കണ്ണൂര്‍ തളിപ്പറമ്പ് മയ്യിലില്‍ കുത്തേറ്റ് ചികിത്സയിലുള്ള സിപിഐഎം പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരാജയമുറപ്പായപ്പോള്‍ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം കടന്നാക്രമണം നടത്തുന്നതിന് വേണ്ടി ബോധപൂര്‍വം പ്ലാന്‍ ചെയ്തിരിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു.ഇലക്ഷന്‍ കഴിഞ്ഞതിന് ശേഷം അവിടെ യാതൊരു സംഘര്‍ഷവുമില്ലായിരുന്നുവെന്നും അപ്പോഴാണ് കോണ്‍ഗ്രസിന്റെ ക്രിമിനല്‍ സംഘം പ്രകാശനെ മൃഗീയമായി കുത്തിയതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാം ടേമിലേക്കുള്ള വരവ് ഉറപ്പാണ് എന്ന് മനസിലാക്കിയപ്പോള്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലും മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലുമിപ്പോള്‍ കടന്നാക്രമണത്തിന്റെ രീതിയിലാണ് കോണ്‍ഗ്രസുകാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് – അദ്ദേഹം വ്യക്തമാക്കി.

