ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നു

ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നു എന്ന് പരാതി. ഒറ്റപ്പാലം മീറ്റ്ന സീനിയർ ബേസിക് സ്‌കൂളിലെ 168,169 ബൂത്തുകളിലും പടിഞ്ഞാർക്കര എൽപി സ്‌കൂളിലെ 163-ാം ബൂത്തിലുമാണ് കള്ളവോട്ട് നടന്നെന്ന പരാതി ഉയർന്നത്. അമ്പലപ്പാറ എഎൽപി സ്കൂളിലെ 98-ാം നമ്പർ ബൂത്തിലും ഇതേ പരാതി ഉയർന്നിട്ടുണ്ട്. ഈ ബൂത്തുകളിലെ ഒരു വോട്ടും മറ്റാരോ രേഖപ്പെടുത്തി എന്നാണ് ആക്ഷേപം. ക്രമ നമ്പര്‍ 98ൽ മുണ്ടിരിക്കൽ പ്രഭാകരൻ എന്നയാളുടെ വോട്ടാണ് മറ്റൊരൾ ചെയ്തെന്ന പരാതി ഉയര്‍ന്നത്. അതേസമയം ഇവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ അവസരം നൽകി.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.