അടയാളം ന്യൂസ് ഡെസ്ക്

ആഗോള അയ്യപ്പ സംഗമം: ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി

ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. ഓഡിറ്റിൽ ദേവസ്വം ബോര്‍ഡിന്റെ വീഴ്ച ഒറ്റപ്പെട്ടതല്ലെന്ന് വിമർശനം. അക്കൗണ്ടിംഗ് ഭരണ സംവിധാനങ്ങളില്‍ വീഴ്ച ഗുരുതരമെന്നും സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യതയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.ബോർഡിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളില്‍ പൊരുത്തക്കേടുണ്ടെന്ന് ഓഡിറ്റർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ബാങ്ക് അക്കൗണ്ടുകളും രേഖകളും തമ്മിൽ ഒത്തുനോക്കാൻ ആകുന്നില്ലെന്നും വീഴ്ച വരുത്തുന്ന ജീവനക്കാരെ കണ്ടെത്താൻ കഴിയുന്നില്ലെന്നും ഓഡിറ്റർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 2010 ന് മുൻപുള്ള ആസ്തികളുടെ മൂല്യം...

ഉത്തർപ്രദേശിൽ ബോട്ട് അപകടം: 10 തീർത്ഥാടകർ മരിച്ചു

ഉത്തർപ്രദേശിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു. മഥുരയിലെ കേസി ഘാട്ടിലാണ് അപകടമുണ്ടായത്. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് എത്തിയ തീർത്ഥാടക സംഘം സഞ്ചരിച്ച രണ്ട് ബോട്ടുകളിൽ ഒന്നാണ് അപകടത്തിൽ അകപ്പെട്ടത്. യമുന നദിയിൽ മുങ്ങിയ ബോട്ടിൽ 25 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരിൽ 15 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും അനുശോചനം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഉത്തർപ്രദേശ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ യുഡിഎഫ് മികച്ച വിജയം നേടും :എൻ കെ പ്രേമചന്ദ്രൻ

കേരളത്തിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് NK പ്രേമചന്ദ്രൻ എം പി. മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. UDF നൂറിലധികം സീറ്റുകൾ നേടിയാലും അത്ഭുതപ്പെടാനില്ല. LDF ക്യാമ്പ് നിരാശരാണ്. ഒരു ആത്മവിശ്വാസവും LDF ന് മുന്നോട്ട് വയ്ക്കാൻ സാധിക്കുന്നില്ല. ഈ തിരഞ്ഞെടുപ്പിൽ വർഗീയ വൽക്കരണം സിപിഐഎം നടത്തിയെന്നും എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചു. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ പ്രീതിപ്പെടുത്തി. കുന്നത്തൂരിൽ SDPI & സിപിഎം ഒരുമിച്ച് പ്രവർത്തിച്ചു. ബിജെപിക്കും കനത്ത തിരിച്ചടി ആയിരിക്കും തിരഞ്ഞെടുപ്പ് ഫലം....

ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് തന്നെ നടത്തും

വിനോദയാത്രയ്ക്കിടെ കർണാടകയിലെ ചിക്ക്മഗളൂരുവിൽ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് തന്നെ നടത്തും. സമയം കഴിഞ്ഞാലും പ്രത്യേക കേസായി പരിഗണിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‍മോർട്ടം പൂർത്തിയായാൽ മൃതദേഹവുമായി ഉടൻ തന്നെ കുടുംബം നാട്ടിലേക്ക് തിരിക്കും. ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സോകോ ടീമിന്റെ പരിശോധന തുടരുകയാണ്. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തിലാണ് പരിശോധന. കുടുംബത്തിന്റെ ആരോപണം പരിശോധിക്കുമെന്നും ഒരു സാധ്യതയും തള്ളില്ലെന്നും ചിക്ക്മഗളൂരു എസ്പി ജിതേന്ദ്ര ദയമ വ്യക്തമാക്കി. നാല് ദിവസം...

പാലക്കാട് വോട്ടിന് കോഴ; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് ആർ ഡി ഒ

വോട്ടിന് കോഴ ആരോപണത്തിൽ പാലക്കാട് എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ആർ ഡി ഒയാണ് ശോഭാസുരേന്ദ്രന്റെ മൊഴി എടുത്തത്. ശോഭാ സുരേന്ദ്രന് ഒപ്പമെത്തി പണം നൽകിയ സിമി സജീവിന്റെ ചിത്രങ്ങൾ കോൺഗ്രസ്‌ പുറത്തുവിട്ടിരുന്നു. ശോഭ വോട്ട് ചോദിച്ച് മടങ്ങിയ ഉടനെയാണ് സിമി പണം നൽകിയത്. ഈ ദൃശ്യങ്ങളാണ് കോൺഗ്രസ്‌ പുറത്തുവിട്ടത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലായിരുന്നു സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നു...

‘പ്രായം 16 മാത്രം’ കുംഭമേള താരം പ്രായപൂര്‍ത്തിയായിട്ടില്ല; ഭർത്താവ് ഫർമാൻ ഖാന് എതിരെ പോക്സോ കേസ്

വൈറൽ കുംഭമേള താരത്തിന്റെ ഭർത്താവ് ഫർമാൻ ഖാന് എതിരെ പോക്സോ കേസ്. മധ്യപ്രദേശ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന കണ്ടെത്തലിന് പിന്നാലെ ആണ് നടപടി. കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാർക്ക് ഡൽഹിയിൽ ഹാജരാകാൻ നിർദ്ദേശം. ഏപ്രിൽ 22ന് ഹാജരാകണം. വിവാഹത്തിന് വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചെന്നും കമ്മീഷൻ. പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30. വിവാഹ സമയത്ത് പ്രായം 16 മാത്രം.മധ്യപ്രദേശിലെ ആശുപത്രി രേഖകളുടെ...

ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വയോധികൻ മരിച്ചു

കണ്ണൂർ മട്ടന്നൂരിൽ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വയോധികൻ മരിച്ചു. 300ലധികം പേർ ചികിത്സയിലാണ്. പേരാവൂർ പൂവത്തുംകണ്ടി വിജയനാണ് മരിച്ചത്. 70 വയസായിരുന്നു. കണ്ണൂലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് വിജയൻ മരിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണം ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന് കണ്ടെത്തിയത്. കാര പുതിയേടത്ത് മടപ്പുര ക്ഷേത്രത്തിലെ പ്രസാദസദ്യ കഴിച്ച 300 ലധികം പേരാണ് കണ്ണൂർ,തലശ്ശേരി,മട്ടന്നൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയത്. സംഭവത്തിൽ മട്ടന്നൂർ പൊലീസ് കേസെടുത്തു.

സംസ്ഥാനത്ത് താപനില ഉയരുന്നു

സംസ്ഥാനത്ത് താപനില കൂടുന്നു. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്. പാലക്കാട്‌ 39 ഡിഗ്രി വരെയും. കൊല്ലം ജില്ലയിൽ 38 ഡിഗ്രി വരെയും താപനില രേഖപെടുത്തി. സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി അധിക താപനിലയാണ് നിലവിൽ രേഖപ്പെടുത്തുന്നത്. ഇന്നും നാളെയുമാണ് മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള...

ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം

ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും രഞ്ജിത്ത് അറിയിച്ചു. പരാതി വ്യാജമെന്ന് രഞ്ജിത്ത് വാദിച്ചു. അറസ്റ്റിലായി പത്ത് ദിവസത്തിന് ശേഷമാണ് രഞ്ജിത്തിന് ജാമ്യം ലഭിച്ചത്. സെറ്റിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് പരാതിക്ക് ആധാരമെന്നും ജനുവരി 30ന് ഉണ്ടായ സംഭവത്തിൽ മാർച്ചിലാണ് പരാതി നൽകുന്നതെന്നും രഞ്ജിത്ത് വാദിച്ചു. ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ...

വിനോദസഞ്ചാരത്തിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി.

കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ശ്രീനന്ദ (15)ക്കായുള്ള തിരച്ചിൽ ഇന്നും ഊർജിതമായി തുടർന്നിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്യ ധാര വ്യൂ പോയിൻ്റിന് താഴെ ഭാഗത്തെ താഴ്‌വാരത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തേക്ക് എത്തിക്കാനായി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കാണാതായത്. കടമ്പഴിപ്പുറത്തുനിന്നുള്ള 40 അംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദ ചിക്കമംഗളൂരുവിൽ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5.20-ഓടെ കുടുംബത്തോടൊപ്പം സെൽഫിയെടുത്ത ശേഷം...
1 10 11 12 13 14 41

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.