അടയാളം ന്യൂസ് ഡെസ്ക്

പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് തല്ലിക്കൊന്നു

പെരുമ്പാവൂരിലെ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് തല്ലിക്കൊന്നു. 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.

രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം

ലൈംഗിക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുകൾ ഉണ്ടെന്ന് പൊലീസ്. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തെളിവ് ശേഖരിച്ചാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് കടന്നതെന്ന് കൊച്ചി കമ്മീഷണർ കാളിരാജ് മഹേശ്വർ പ്രതികരിച്ചു. കസ്റ്റഡി അപേക്ഷ ഇന്ന് ഉച്ചയ്ക്ക് കോടതി പരിഗണിക്കും. പ്രഥമ ദൃഷ്ടിയാൽ കേസിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ കോടതി രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ തീരുമാനമായ ശേഷമേ ജാമ്യ ഹർജി പരിഗണിക്കു. കേസിനസ്പദമായ കരവാൻ കണ്ടെത്തണം. അതിനായി രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ...

വാണിജ്യ സിലിണ്ടർ വില വർധിച്ചു

എല്‍പിജി ക്ഷാമം ഹോട്ടലുകള്‍ക്ക് ഏല്‍പ്പിച്ച ആഘാതം ഇരട്ടിയാക്കി വിലവര്‍ധനവും. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ 195.50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അഞ്ച് കിലോ ഭാരം വരുന്ന ചെറിയ സിലിണ്ടറുകളുടേയും വില കൂട്ടിയിട്ടുണ്ട്. 51 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ എല്‍പിജി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വില കുത്തനെ കൂട്ടിയിരിക്കുന്നത്.

രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയ്ക്ക് ഇന്ന് തുടക്കം

രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയ്ക്ക് ഇന്ന് തുടക്കമാകും. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് എന്ന പ്രത്യേകതയോടെയാണ് സെൻസസ് നടപടികൾ ആരംഭിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ വീടുകളുടെ വിവരശേഖരണവും രണ്ടാം ഘട്ടത്തിൽ യഥാർത്ഥ ജനസംഖ്യാ കണക്കെടുപ്പുമാണ് നടക്കുക. 2011-ന് ശേഷം കൊവിഡ് പശ്ചാത്തലത്തിൽ നീണ്ടുപോയ സെൻസസ് നടപടികളാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്.

യുദ്ധം അവസാനിപ്പിക്കാൻ സന്നദ്ധമെന്ന് വ്യക്തമാക്കി ഇറാൻ

യുദ്ധം അവസാനിപ്പിക്കാൻ സന്നദ്ധമെന്ന് വ്യക്തമാക്കി ഇറാൻ. സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറപ്പ് ലഭിക്കണമെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുമായുള്ള ടെലിഫോൺ സംഭാഷണത്തിലാണ് പെസെഷ്കിയാൻ നിലപാട് അറിയിച്ചത്. അതിനിടെ, ഭൂഗർഭ മിസൈൽ ശേഖരത്തിന്റെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. അതിനിടെ, ഇറാനുമായുള്ള യുദ്ധം രണ്ടോ, മൂന്നോ ആഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന പ്രതികരണവുമായി ട്രംപും രംഗത്തെത്തി. അമേരിക്ക ലക്ഷ്യസാധ്യത്തിനരികെ ആണെന്നും സമാധാന കരാറിനായി ഇറാൻ യാചിക്കുകയാണെും ട്രംപ് അവകാശപ്പെട്ടു. അമേരിക്കൻ സൈനിക നടപടി അവസാനിക്കുന്നതോടെ,...

സംവിധായകന്‍ രഞ്ജിത്ത് പീഡനക്കേസില്‍ അറസ്റ്റില്‍

സംവിധായകന്‍ രഞ്ജിത്ത് പീഡനക്കേസില്‍ അറസ്റ്റില്‍. യുവനടിയുടെ പീഡന പരാതിയിലാണ് പൊലീസ് നടപടി. രഞ്ജിത്ത് നിലവില്‍ തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടന്‍ കൈമാറും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം നാലിന് കേരളത്തിൽ എത്തും

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം നാലിന് കേരളത്തിൽ എത്തും. തിരുവനന്തപുരത്ത് നടക്കുന്ന റോഡ് ഷോയിലും തിരുവല്ലയിലെ പൊതു പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. കിളിപ്പാലം മുതൽ കരമന വരെ ഒന്നര കിലോമീറ്ററാണ് റോഡ് ഷോ നടക്കുക. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലാണ് ബിജെപിയുടെ പൊതുസമ്മേളനം.എൻ ഡി എയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനങ്ങളുടെ പെരുമഴയാണ്. പാവപ്പെട്ട വനിതകൾക്ക് 2500 രൂപയുടെ പ്രതിമാസ ഭക്ഷ്യ -ആരോഗ്യ സുരക്ഷാ കാർഡ്, കേരളത്തിൽ എയിംസ് യാഥാർത്ഥ്യമാക്കും, പാവപ്പെട്ട കുടുംബങ്ങൾക്ക് രണ്ട് സൗജന്യ...

FCRA നിയമഭേദഗതി ബിൽ; ആശങ്ക അറിയിച്ച് സിബിസിഐ, അമിത് ഷായ്ക്ക് നിവേദനം നല്‍കി

എഫ്സിആർഎ നിയമ ഭേദഗതി ബില്ലിൽ ന്യൂനപക്ഷ വിഭാ​ഗങ്ങൾക്ക് ആശങ്കയുണ്ടെന്നും പുനഃപരിശോധന വേണമെന്നും അറിയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് നിവേദനം നൽകി സിബിസിഐ. അമിത്ഷായ്ക്ക് പുറമെ മുഴുവന്‍ ലോക്‌സഭ, രാജ്യസഭ എംപിമാര്‍ക്കും നിവേദനം നല്‍കി. ബില്ല് രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും പൗരസമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും സിബിസിഐ വ്യക്തമാക്കി.കൂടാതെ ബില്ല് പാർലമെന്ററി സ്റ്റാൻഡിങ്‌ കമ്മിറ്റിക്ക് വിടണം, ആസ്തി കണ്ടുകെട്ടുന്നത് പോലുള്ള കടുത്ത വ്യവസ്ഥകൾ ഒഴിവാക്കുക, ജീവകാരുണ്യ, വിദ്യാഭ്യാസ, മത സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുക, പരാതികൾ പരിഹരിക്കുന്നതിനായി സ്വതന്ത്രമായ ഒരു...

വോട്ടിംഗ് മെഷിനിൽ അഞ്ജലി നായർ എന്ന പേര് വേണമെന്ന് ആവശ്യം: ഹൈക്കോടതിയെ സമീപിച്ച് NDA സ്ഥാനാർഥി അഞ്ജലി

തൃപ്പൂണിത്തുറയിലെ NDA സ്ഥാനാർഥി അഞ്ജലി നായർ ഹൈകോടതിയിൽ. വോട്ടിംഗ് മെഷിനിൽ അഞ്ജലി നായർ എന്ന പേര് വേണമെന്ന് ആവശ്യം. പത്രികയിൽ നൽക്കിയിട്ടുള്ള പേര് അഞ്ജലി പി വി എന്നാണ്. അഞ്ജലി പി വി എന്നപേര് വന്നാൽ വോട്ടർമാർക്കിടയിൽ ആശയ കുഴപ്പമുണ്ടാകുമെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കി.ബിജെപി നമുക്ക് അറിയാവുന്ന ഒരു പാർട്ടിയാണ്, വളരെ ഇഷ്ടമുള്ള പാര്‍ട്ടിയുമാണ്. എന്‍ഡിഎ മുന്നണിയുടെ വികസനങ്ങളെ കുറിച്ചും അറിയാം. അത്തരം വികസനങ്ങൾ ഇവിടെ കൊണ്ടുവരാൻ പദ്ധതിയുണ്ടെന്ന് അഞ്ജലി നായർ നേരത്തെ വ്യക്തമാക്കിയിരുന്നു. എത്രത്തോളം...

‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. NDA അധികാരത്തിൽ വരും. കേരളത്തിൽ UDF യും LDF ഉം മുഖ്യ എതിരാളികൾ. ഒരു നാണയത്തിന്റെ ഇരുവശമാണ് അവർ എന്നും അദ്ദേഹം വിമർശിച്ചു.വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്.കേരളത്തിൽ എയിംസ് യഥാര്‍ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി...
1 2 3 4 5 6 23

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.