അടയാളം ന്യൂസ് ഡെസ്ക്

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ സാൻവി എന്ന എണ്ണ ടാങ്കറാണ് 44,000 മെട്രിക് ടൺ എൽപിജിയുമായി കടലിടുക്ക് കടന്നത്. എൽപിജിയുമായി ഇതുവരെ ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ് ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത്. ഗൾഫ് ഓഫ് ഒമാനിൽ നിന്ന് കപ്പലിന് നാവികസേന അകമ്പടി നൽകും.ഗ്രീൻ ആശ, ജഗ് വിക്രം എന്ന ഇന്ത്യയുടെ രണ്ട് എണ്ണ ടാങ്കറുകൾ കൂടി ഉടൻ ഹോർമുസ് കടക്കും എന്നാണ് ഷിപ്പിംഗ് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചത്. ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ...

എഫ്-35 വിമാനം വെടിവച്ചിട്ടതായുള്ള ഇറാന്റെ അവകാശവാദം സ്ഥിരീകരിച്ച് അമേരിക്ക

എഫ്-35 വിമാനം വെടിവച്ചിട്ടതായുള്ള ഇറാന്റെ അവകാശവാദം സ്ഥിരീകരിച്ച് അമേരിക്ക. ഇറാൻ്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലാണ് വിമാനം വീണത്. ആന്റി എയർക്രാഫ്റ്റ് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. പൈലറ്റ് ഇറാൻ്റെ കസ്റ്റഡിയിലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ പൈലറ്റിൻ്റെ അവസ്ഥയെപ്പറ്റി വ്യക്തതയില്ലെന്ന് അമേരിക്കൻ അധികൃതർ അറിയിക്കുന്നത്. വിമാനം വീണതിനു ശേഷം അമേരിക്കൻ ഹെലികോപ്ടറുകൾ പൈലറ്റിനെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉണ്ടായിരുന്നതായി അമേരിക്കൻ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. പൈലറ്റ് മരിച്ചിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്. പൈലറ്റിനെ പിടികൂടുന്നവർക്ക് പ്രവിശ്യയിലെ ഗവർണർ ഇനാം...

നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മനുഷ്യരുടെയും വോട്ട് വേണം :ബിനോയ് വിശ്വം

നിയമസഭാ തിരഞ്ഞെടുപ്പിൽ‌ എല്ലാ മനുഷ്യരുടെയും വോട്ട് വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്ഡിപിഐ വോട്ട് തള്ളാതെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ബിജെപിക്ക് ഗുണം ചെയ്യുന്ന ഒന്നും ചെയ്യില്ല എന്ന് എസ്ഡിപിഐ പറഞ്ഞു. ബിജെപിയെ സഹായിക്കുന്ന നിലപാടിലേക്ക് ആരെങ്കിലും പോകില്ല എന്ന് പറഞ്ഞാൽ അവരെ ഉന്തി തള്ളി അതിലേക്ക് വിടുന്ന നിലപാട് എൽഡിഎഫിന് ഇല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.

യുഡിഎഫുകാർ ആണ് ഡീലിൻ്റെ ആളുകൾ :കെ ടി ജലീൽ

യുഡിഎഫുകാർ ആണ് ഡീലിൻ്റെ ആളുകളെന്ന് കെ ടി ജലീൽ . യു ഡി എഫിന് ബിജെപിയുമായി മുൻപും ഡീൽ ഉണ്ടായിട്ടുണ്ട്. മഞ്ചേശ്വരത്ത് SDPI സ്ഥാനാർഥിയെ പിൻവലിച്ചത് ആർക്കു വേണ്ടിയാണ്. മഞ്ചേശ്വരത്ത് SDPI വോട്ട് വേണ്ടെന്ന് UDF പറയുമോ.തവനൂരിൽ BJP CPIM ഡിൽ എന്ന ആരോപണം, കോൺഗ്രസും ബിജെപിയും തമ്മിലാണ് ഡീൽ. എന്നെ ഒന്നാമത് ബിജെപിക്കാർക്ക് ഇഷ്ടമല്ല. ബിജെപിക്ക് വോട്ടു കൂടുമ്പോൾ എൻ്റെ ലീഡ് വർധിക്കുമെന്നാണ് ചരിത്രം. വനിതാ ലീഗിലെ പൊട്ടിത്തെറിയിലും ജലീൽ പ്രതികരിച്ചു. വനിത മുസ്‌ലിം ലീഗിനെ...

ആൺകുട്ടിക്ക് നേരെ വൈദികന്റെ ലൈംഗികാതിക്രമം

തൃശൂർ കൊരട്ടിയിൽ ആൺകുട്ടിക്ക് നേരെ വൈദികന്റെ ലൈംഗികാതിക്രമം. കൊരട്ടി കോനൂർ പള്ളി വികാരി ഫാ. ജോസഫ് കോടിയനെതിരെയാണ് പെലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ജോസഫ് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച് വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു അതിക്രമം. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട കുട്ടി ബന്ധുക്കളോട് വിവരം അറിയിക്കുകയും തുടർന്ന് ബന്ധുക്കൾ പൊലീസിലും സഭയിലും വിവരം അറിയിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ വൈദികൻ ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. മൂന്ന് വർഷങ്ങൾക്ക് മുൻപും സമാനമായ...

വയനാട് ഫണ്ടിൽ കണക്കുണ്ട്, എന്ത് ചോദ്യം ചോദിച്ചാലും ഞങ്ങൾക്ക് മറുപടിയുണ്ട് : കെ സി വേണുഗോപാൽ

എൽഡിഎഫ് പ്രകടന പത്രിക തട്ടിപ്പെന്ന് കെ സി വേണുഗോപാൽ എം പി. സമ്പൂർണ ദാരിദ്യമുക്ത സംസ്ഥാനം എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ പ്രകടന പത്രികയിലും അത് തന്നെ പറയുന്നു. എല്ലാം തട്ടിപ്പ്. 2021ലെ പ്രകടന പത്രികയിലെ പെൻഷൻ തുക ഇപ്പോഴും നൽകാനായില്ല. പത്ത് വർഷം കൊണ്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഇനി ചെയ്യുമെന്നാണ് പറയുന്നത്.തന്റെ ചിത്രം മോർഫ് ചെയ്ത് വ്യാജ വാർത്ത നൽകി. കൈരളി ന്യൂസിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു....

ബഹ്‌റൈനിലും കുവൈറ്റിലും ആക്രമണം ശക്തമാക്കി ഇറാൻ

ബഹ്‌റൈനിലും കുവൈറ്റിലും ആക്രമണം ശക്തമാക്കി ഇറാൻ. കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണമുണ്ടായി. പുലർച്ചെയുണ്ടായ ആക്രമണത്തിൽ കുവൈറ്റിലെ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന്.കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിയിച്ചു.ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. എണ്ണ ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് വിവരം.

ഇടുക്കിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇടുക്കി അടിമാലി ചിന്നപ്പാറ കുടിയിലാണ് സംഭവം. കുരിശിന്റെ വഴി വിശ്വാസി യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. എട്ടുപേർക്ക് പരുക്കേറ്റു, സാരമായി പരിക്കേറ്റ ഒരാളെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

യുവതിക്ക് നേരെ ലൈംഗികാതിക്രമശ്രമം; മഹാരാഷ്ട്രയിൽ മൂന്നുപേരെ വെടിവെച്ച് മലയാളി, ഒരാൾ മരിച്ചു

മഹാരാഷ്ട്രയിൽ മലയാളി മൂന്നുപേരെ വെടിവെച്ചു. വെടിയേറ്റ മൂന്ന് യുവാക്കളിൽ ഒരാൾ മരിച്ചു. യുവതിയെ പിന്തുടർന്ന് ശല്യം ചെയ്‌തു എന്ന് ആരോപിച്ചാണ് വെടിവെച്ചത്. വെടിവെച്ച ജയൻ ശിവാനന്ദൻ നായർ (51) പൊലീസ് പിടിയിൽ.മുംബൈ താനെയിലാണ് സംഭവം നടന്നത്. അബ്ദുൽ ഹസൻ ഷെയ്ഖ് , അക്ബർ അബ്ദുൾ ഷെയ്ഖ് , സമീർ അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. അക്ബർ അബ്ദുൽ ഷെയ്ക്ക് ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ രാവിലെ...

മുട്ടികൊമ്പൻ കാട്ടാനയെ മയക്കുവെടി വെച്ചു

വയനാട് സുൽബത്തേരിയിൽ ഭീതിപരത്തിയ മുട്ടികൊമ്പൻ കാട്ടാനയെ മയക്കുവെടി വെച്ചു. ദൗത്യം തുടങ്ങി പതിമൂന്നാം ദിവസമാണ് മയക്കുവെടി വെച്ചത്. ഇന്ന് പുലർച്ചെ മുതൽ വനം വകുപ്പ് ആനയെ നിരീക്ഷിച്ച് വരികയായിരുന്നു. ഇന്ന് രാവിലെ വയനാട് താത്തൂര്‍ വന മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്. ആർ ആർ ടി സംഘമുൾപ്പടെയുള്ള വലിയ ഒരു ടീം തന്നെ മിഷന് പുറകിൽ ഉണ്ടായിരുന്നു. പലഘട്ടങ്ങളിലും മയക്കുവെടി വെച്ചെങ്കിലും അത് പ്രയോജനപ്പെടില്ല. പിന്നീട് ആന കാടുകയറുകയും ചെയ്ത സാഹചര്യം ഉണ്ടായിരുന്നു.
1 18 19 20 21 22 41

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.