Highlight

സ്ത്രീകളെ മൂന്ന് ദിവസം തൊട്ടുകൂടാത്തവരായി നിർത്തുന്നത് അം​ഗീകരിക്കാനാകില്ല: ജസ്റ്റിസ് നാ​ഗരത്ന

ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിൽ ആർത്തവമുള്ള സ്ത്രീകൾക്ക് പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിശ്വാസവും മൗലികാവകാശങ്ങളും സംബന്ധിച്ച കേസിൽ, സ്ത്രീകളെ മാസത്തിൽ മൂന്ന് ദിവസം ‘തൊട്ടുകൂടാത്തവരായി’ കണക്കാക്കുന്ന മുൻകാല സാമൂഹിക ആചാരത്തെ ജസ്റ്റിസ് ബി.വി. നാഗരത്ന വിമർശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പത് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമാണ് ജസ്റ്റിസ് നാഗരത്ന. ഒരു സ്ത്രീ എന്ന നിലയിൽ ആർത്തവമുള്ള സ്ത്രീകളെ തൊട്ടുകൂടാത്തവരായി കണക്കാക്കുന്ന ആചാരത്തെ അനുകൂലിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. ശബരിമല ക്ഷേത്രത്തിൽ 10-50 പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്ന...

ശബരിമല യുവതീ പ്രവേശന കേസിൽ ഇന്ന് മുതൽ സുപ്രധാന വാദം

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. ശബരിമല വിധിയിൽ പുനഃപരിശോധന വേണം എന്ന് ആവശ്യപ്പെടുന്നവരുടെ വാദം ആയിരിക്കും കോടതി ആദ്യം കേൾക്കുക. പുനഃപരിശോധനയെ അനുകൂലിക്കുന്നവർക്കൊപ്പം വാദിക്കാൻ അനുവദിക്കണമെന്നാണ് കേരള സർക്കാരിന്റെ നിലപാട്.ശബരിമല യുവതി പ്രവേശനക്കേസിൽ ഇന്ന് മുതൽ സുപ്രീംകോടതിയിൽ നടക്കാൻ പോകുന്നത് സുപ്രധാന വാദമാണ്. ഇന്ന് മുതൽ കേരളം പോളിംഗ് ബൂത്തിൽ എത്താൻ പോകുന്ന വ്യാഴാഴ്ച്ച വരെ...

വയനാട് തുരങ്കപാത നിർമ്മാണം: പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി സുപ്രീംകോടതി

വയനാട് തുരങ്കപാത നിര്‍മാണത്തിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അനുമതി നല്‍കിയതില്‍ ചട്ടലംഘനമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിക്കുകയും ചെയ്തു.വയനാട് തുരങ്കപാത നിര്‍മ്മാണത്തിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. തുരങ്ക പാത നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്നും അടിയന്തരമായി നിര്‍മ്മാണം സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ടായിരുന്നു അപ്പീല്‍. പദ്ധതിയുടെ നിര്‍മാണ ഘട്ടത്തില്‍ എപ്പോഴെങ്കിലും...

ട്രക്കിങ്ങിന് ഇടെ കാണാതായ ശരണ്യയെ കണ്ടെത്തി

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി. നാലാം ദിവസത്തെ തിരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയത്.കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് യുവതിയെ കാണാതായത്. ട്രക്കിങ്ങിന് പോയ മലയിലാണ് ശരണ്യയുള്ളത്.എംഎൽഎ അടക്കമുള്ളവർ ശരണ്യ കുടുങ്ങി കിടക്കുന്ന സ്ഥലത്തേയ്ക്ക് എത്തും. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.10 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ശരണ്യ കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളിൽ ട്രക്കിങ്ങിനായി പോയത്.യുവ ഐ.ടി. പ്രൊഫഷണലാണ് ശരണ്യ. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ശരണ്യ താമസിച്ചത്. ഹോംസ്‌റ്റേയിലെത്തിയ മറ്റുള്ളവർക്കൊപ്പം വ്യാഴാഴ്ച രാവിലെ...

ഇന്ന് പെസഹ വ്യാഴം

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കും. ദേവാലയങ്ങളിൽ വൈകീട്ട് തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷ ചടങ്ങും ഉണ്ടായിരിക്കും. കാൽവരിക്കുന്നിൽ യേശു കുരിശുമരണം വരിച്ചതിന്റെ അനുസ്മരണത്തിന് നാളെ ദുഃഖവെള്ളി ആചരിക്കും.

നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധ: മുംബൈയിൽ 9 വയസുകാരി മരിച്ചു

നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധ. മുംബൈയിൽ 9 വയസുകാരി മരിച്ചു. അഞ്ചുമാസം മുമ്പാണ് നായയുടെ കടിയേറ്റത്. പ്രതിരോധ വാക്സിൻ എടുത്തിരുന്നില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രോഗ ലക്ഷണങ്ങൾ തുടങ്ങി. ചികിത്സയിലിരിക്കെ മരിച്ചു. മരിച്ച കാശിഷ് ​​സഹാനി മുംബൈ മദർ മേരി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയുമായിരുന്നു.ആറ് മാസം മുമ്പ് കാശിഷ് ​​തന്റെ മുത്തച്ഛനോടൊപ്പം നടക്കുമ്പോഴാണ് സംഭവം നടക്കുന്നത്. ഒരു തെരുവ് നായ അവളുടെ കൈയിൽ മാന്തി, മുറിവുണ്ടായി. അടുത്ത ദിവസം അവളുടെ വീട്ടുകാർ...

ട്രംപിൻറെ വെടിനിർത്തൽ പ്രഖ്യാപനത്തിന്റ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്‌മമായി വിലയിരുത്തി ഇന്ത്യ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ വെടിനിർത്തൽ പ്രഖ്യാപനത്തിന്റ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്‌മമായി വിലയിരുത്തി ഇന്ത്യ. സംഘർഷം നീണ്ടാൽ വലിയ ഊർജ്ജ പ്രതിസന്ധിയെ നേരിടാനൊരുങ്ങുന്ന ഇന്ത്യ, പേർഷ്യൻ കടലിൽ കുടുങ്ങിയ കപ്പലുകളുടെ സഞ്ചാരം പൂർണതോതിൽ പുനഃ സ്ഥാപിക്കുന്നതിന് പോംവഴികൾ തേടുകയാണ്.രണ്ട് കപ്പലുകൾ കൂടി എൽ പി ജിയുമായി ഹോർമുസ് കടന്ന് ഇന്ത്യയിലേക്ക് വരുന്നത് ആശങ്കയ്ക്ക് താത്കാലിക ആശ്വാസം നൽകുന്നുണ്ട്. ഇന്ത്യയിൽ ഊർജ വിതരണം മുടങ്ങുന്ന അവസ്ഥയില്ലെന്നും കരുതൽ ശേഖരം ആവശ്യത്തിന് ഉണ്ടെന്നും കേന്ദ്രം ആവർത്തിക്കുന്നുണ്ട്. വെടിനിർത്തൽ ഇറാനും...

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. നിർമാതാക്കളിൽ ഒരാളായ ബാബു ഷാഹിർ ആണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യമാണ് കോടതി തള്ളിയത്. അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നുവെന്ന് വ്യക്തമാകൂ എന്നാണ് കോടതിയുടെ നിരീക്ഷണം. ഈഘട്ടത്തിൽ എഫ്‌ഐആർ റദ്ദാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ വി. വിശ്വനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസിൽ പ്രതികളായ മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ ആവശ്യം തള്ളിയത്.

ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലൂർദ് ആശുപത്രിക്ക് സമീപം ഗ്രീൻ ഗാർഡനിലാണ് സംഭവം രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ ഇവര്‍ വടുതലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിളപ്പിൽശാല കാരോട് കനക വിഹാറിൽ ശ്രീകുമാരി, മകൾ അശ്വതി എസ് നായർ, കാർണിവൻ (14) കീർത്തവൻ (4) രണ്ട് വയസുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്....

ഈ റമദാനിലും പതിവുതെറ്റിച്ചില്ല; നിരാലംബര്‍ക്ക് ലുലുഗ്രൂപ്പിന്റെ കൈത്താങ്ങ്

പതിവുതെറ്റിക്കാതെ ഈ റമദാന്‍ മാസത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്ലൊരു തുക നീക്കിവച്ച് മാതൃകയായി ലുലു ഗ്രൂപ്പ്. പത്തനാപുരം ഗാന്ധിഭവനും കൊല്ലത്തെ പുവര്‍ ഹോമും അടക്കം നിരാലംബരായ മനുഷ്യര്‍ക്ക് അഭയമായ സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങള്‍ക്കാണ് ലുലു ഗ്രൂപ്പ് ഇത്തവണയും സഹായമെത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങള്‍ക്കായി രണ്ടരകോടിയുടെ സഹായമാണ് ലുലു ഗ്രൂപ്പ് നല്‍കിയിരിക്കുന്നത്. ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കായി ഒരു കോടി രൂപയുടെ സഹായം കൈമാറി. എല്ലാവര്‍ക്കും സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും മരുന്നിനും ചികിത്സയ്ക്കുമായാണ് തുക കൈമാറിയത്. ആയിരത്തഞ്ഞൂറിലേറെ അന്തേവാസികളാണ് പത്തനാപുരം ഗാന്ധിഭവനിലുള്ളത്.
1 2 3 4 5

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.