National

ഡൽഹിയിലെ രോഹിണിയിൽ തീപിടുത്തം

ഡൽഹിയിലെ രോഹിണിയിൽ തീപിടുത്തം. ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു. കുടിലുകൾക്കാണ് തീപിടിച്ചത്. പുലർച്ചെ 2:00 മണിക്കാണ് തീപിടുത്തം ഉണ്ടായത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന 400 ചതുരശ്ര യാർഡ് സ്ഥലത്താണ് തീപിടുത്തം ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ പ്രദേശത്ത് ഒന്നിലധികം കുടിലുകൾ ഉണ്ടായിരുന്നു. ഇടുങ്ങിയ പാതകളായതിനാൽ തീപിടുത്തത്തിന് പിന്നാലെ പ്രദേശത്തേക്ക് അഗ്നിശമന സേനാംഗങ്ങൾക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന്...

ബിഹാർ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സാമ്രാട്ട് ചൌധരി നാളെ സത്യപ്രതിജ്ഞ ചയ്യും

ബിഹാർ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സാമ്രാട്ട് ചൌധരി നാളെ സത്യപ്രതിജ്ഞ ചയ്യും. സാമ്രാട്ട് ചൗധരി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ചു. പട്നയിൽ നാളെ രാവിലെ 11 മണിക്ക് ചടങ്ങ് നടക്കും. ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നിതീഷ് കുമാർ രാജിവച്ചിരുന്നു. ബിഹാറിലെ പുതിയ സർക്കാരിന് തന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് രാജിയ്ക്ക് ശേഷം നിതീഷ് കുമാർ പറഞ്ഞു.

ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ

ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ. ഭരണഘടന ഭേദഗതി ബില്ലിന്റെ പകർപ്പ് എംപിമാരുടെ പോർട്ടലിൽ അപ്‌ലോഡ് ചെയ്തു. സംസ്ഥാനങ്ങളിലെ സീറ്റുകൾ 815ഉം, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സീറ്റുകൾ 35 ആയി ഉയർത്താനുമാണ് ബിൽ ലക്ഷ്യമിടുന്നത്. മൂന്ന് ബില്ലുകൾ ആണ് 16-ന് തുടങ്ങുന്ന പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്. വനിത സംവരണം നടപ്പിലാക്കുന്നതിന് മുൻ‌പ് മണ്ഡല പുനർനിർണയം നടത്തി അതിന്റെ അടിസ്ഥാനത്തിൽ സംവരണം നടത്തുക. 850 സീറ്റുകളിൽ നിന്ന് മൂന്നിലൊന്ന് സംവരണമാണ് വനിതകൾക്ക് നൽകുക....

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.92 വയസായിരുന്നു. ഇന്നലെ ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശബ്ദ മാധുര്യം കൊണ്ട് ഇന്ത്യന്‍ സംഗീത ലോകത്തെ വിസ്മയമായി മാറിയ ഗായികയായിരുന്നു ആശാ ഭോസ്‌ലെ. ആസ്വാദക മനസുകളില്‍ മായാത്ത നിരവധി ഗാനങ്ങള്‍ സമ്മാനിച്ചാണ് ആശാ ഭോസ്‌ലെ യാത്രയായത്. ആലാപന സൗകുമാര്യം കൊണ്ടും വശ്യമായ ആലാപന രീതി കൊണ്ടും ഇന്ത്യൻ സിനിമാ ലോകം കീഴടക്കിയ ഗായിക കൂടിയായിരുന്നു ആശാ ഭോസ്‌ലെ. മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന...

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

കുംഭമേളയില്‍ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം നടത്തും. പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹം നടത്തിയെന്ന പരാതിയില്‍ എഡിജിപി എച്ച് വെങ്കിടേഷിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി. തുടരന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് ഇന്ന് കേരളത്തിലെത്തും.കേസെടുക്കേടുത്തേക്കില്ലെന്നാണ് വിവരം. നിയമനടപടി വിശദമായ പരിശോധനയ്ക്കുശേഷം മാത്രമായിരിക്കും. എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പരാതികളിലും ഉടന്‍ കേസെടുത്തേക്കില്ല.കഴിഞ്ഞ മാര്‍ച്ച് 11നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ ഫര്‍മാന്‍ ഖാന്റെയും പെണ്‍കുട്ടിയുടെയും വിവാഹം തിരുവനന്തപുരത്ത് നടത്തിയത്. അന്നുതന്നെ പെണ്‍കുട്ടിക്ക്...

ഉത്തർപ്രദേശിൽ ബോട്ട് അപകടം: 10 തീർത്ഥാടകർ മരിച്ചു

ഉത്തർപ്രദേശിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു. മഥുരയിലെ കേസി ഘാട്ടിലാണ് അപകടമുണ്ടായത്. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് എത്തിയ തീർത്ഥാടക സംഘം സഞ്ചരിച്ച രണ്ട് ബോട്ടുകളിൽ ഒന്നാണ് അപകടത്തിൽ അകപ്പെട്ടത്. യമുന നദിയിൽ മുങ്ങിയ ബോട്ടിൽ 25 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരിൽ 15 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും അനുശോചനം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഉത്തർപ്രദേശ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

‘പ്രായം 16 മാത്രം’ കുംഭമേള താരം പ്രായപൂര്‍ത്തിയായിട്ടില്ല; ഭർത്താവ് ഫർമാൻ ഖാന് എതിരെ പോക്സോ കേസ്

വൈറൽ കുംഭമേള താരത്തിന്റെ ഭർത്താവ് ഫർമാൻ ഖാന് എതിരെ പോക്സോ കേസ്. മധ്യപ്രദേശ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന കണ്ടെത്തലിന് പിന്നാലെ ആണ് നടപടി. കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാർക്ക് ഡൽഹിയിൽ ഹാജരാകാൻ നിർദ്ദേശം. ഏപ്രിൽ 22ന് ഹാജരാകണം. വിവാഹത്തിന് വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചെന്നും കമ്മീഷൻ. പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30. വിവാഹ സമയത്ത് പ്രായം 16 മാത്രം.മധ്യപ്രദേശിലെ ആശുപത്രി രേഖകളുടെ...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതി :മൂന്നുപേർ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതി. ബിഹാറിൽ മൂന്നുപേർ അറസ്റ്റിലെന്ന് പൊലീസ്. പ്രതികൾ അമേരിക്കൻ ചാരസംഘടനയായ CIAയെ സമീപിച്ചെന്നും റിപ്പോർട്ട്‌. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടപടി. ബക്സർ ജില്ലയിലെ ദുമ്രോൺ സബ് ഡിവിഷനിലെ സിമ്രി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആശ പരാരി ഗ്രാമത്തിൽ നിന്നാണ് യുവാക്കളെ പിടികൂടിയത്. അറസ്റ്റിലായവരിൽ പ്രധാനി അമൻ തിവാരി എന്ന ബക്സർ സ്വദേശിയാണ്. ഇയാളെ സഹായിച്ച മറ്റ് രണ്ടുപേരും അറസ്റ്റിലായി. CIA യോട് വലിയ തുക പാരിതോഷികവും ഇവർ ആവശ്യപ്പെട്ടു. 22 ദിവസം...

കോൺഗ്രസിന് തിരിച്ചടി, ഗ്യാരന്‍റി പദ്ധതികൾക്ക് തടയിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടകയിലെ പ്രമുഖ ക്ഷേമപദ്ധതികളുടെ (ഗ്യാരന്‍റി സ്കീമുകൾ) ഫണ്ട് വിതരണം ചെയ്തതിൽ പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിൽ പുതിയതായി സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിച്ചതിനെക്കുറിച്ച് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറി ശാലിനി രജനീഷിനോട് കമ്മീഷൻ ആവശ്യപ്പെട്ടു. ഏപ്രിൽ രണ്ടിന് അയച്ച കത്ത് ചൊവ്വാഴ്ച കോൺഗ്രസ് പുറത്തുവിട്ടതോടെയാണ് വിഷയം രാഷ്ട്രീയ വിവാദമായി മാറിയത്.ഗൃഹലക്ഷ്മി, യുവനിധി, ശക്തി, ഗൃഹജ്യോതി, അന്നഭാഗ്യ എന്നീ അഞ്ച് ഗ്യാരന്‍റി പദ്ധതികൾ പ്രകാരം ദാവൻഗരെ, ബാഗൽകോട്ട് ജില്ലകളിലെ...

കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി അന്തരിച്ചു

കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി അന്തരിച്ചു. 94 വയസ്സായിരുന്നു. ഇന്നു പുലർച്ചെയോടെ ദില്ലിക്കടുത്ത് നോയിഡയിലായിരുന്നു അന്ത്യം. രാജീവ് ഗാന്ധി മന്ത്രിസഭയിൽ നിരവധി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇന്ദിര ഗാന്ധി മന്ത്രിസഭയിലും അംഗമായിരുന്നു. ദീർഘകാലം എംഎൽഎയും എംപിയുമായിരുന്നു. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു.കോൺ​ഗ്രസിലെ തലമുതിർന്ന നേതാക്കളിൽ ഒരാളാണ് മൊഹ്സിന കിദ്വായി. ഉത്തർപ്രദേശിൽ നിന്നുള്ള നേതാവാണ്. ഇവിടെ നിരവധി തവണ എംഎൽഎയും മന്ത്രിയുമായിട്ടുണ്ട്. മീററ്റ് ലോക്സഭ മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച് 1978ലാണ് ലോക്സഭയിലെത്തിയത്. ആദ്യം...
1 2 3 4

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.