അടയാളം ന്യൂസ് ഡെസ്ക്

തൃശ്ശൂർ വാടാനപ്പള്ളിയിൽ കിറ്റ് വിവാദത്തിൽ പൊലീസ് ഇന്ന് കേസെടുക്കും

തൃശ്ശൂർ വാടാനപ്പള്ളിയിൽ കിറ്റ് വിവാദത്തിൽ പൊലീസ് ഇന്ന് കേസെടുക്കും . തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസെടുക്കാൻ പൊലീസ് മജിസ്ട്രേറ്റിന്റെ അനുവാദം തേടിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ജനപ്രാധനിധ്യ നിയമത്തിലെ വിവിധ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസെടുക്കുക. വാടാനപ്പള്ളിയിലെ ഗോഡൗൺ ഉടമ പ്രവീൺ, കിറ്റുകൾക്ക് ഓർഡർ നൽകിയ സതീഷ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫ് എൻഡിഎ പ്രവർത്തകർ തമ്മിൽ വലിയ സംഘർഷമാണ് കഴിഞ്ഞദിവസം ഉണ്ടായത്. ബിജെപി കിറ്റുകൾ വിതരണം ചെയ്‌ത്‌ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു...

ശബരിമല യുവതി പ്രവേശനം: ഹർജികൾ നാളെ സുപ്രീംകോടതി പരിഗണിക്കും

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ശബരിമല യുവതി പ്രവേശനം എതിർക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ 3 ദിവസം കേൾക്കുക. ഏപ്രിൽ 14,15,16 തീയതികളാണ് യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം.കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്‌നയാണ് ഏക വനിതാ അംഗം .യുവതി പ്രവേശനത്തിൽ അന്തിമ നിലപാട് സ്വീകരിക്കുന്നതിന് മുൻപ് മതപണ്ഡിതന്മാരും സാമൂഹിക പരിഷ്കർത്താക്കളും അടങ്ങുന്ന സമിതി...

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ മാത്രം

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ മാത്രം. പരസ്യപ്രചാരണം നാളെ അവസാനിക്കും. നാളെയാണ് കലാശക്കൊട്ട്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർഥികൾ. പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലയിൽ തുടരുന്നുണ്ട്. BJP യുടെ 47 ആം സ്ഥാപക ദിനം പ്രമാണിച്ച് സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തും. ശേഷം വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ടെന്നീസ് താരം ലെണ്ടർ പിയേസ്, BJP...

കൊടുവനത്തില്‍ ഒറ്റയ്ക്ക് നാലുദിവസം അതിജീവിച്ചതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് ശരണ്യ

കര്‍ണാടക കുടകിലെ കൊടുവനത്തില്‍ ഒറ്റയ്ക്ക് നാലുദിവസം അതിജീവിച്ചതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് ശരണ്യ. തനിക്ക് ഒരു ആരോഗ്യപ്രശ്‌നങ്ങളുമില്ലെന്നും ഓകെയാണെന്നും ശരണ്യ പറഞ്ഞു. തന്നെ കണ്ടെത്താനും രക്ഷിക്കാനും ഒപ്പം നിന്ന എല്ലാ സംവിധാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും ശരണ്യ നന്ദി പറഞ്ഞു. 10 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ശരണ്യ കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോളില്‍ ട്രക്കിങ്ങിനായി പോയത്. എന്നാല്‍ ഇടയ്ക്ക് ഒരു മലയിറങ്ങവേ തനിക്ക് വഴിതെറ്റിയെന്നും ഒറ്റപ്പെട്ടുപോയെന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിക്കാന്‍ വരുമെന്ന പ്രതീക്ഷയിലാണ് താന്‍ നാലുനാള്‍ വനത്തില്‍...

ട്രക്കിങ്ങിന് ഇടെ കാണാതായ ശരണ്യയെ കണ്ടെത്തി

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി. നാലാം ദിവസത്തെ തിരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയത്.കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് യുവതിയെ കാണാതായത്. ട്രക്കിങ്ങിന് പോയ മലയിലാണ് ശരണ്യയുള്ളത്.എംഎൽഎ അടക്കമുള്ളവർ ശരണ്യ കുടുങ്ങി കിടക്കുന്ന സ്ഥലത്തേയ്ക്ക് എത്തും. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.10 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ശരണ്യ കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളിൽ ട്രക്കിങ്ങിനായി പോയത്.യുവ ഐ.ടി. പ്രൊഫഷണലാണ് ശരണ്യ. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ശരണ്യ താമസിച്ചത്. ഹോംസ്‌റ്റേയിലെത്തിയ മറ്റുള്ളവർക്കൊപ്പം വ്യാഴാഴ്ച രാവിലെ...

കുവൈത്തിന് നേരെ ഇറാന്‍റെ വ്യാപക ആക്രമണം

കുവൈത്തിലെ പ്രധാന ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ഞായറാഴ്ച ഡ്രോൺ ആക്രമണത്തിന് ഇരയായി. ഷുവൈഖ് പ്രദേശത്തെ കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (KPC) ഹെഡ്‌ക്വാർട്ടേഴ്‌സ് സമുച്ചയം ലക്ഷ്യമിട്ട ആക്രമണത്തിൽ തീപിടുത്തം ഉണ്ടായതും കെട്ടിടത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചതുമാണെന്ന് അധികൃതർ അറിയിച്ചു.അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങളും അഗ്നിശമന സേനയും ഉടൻ സ്ഥലത്തെത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കെട്ടിടം ഒഴിപ്പിക്കുകയും നാശനഷ്ടം വിലയിരുത്തൽ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നു. ആളപായം ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്ത് നഗരത്തിലെ മന്ത്രാലയ സമുച്ചയ കെട്ടിടത്തിനു നേരെയും ഡ്രോൺ ആക്രമിച്ചതായി...

പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ അടിത്തറയുണ്ടാക്കാനുള്ള തന്ത്രപ്പാടിൽ ടി.വി.കെ.

പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ അടിത്തറയുണ്ടാക്കാനുള്ള തന്ത്രപ്പാടിൽ ടി.വി.കെ. ആദ്യം തന്നെ പ്രധാന കക്ഷികൾ ആരുമായും സഖ്യത്തിനില്ലെന്ന് പ്രഖ്യാപനം നടത്തിയ ടിവികെ ബദൽ രാഷ്ട്രീയ കക്ഷിയായി പുതുച്ചേരിയിൽ വളരാനാണ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൂറ്റൻ തെരഞ്ഞെടുപ്പ് റാലി നടത്തുന്ന ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ് നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റിൽ മത്സരിക്കുന്ന ടി.വി.കെ എല്ലാ സീറ്റിലും വിജയം ഉറപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം, ബിജെപി – എൻആർ കോൺഗ്രസ് സഖ്യത്തിനും, ഇന്ത്യാ മുന്നണിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് വിജയ് ഉന്നയിച്ചിരിക്കുന്നത്. പുതുച്ചേരിക്ക്...

വര്‍ക്കലയിൽ ഹെലിപാഡ് ക്ലിഫിൽ നിന്ന് യുവാവ് താഴേക്ക് ചാടി

വര്‍ക്കലയിൽ ഹെലിപാഡ് ക്ലിഫിൽ നിന്ന് യുവാവ് താഴേക്ക് ചാടി. ഏകദേശം 60 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്. തിരുനെൽവേലി ശങ്കരൻകോവിൽ സ്വദേശി ശരവണൻ ആണ് താഴേക്ക് ചാടിയത്. യുവാവ് മദ്യലഹരിയിൽ കുന്നിൻ മുകളിൽ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഹെലിപാഡ് ക്ലിഫിലെ സുരക്ഷാ വേലി മറികടന്നാണ് ഇയാൾ താഴേക്ക് വീണത്.സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫയര്‍ഫോഴ്സ് താഴെയിറങ്ങി യുവാവിനെ നെറ്റിൽ മുകളിലേക്ക് എത്തിച്ചു. ഏറെ ശ്രമകരമായിട്ടാണ് യുവാവിനെ പുറത്തെത്തിച്ചത്.

1000 കിലോമീറ്റർ നീളത്തിൽ ഇന്ത്യക്ക് മുകളിൽ കൂറ്റൻ മേഘപാളി? ആശങ്കപ്പെടാനൊന്നുമില്ല, വാർത്തകളിൽ അതിശയോക്തി

ഇന്ത്യയുടെ ആകാശത്ത് 1000 കിലോമീറ്റർ നീളത്തിൽ മേഘങ്ങൾ വന്നുചേർന്നത് വിചിത്രവും ആശങ്കയുമുയർത്തുന്ന പ്രതിഭാസമായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വമ്പൻ മേഘപാളി ദൃശ്യമായത്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികളിൽ 1,000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന മേഘപാളിയുടെ സാറ്റലൈറ്റ് ചിത്രങ്ങളിൽ ഈ മേഘക്കൂട്ടം വരും ദിവസങ്ങളിൽ മേഖലയിലെ കാലാവസ്ഥയെ ബാധിക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് പ്രകാരം, ഈ വാരാന്ത്യം വടക്ക്-പടിഞ്ഞാറൻ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാറ്റിന്റെയും മഴയുടെയും ദിനങ്ങളായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ, 1000 കിലോമീറ്റർ നീളമുള്ള മേഘങ്ങൾ വിചിത്ര...

തൃശൂർ വാടനപ്പള്ളിയിൽ ബിജെപി പ്രവർത്തകരുടെ കിറ്റ് വിതരണം തടഞ്ഞ് യുഡിഎഫും എൽഡിഎഫും

തൃശൂർ വാടനപ്പള്ളിയിൽ ബിജെപി പ്രവർത്തകരുടെ കിറ്റ് വിതരണം തടഞ്ഞ് യുഡിഎഫും എൽഡിഎഫും. വാടാനപ്പള്ളിക്ക് സമീപം ആത്മാവ് ജംഗ്ഷനിലാണ് കിറ്റ് വിതരണം ചെയ്യാൻ ശ്രമിച്ചത്. രണ്ടായിരത്തോളം കിറ്റുകളാണ് വിതരണത്തിന് എത്തിച്ചതെന്ന് എൽഡിഎഫ് ആരോപിച്ചു. യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ എത്തിയതോടെ സൂപ്പർമാർക്കറ്റിന് മുന്നിൽ സംഘർഷ സാഹചര്യമുണ്ടായി. നാട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എത്തിച്ചേർന്നതെന്നും ഇന്നലെ 1500 ഓളം കിറ്റ് വിതരണം ചെയ്‌തെന്നും എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. യുവമോർച്ച നേതാവിന്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടക്കുന്നതെന്നും അവർ ആരോപിച്ചു. കിറ്റ് രാഷ്ട്രീയം കൊണ്ടുവരനാണ്...
1 16 17 18 19 20 41

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.