ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു
ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇന്ത്യന്‍ സമയം ഇന്നു രാത്രി 10.55 ഓടെ ചന്ദ്രമണ്ഡലത്തിന്റെ സ്വാധീനത്തില്‍ നിന്നും ഒറൈണ്‍ പേടകം പുറത്തു കടക്കും. ചന്ദ്രോപരിതലത്തില്‍ നിന്നും 6545 കിലോമീറ്റര്‍ അടുത്തുവരെയെത്തിയ പേടകത്തിലെ സഞ്ചാരികള്‍ സൂര്യഗ്രഹണത്തിനും സാക്ഷിയായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലൂണാര്‍ ഫ്ളൈബൈയ്ക്കുശേഷം യാത്രികരുമായി സംസാരിച്ചു. ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാലോടെയാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിലെ നാലു സഞ്ചാരികളെ വഹിക്കുന്ന ഒറൈണ്‍ പേടകം ലൂണാര്‍ ഫ്ളൈബൈ ആരംഭിച്ചത്. അതിനു...

