തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലേയ്ക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം
തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലേയ്ക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം. പാര്‍ട്ടി അധ്യക്ഷന്‍ വിജയ് ചെന്നൈ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിയ്ക്കും. ടിവികെ പ്രകടന പത്രികയും വിജയ് പുറത്തിറക്കി. ഡിഎംകെയുടെ പ്രകടന പത്രിക ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് പ്രഖ്യാപിയ്ക്കും.ഡിഎംകെയുടെ ഉറച്ച മണ്ഡലമായ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് കന്നിയങ്കത്തിന് ഇറങ്ങുക. തികഞ്ഞ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടിയും പ്രവര്‍ത്തകരും. നാളെ തന്നെ വിജയ് നാമനിര്‍ദേശ പത്രിക സമര്‍പ്പിയ്ക്കുമെന്നാണ് സൂചന. വൈകിട്ട് പെരമ്പൂരില്‍ പ്രചാരണം ആരംഭിയ്ക്കുമെന്നും സൂചനയുണ്ട്.പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എന്‍...

