ചേതനയറ്റ് ജന്മനാട്ടില്‍; പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാന്‍ അമ്പലപ്പറമ്പ് എച്ച്എസ്എസിലേക്ക് ഒഴുകി ആയിരങ്ങള്‍

ഉല്ലാസ യാത്രയ്ക്കായി വാല്‍പ്പാറയിലേക്ക് പോയ നാടിന്റെ പ്രിയപ്പെട്ടവര്‍ വിലാപയാത്രയായി ചേതനയറ്റ് മടങ്ങിയെത്തിയപ്പോള്‍ അവസാനമായി ഒരു നോക്കുകാണാന്‍ തിങ്ങിനിറഞ്ഞ് ആയിരങ്ങള്‍. അമ്പലപ്പറമ്പ് എച്ച്എസ്എസിലാണ് പൊതുദര്‍ശനം നടക്കുന്നത്. അപകടത്തില്‍ മരിച്ച ഒന്‍പത് പേരുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രാവിലെയോടെ നാട്ടിലെത്തിക്കുകയായിരുന്നു. മന്ത്രി വി ശിവന്‍കുട്ടി, സ്ഥലം എംഎല്‍എ മഞ്ഞളാംകുഴി അലി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പൊതുദര്‍ശനം നടക്കുന്ന ഗവ. എച്ച്എസ്എസില്‍ എത്തിയിട്ടുണ്ട്. അധ്യാപകരും മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമാണ് മരിച്ചത്. ഒരു മണിക്കൂര്‍ സമയമാണ് പൊതുദര്‍ശനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. നിശ്ചയിച്ച സമയം അവസാനിക്കാറിയിട്ടും ഒന്‍പത് പേരെ അവസാനമായി ഒരു നോക്ക് കാണാന്‍ അവരുടെ ഉറ്റവരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും നാട്ടുകാരുമായി കൂടുതല്‍ കൂടുതല്‍ ആളുകള്‍ അമ്പലപ്പറമ്പ് ജിഎസ്എസിലേക്ക് ഒഴുകിയെത്തുകയാണ്. മരിച്ചവരുടെ സംസ്‌കാരം ഇന്ന് തന്നെ നടക്കും. അബ്ദുല്‍ മജീദ്(അധ്യാപകന്‍), റുഖിയ (ഭാര്യ) എന്നിവരുടെ സംസ്‌കാരം പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദില്‍ നടക്കും. റംല (അധ്യാപിക), സാജിത (പാചക തൊഴിലാളി), ഷക്കീല (അധ്യാപിക) എന്നിവരുടെ സംസ്‌കാരം പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിലും അജിത (അധ്യാപിക)യുടെ സംസ്‌കാര ചടങ്ങുകള്‍ ഷൊര്‍ണുര്‍ ശാന്തിതീരത്തും ആശാ (അധ്യാപിക)യുടെ അന്ത്യകര്‍മങ്ങള്‍ കൊളത്തൂര്‍ തറവാട്ട് വീട്ടിലും സുഹറ(അധ്യാപിക), ഹാഷിം (മകന്‍) എന്നിവരുടെ സംസ്‌കാരം ഈസ്റ്റ് പാങ്ങ് ജുമാമസ്ജിദിലുമാണ് നടക്കുക.ഇന്നലെ വൈകീട്ട് അഞ്ചേ കാലോടെയാണ് വിനോദയാത്രയ്ക്ക് പോയ 13 അംഗ സംഘം അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ട്രാവലര്‍ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് പതിമൂന്നാം വളവില്‍ നിന്ന് ഒന്‍പതാം വളവിലേക്ക് വീഴുകയായിരുന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ ചികിത്സയില്‍ കഴിയുകയാണ്. പരുക്കേറ്റ മസ്‌നീനെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടേഴ്‌സ് അറിയിക്കുന്നത്.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.