തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രചാരണത്തിന് അനുമതി. 22 നിബന്ധനകളോടെയാണ് പൊലിസ് അനുമതി നല്‍കിയത്. റോഡ് ഷോ അനുവദിക്കില്ല. മഞ്ജൈനഗര്‍ ഗ്രൗണ്ടില്‍ പൊതുയോഗം നടത്താനാണ് അനുമതി. 12,000 പേര് പങ്കെടുക്കുമെന്ന് ടിവികെ അറിയിച്ചു. വിജയുടെ അവസാന പ്രചാരണം ചെന്നൈയിലാണ് നടക്കുക. 21ന് നന്ദനം വൈഎംസിഎ ഗ്രൗണ്ടില്‍ പൊതുയോഗം നടത്തും. 4000 പേര്‍ക്ക് മാത്രമാണ് അനുമതി. വിജയ് ഇന്നലെ പെരമ്പൂരിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടിരുന്നു അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാല് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ദേശീയനേതാക്കള്‍ എത്തുകയാണ് തമിഴ്നാട്ടില്‍. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കോയമ്പത്തൂരിലെ രണ്ടിടങ്ങളില്‍ റോഡ് ഷോ നടത്തും. വൈകീട്ട് അഞ്ച് മണിയ്ക്ക് കൊഡിസിയ ട്രേഡ് ഫെയര്‍ കോംപ്ലക്സില്‍ നടക്കുന്ന പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

