അടയാളം ന്യൂസ് ഡെസ്ക്

ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ

കുടകിൽ ട്രക്കിങിനിടെ കാണാതായ ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ് ഗോപി. വീട്ടിൽ നിന്ന് പോയത് കൊച്ചിയിലേക്കാണ്. ഇടയ്ക്ക് ട്രക്കിങ്ങിന് പോകുന്ന സ്വഭാവമുണ്ടെന്നും ഗോപി പറഞ്ഞു. ശരണ്യ കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ ഹരിദാസ് പറഞ്ഞു.ശരണ്യ ബുധനാഴ്ചയോടെ വിളിച്ചിരുന്നു. പിറ്റേദിവസം ട്രക്കിങ്ങിന്റെ ലാസ്റ്റ് പോയിന്റിൽ നിന്നും 10.20 ഓടെ സുഹൃത്തിനെ വിളിച്ചിരുന്നു. വഴിതെറ്റിയെന്ന് അറിഞ്ഞശേഷം ഉച്ചയ്ക്ക് രണ്ടരയോടെ ഹോം സ്റ്റേയിലേക്ക് വിളിച്ചറിയിച്ചു. അതിനുശേഷം ബന്ധപ്പെടാൻ ആയിട്ടില്ലെന്നും ഹരിദാസൻ പറഞ്ഞു. ഹരിദാസൻ നിലവിൽ കുടകിലുണ്ട്. ശരണ്യയ്ക്കായി നാലാം ദിവസവും തിരച്ചിൽ...

ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിക്കുന്നു: പരാതി നൽകി കോൺഗ്രസ്

ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്. പാർട്ടിയെ പൊതുമധ്യത്തിൽ മോശമാക്കുന്നതിന് ശ്രമം. നടക്കുന്നത് സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് അജണ്ടയെന്നും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് നൽകിയ പരാതിയിൽ പറയുന്നു.ഒരു വിഭാഗം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന് പരാതിയിൽ പറയുന്നു. മൂന്നുപേർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് മേരി വർഗീസ് ട്വന്റിഫോറിനോട് പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി ആപ്പിലൂടെയാണ് കോൺഗ്രസ് പണം സ്വീകരിച്ചതങ്കിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിരുന്നു....

പ്രത്യാശയുടെ സന്ദേശം പകർന്ന് ഇന്ന് ഈസ്റ്റർ

പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവസമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയർത്തെഴുന്നേറ്റതിൻറെ സ്മരണയിലാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്. അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രത്യാശയുടെയും ഓർമ്മപ്പെടുത്തലാണ് ഈസ്റ്റർ. യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കൽ.മനുഷ്യരാശിയുടെ പാപങ്ങൾ ഏറ്റെടുത്ത് കുരിശിൽ ജീവൻ വെടിഞ്ഞ യേശു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു എന്നാണ് വിശ്വാസം. ഈസ്റ്ററിലേക്ക് നയിക്കുന്ന നോമ്പ്, മരുഭൂമിയിലെ യേശുവിന്റെ നാൽപതു ദിവസത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ്. പ്രാർത്ഥനാനിർഭരമായ ആ ദിനങ്ങളിലൂടെയാണ് വിശ്വാസികളുടെ വിശുദ്ധിയിലേക്കുള്ള പ്രയാണം. ഒത്തുചേരലിന്റെയും സാഹോദ്യത്തിന്റെയും...

ശബരിമല യുവതീ പ്രവേശന പുനഃപരിശോധന ഹര്‍ജി; ഒന്‍പതംഗ ഭരണഘനാ ബെഞ്ചിന് രൂപം നല്‍കി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒമ്പതംഗ ഭരണഘന ബെഞ്ചിന് രൂപം നല്‍കി. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ഭരണഘടന ബഞ്ചിന് നേതൃത്വം നല്‍കുക. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാര്‍, എ ജെ മസീഹ്, പി ബി വരാലെ, ആര്‍ മഹാദേവന്‍, ജോയ്മാല ബാഗ്ചി, ജസ്റ്റിസ് ബി.വി. നാഗരത്‌ന എന്നിവര്‍ ഭരണഘടന ബെഞ്ചിന്റെ ഭാഗമാകും.ഒന്‍പതംഗ ബഞ്ചില്‍ ജസ്റ്റിസ് ബി വി നാഗരത്‌നയാണ് എക വനിതാ അംഗം. ഏപ്രില്‍ 7 മുതലാണ് പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം...

തൊഴിലില്ലായ്മ നിരക്ക് കേരളത്തിൽ പത്ത് വർഷം കൊണ്ട് കുറഞ്ഞു :തോമസ് ഐസക്ക്

അതിദാരിദ്യം ഇല്ലാതാക്കിത് LDF സർക്കാരിന്റെ പ്രധാന നേട്ടമെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്. സുപ്രധാനമായ മറ്റൊരു നേട്ടം കൂടി ഉണ്ടായി. തൊഴിലില്ലായ്മ നിരക്ക് കേരളത്തിൽ പത്ത് വർഷം കൊണ്ട് കുറഞ്ഞു. കേന്ദ്രത്തിന്റെ കണക്കാണിത്. 2025-26 ലെ സർവേ റിപ്പോർട്ട്‌ പ്രകാരം 4.3% മാത്രം. 11.4 ശതമാനത്തിൽ നിന്നാണ് പത്ത് വർഷം കൊണ്ട് ഈ കുറവ് ഉണ്ടായത്. 72 നിർദേശങ്ങൾ തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രകടന പത്രികയിൽ ഉൾപ്പെടുത്തി. UDF പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാകാത്തതെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ വേനൽ മഴ ലഭിച്ചേക്കും. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ ശക്തമായേക്കും. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പ് പാലിക്കണമെന്ന് ദുരന്ത നിവാണ അതോറിറ്റി അറിയിച്ചു.മഴയ്ക്കൊപ്പം തന്നെ ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍...

ഇടത് പക്ഷത്തെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം:രാഹുൽ ഗാന്ധി

ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരം. ഇടതുപക്ഷം നിലകൊള്ളുന്നത് എന്തിനു വേണ്ടിയാണ്?. ഇടതുപക്ഷത്ത് യഥാർത്ഥ ഇടതുപക്ഷമായി ആരുമില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.ഇടത് പക്ഷത്തിന്റെ ഭാഗമായിരുന്ന ഒരു മുതിർന്ന നേതാവ് ഇന്ന് നമുക്കൊപ്പം ഉണ്ട്. അദ്ദേഹം ഈ വേദിയിൽ ഇരിക്കാൻ ഒരു കാരണമുണ്ട്. പെട്ടെന്നെടുത്ത തീരുമാനം ആയിരുന്നില്ല. അവസരവാദ നിലപാട് കൊണ്ടല്ല അദ്ദേഹം ഇവിടെ ഇരിക്കുന്നത്. അടിസ്ഥാനപരമായ മാറ്റം LDF ന് സംഭവിച്ചു. ആലപ്പുഴയിലെ യുഡിഎഫ്...

ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ല:എംഎ ബേബി

ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. സോണിയ ഗാന്ധിക്ക് എതിരെ ഇതുവരെ ഒരു തെളിവും വന്നിട്ടില്ല. ആകെ പുറത്ത് വന്നിട്ടുള്ളത് ചിത്രങ്ങൾ മാത്രമാണെന്നും എംഎ ബേബി പറഞ്ഞു.സ്വർണ്ണക്കൊള്ളയിലെ പ്രധാന രണ്ടു പ്രതികൾ സോണിയ ഗാന്ധിയെ സന്ദർശിച്ചു. ഇത്ര പെട്ടെന്ന് കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലത്ത് ഒന്ന് അധികം തവണ ചെല്ലുന്നു. സംശയത്തിന് ഒരുപാട് സാധ്യതയുണ്ട്. എന്നാൽ ആരോപണം നടക്കുന്നില്ല. പക്ഷേ കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ടെന്ന് എംഎ ബേബി...

പ്രീ പോൾ സർവേകൾ പെയ്ഡ്; യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവയ്ക്കാൻ ശ്രമം; വിഡി സതീശൻ

പ്രീ പോൾ സർവേകൾ പെയ്ഡാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവയ്ക്കാനാണ് സർവേകൾ ശ്രമിക്കുന്നത്. യുഡിഎഫ് നൂറിലേറെ സീറ്റുകളുമായി അധികാരത്തിലെത്തും. എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്ന് സ്ഥാപിക്കാനാണ് ചാനൽ സർവേൾ ശ്രമിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.കേരളത്തിൽ തിരഞ്ഞെടുപ്പിൽ തട്ടി കൂട്ടിയ സർവേകളാണ് വരുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. ഭൂരിഭാഗം സർവേകളും വിശ്വാസ്യത ഇല്ലാത്തതാണ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലും സർവേകൾ കണ്ടതാണ്. സർവേകളിൽ ഒരു കാര്യമില്ല. യഥാർത്ഥ ജന വികാരം പ്രതിഫലിക്കുന്നതല്ല. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ്...

തിരഞ്ഞെടുപ്പ് പ്രചാരണം : നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനലാപ്പിലേക്ക് കടന്നിരിക്കെ , പ്രവർത്തകർ ആവേശമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 4 മണിയ്ക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ എൻഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരികെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കും.തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വീണ്ടും കേരളത്തിൽ എത്തും. ആലപ്പുഴ മണ്ഡലത്തിലാണ് ആദ്യ പരിപാടി. അതിന് ശേഷം കട്ടപ്പനയിലും പിന്നിട് കൊച്ചിയിലുമാണ്...
1 17 18 19 20 21 41

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.