്ന് ജനം തിരിച്ചറിഞ്ഞു. ഇക്കാരണളാൽ നേമത്ത് ഇടതു മുന്നണി വിജയിക്കും. വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാൻ യുഡിഎഫിനും ബിജെപിക്കും ഭയം ആയിരുന്നുവെന്നും യുഡിഎഫിനെ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു....

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഉയർന്ന പോളിങ് ശതമാനം തുണയ്ക്കുമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. 1987 ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ് 16-ാം കേരള നിയമസഭയിലേക്ക് നടന്നത്. പാലക്കാട്ടെ ചിറ്റൂരിലാണ് ഉയർന്ന പോളിങ്. കുറവ് പത്തനംതിട്ടയിലെ റാന്നിയിലാണ്.പോളിംഗ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ വിജയ സാധ്യത പരിശോധിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച ചേരും. മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നൽകുന്ന കണക്ക് പരിശോധിച്ച് നിഗമനങ്ങളിൽ എത്തിച്ചേരും....

കുത്തേറ്റ് ചികിത്സയിലുള്ള സിപിഐഎം പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

കണ്ണൂര്‍ തളിപ്പറമ്പ് മയ്യിലില്‍ കുത്തേറ്റ് ചികിത്സയിലുള്ള സിപിഐഎം പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരാജയമുറപ്പായപ്പോള്‍ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം കടന്നാക്രമണം നടത്തുന്നതിന് വേണ്ടി ബോധപൂര്‍വം പ്ലാന്‍ ചെയ്തിരിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു.ഇലക്ഷന്‍ കഴിഞ്ഞതിന് ശേഷം അവിടെ യാതൊരു സംഘര്‍ഷവുമില്ലായിരുന്നുവെന്നും അപ്പോഴാണ് കോണ്‍ഗ്രസിന്റെ ക്രിമിനല്‍ സംഘം പ്രകാശനെ മൃഗീയമായി കുത്തിയതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാം ടേമിലേക്കുള്ള വരവ് ഉറപ്പാണ് എന്ന് മനസിലാക്കിയപ്പോള്‍ തളിപ്പറമ്പ് നിയോജക...

പോളിംഗ് കുറഞ്ഞാലും കൂടിയാലും ഞാൻ ജയിക്കും: കെ ബി ഗണേഷ് കുമാർ

നിയമസഭ തെരഞ്ഞെടുപ്പില്‍ വൈകിട്ട് ആറ് മണി വരെ കേരളത്തില്‍ രേഖപ്പെടുത്തിയത് 75.01 ശതമാനം പോളിംഗ്. 2 കോടി 3 ലക്ഷം പേര്‍ ഇതുവരെ വോട്ട് ചെയ്‌തു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക്. സംസ്ഥാനത്ത് ആകെ 2 കോടി 71 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ആയിരത്തോളം പോളിംഗ് ബൂത്തുകളില്‍ ഇപ്പോഴും വോട്ടര്‍മാരുടെ ക്യൂ തുടരുന്നതിനാല്‍ മികച്ച കണക്കിലേക്ക് കേരളത്തിലെ പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ മികച്ച പോളിംഗിൽ പ്രതികരിച്ച് കെ ബി ഗണേഷ് കുമാർ...

പിണറായി വിജയൻ മുഖ്യമന്ത്രി ആവണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം :വെള്ളാപ്പള്ളി നടേശൻ

എന്നാല്‍ കേരളത്തില്‍ ആകെയുള്ള തിരഞ്ഞെടുപ്പുഫലം പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎയ്ക്ക് വോട്ട് കൂടും. എന്നാല്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമോ എന്ന് പറയാനാവില്ലെന്നും ആലപ്പുഴയില്‍ വോട്ട് ചെയ്തശേഷം അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പണമിറക്കി നയത്തിയ പ്രചാരണവും വാശിയേറിയ പോരാട്ടവുമാണ് ഇക്കുറി നടന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ശക്തമായ ത്രികോണമല്‍സരമാണ് പല മണ്ഡലങ്ങളിലും നടക്കുന്നത്. നൂറ് സീറ്റ് നേടും എന്നെല്ലാമുള്ള അവകാശവാദങ്ങളെല്ലാം നടക്കുമോയെന്ന് കാത്തിരുന്നുകാണാമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പദവിയിലേക്ക് ആരെ...

ഉയർന്ന വോട്ടിംഗ് ശതമാനം എൽഡിഎഫിന് അനുകൂലം :എംവി ഗോവിന്ദൻ

ഉയർന്ന വോട്ടിംഗ് ശതമാനം എൽഡിഎഫിന് അനുകൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫ് വോട്ടുകൾ ഭൂരിഭാഗവും ഉച്ചയ്ക്ക് മുമ്പ് ചെയ്തിട്ടുണ്ട്. അതേസമയം പയ്യന്നൂരിലെ കള്ളവോട്ട് ആരോപണത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. കാലകാലങ്ങളായി യുഡിഎഫ് ഉന്നയിക്കുന്ന ആരോപണമാണിത്. ഇത്തവണ യുഡിഎഫുകാരനായ വി കുഞ്ഞികൃഷ്ണൻ ഈ ആരോപണം ഏറ്റെടുത്തുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് എത്തുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് മികച്ച പോളിങ്.

ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നു

ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നു എന്ന് പരാതി. ഒറ്റപ്പാലം മീറ്റ്ന സീനിയർ ബേസിക് സ്‌കൂളിലെ 168,169 ബൂത്തുകളിലും പടിഞ്ഞാർക്കര എൽപി സ്‌കൂളിലെ 163-ാം ബൂത്തിലുമാണ് കള്ളവോട്ട് നടന്നെന്ന പരാതി ഉയർന്നത്. അമ്പലപ്പാറ എഎൽപി സ്കൂളിലെ 98-ാം നമ്പർ ബൂത്തിലും ഇതേ പരാതി ഉയർന്നിട്ടുണ്ട്. ഈ ബൂത്തുകളിലെ ഒരു വോട്ടും മറ്റാരോ രേഖപ്പെടുത്തി എന്നാണ് ആക്ഷേപം. ക്രമ നമ്പര്‍ 98ൽ മുണ്ടിരിക്കൽ പ്രഭാകരൻ എന്നയാളുടെ വോട്ടാണ് മറ്റൊരൾ ചെയ്തെന്ന പരാതി ഉയര്‍ന്നത്. അതേസമയം ഇവർക്ക് ടെൻഡർ...
1 11 12 13 14 15 41

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.