അടയാളം ന്യൂസ് ഡെസ്ക്

മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും: എ കെ ആന്റണി

മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും. യുഡിഎഫ് ഇടിമുഴക്കം പോലെ തിരിച്ചവരുപമെന്ന് എകെ ആന്റണി പറഞ്ഞു. ഈ സർക്കാർ പോയെ തീരു എന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ഈ സർക്കാർ ഇനി സാങ്കേതികമായി ഭരിക്കുക മാത്രമാണെന്ന് അദേഹം പറഞ്ഞു.പിണറായി ഭരണം പോയി കഴിഞ്ഞിരിക്കുന്നു. അവസാന മന്ത്രിസഭാ യോഗത്തിൽ തിരക്കിട്ടു എടുത്ത തീരുമാനങ്ങൾ ജനങ്ങളുടെ മനസിൽ ഇല്ല. കടലാസിന്റെ വില പോലും...

സ്വത്ത്‌ വിവരങ്ങൾ വെളിപ്പെടുത്തി വിജയ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങൾ പുറത്തുവന്നു. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 183.53 കോടി രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. സത്യവാങ്മൂലം പ്രകാരം ഏകദേശം 404.58 കോടി രൂപയുടെ ജംഗമ ആസ്തിയും 115.13 കോടി രൂപ വിപണി മൂല്യമുള്ള സ്ഥിര ആസ്തിയും വിജയ്‌ക്കുണ്ട്. ഇതോടെ നടന്റെ ആകെ ആസ്തി 500 കോടി രൂപയ്ക്ക് മുകളിലാണെന്ന് വ്യക്തമായി. ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ അദ്ദേഹത്തിന്...

രാജ്യം മാവോയിസ്റ്റ് മുക്തം: അമിത് ഷാ

രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ചുവപ്പ് ഭീകരത രാജ്യത്ത് ഔദ്യോഗികമായി അവസാനിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 706 മാവോയിസ്റ്റുകളെ വധിച്ചു. 4800-ൽ അധികം മാവോയിസ്റ്റുകൾ കീഴടങ്ങിയെന്നും അമിത് ഷാ. രാജ്യത്ത് ഒരു തീവ്ര മാവോയിസ്റ്റ് ബാധിത മേഖലയും അവശേഷിക്കുന്നില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. കോൺഗ്രസും , ഇന്ദിരാഗാന്ധിയും മാവോയിസ്റ്റുകളെ പിന്തുണച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വി ഡി സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നു. ഇത് ഓരോന്നായി എൽ ഡി എഫ് പൊളിച്ചു കൊണ്ടിരിക്കുകയാണ്. സിപിഐഎം – എസ്ഡിപിഐ ഡീൽ എന്നത് കള്ളപ്രചരണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.വയനാട്ടിൽ വീട് വച്ചു നൽകും എന്ന് കോൺഗ്രസ് പറഞ്ഞു. ഇതിനായി പിരിവും നടത്തി. ഗീബൽസിനെക്കാൾ വല്യ നുണ സതീശൻ പറയുന്നുവെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പ്...

രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നാവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍, എല്‍പിജി, പിഎൻഴജി എന്നിവ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. അനാവശ്യ പരിഭ്രാന്തി മൂലമാണ് പമ്പുകളില്‍ തിരക്കുണ്ടാകുന്നത്. കരിഞ്ചന്തയിൽ എൽപിജി വില്‍പ്പനയ്ക്കെതിരെ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ യൂറിയ ഉല്‍പ്പാദനത്തെ പശ്ചിമേഷ്യൻ സംഘർഷം ബാധിച്ചുവെന്ന് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് മന്ത്രാലയം അറിയിച്ചു. അതിനിടെ പശ്ചിമേഷ്യന്‍ സംഘർഷത്തിനിടെ എട്ട് ഇന്ത്യക്കാർ മരിച്ചെന്നും ഒരാളെ കാണാതായി എന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

സെൽഫി എടുക്കാൻ ശ്രമിച്ച ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ ഇടുക്കി ഡിസിസി പ്രസിഡന്റ് മർദിച്ചെന്ന് പരാതി

സെൽഫി എടുക്കാൻ ശ്രമിച്ച ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ ഡിസിസി പ്രസിഡന്റ് മർദിച്ചെന്ന് പരാതി. ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യുവിനെതിരെ ആണ് പരാതി. കുമളിയിൽ നടന്ന പരിപാടിയിൽ ഡോ ശശി തരൂർ എംപിക്കൊപ്പമാണ് പ്രവർത്തകൻ സെൽഫി എടുക്കാൻ ശ്രമിച്ചത്. യുഡിഎഫ് സ്ഥാനാർഥി സിറിയക് തോമസിന്റെ പ്രചരണത്തിനിടെയായിരുന്നു സംഭവം.പരിപാടിക്കിടെ തിക്കും തിരക്കും ഉണ്ടായിരുന്നു. വേദിയിൽ നിരവധി പേർ കയറിയിരുന്നു. പരിപാടി തുടങ്ങുന്നതിന് മുൻപ് കുറച്ച് പേർ വേദിയിൽ നിന്നിറങ്ങി മാറണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടിരുന്നു. ഇത് മറികടന്ന്...

കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു, മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു. മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം കോഴിക്കോട് ജില്ലകളിലും, നാളെ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടെ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. വരുന്ന നാല് ദിവസത്തേക്ക് വ്യാപക മഴ ലഭിക്കും. ഇടിമിന്നലോട് കൂടിയ മഴക്ക് ആണ് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ...

സമാനതകളില്ലാത്ത വികസനമാണ് കേരളത്തിൽ ഉണ്ടായത്: ബ്രിന്ദ രാട്ട്

സമാനതകളില്ലാത്ത വികസനമാണ് കേരളത്തിൽ ഉണ്ടായതെന്ന് ബൃന്ദ കാരാട്ട്. കേന്ദ്ര അവഗണന മറികടന്നാണ് കേരളത്തിൽ വികസനങ്ങൾ ഉണ്ടായത്. കേന്ദ്രം എല്ലാ സംസ്ഥാനങ്ങളളിലും അവരുടെ അജണ്ട നടപ്പിലാക്കുന്നു. പക്ഷെ അത് കേരളത്തിൽ നടപ്പാവത്തത് ഇവിടെ ശക്തമായ ഇടതുപക്ഷം ഉണ്ടായത് കൊണ്ടാണ്.നിയമങ്ങൾ പോലും ബുൾഡോസ് ചെയ്ത് നടപ്പിലാക്കുന്നു. ന്യൂനപക്ഷങ്ങൾ അതിക്രങ്ങൾക്ക് ഇരയാകുന്നു. തൊഴിലുറപ്പ് പദ്ധതി ഇല്ലാതായി. FCRA ബില്ലിനെ പറ്റി മോദി ഒന്നും പറയുന്നില്ല. അദ്ദേഹം മൂന്ന് കാര്യങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. അദാനി, അബാനി, അമേരിക്കയെന്നും അവർ വിമർശിച്ചു. കോൺഗ്രസ്സിൻ്റെ പ്രഖ്യാപനങ്ങൾ...

പ്രധാനമന്ത്രിക്ക് കത്തയച്ച്മു ഖ്യമന്ത്രി

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങള്‍ നടക്കുന്ന ധര്‍മ്മസ്ഥാപനങ്ങള്‍ക്കിടയിലും വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ ഈ ഭേദഗതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു.നിയമ ഭേദഗതിയില്‍ പ്രധാനമന്ത്രിയും ബിജെപി സ്ഥാനാര്‍ഥികളും മറുപടി പറയണമെന്ന് ജോസ് കെ മാണിയും ആവശ്യപ്പെട്ടു. ഈ ലൈസന്‍സ് കൊടുക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്....

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 1 പവൻ 22 കാരറ്റ് സ്വർണത്തിന് 75 രൂപ ഇടിഞ്ഞ് വില 13,500 രൂപയായി. ഒരു പവന് 1,08,000 രൂപയാണ് ഇന്നത്തെ വില. 1 പവന് 600 രൂപയാണ് ഇതോടെ കുറഞ്ഞിരിക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു.
1 3 4 5 6 7 23

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.