Politics

‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. NDA അധികാരത്തിൽ വരും. കേരളത്തിൽ UDF യും LDF ഉം മുഖ്യ എതിരാളികൾ. ഒരു നാണയത്തിന്റെ ഇരുവശമാണ് അവർ എന്നും അദ്ദേഹം വിമർശിച്ചു.വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്.കേരളത്തിൽ എയിംസ് യഥാര്‍ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി...

മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും: എ കെ ആന്റണി

മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും. യുഡിഎഫ് ഇടിമുഴക്കം പോലെ തിരിച്ചവരുപമെന്ന് എകെ ആന്റണി പറഞ്ഞു. ഈ സർക്കാർ പോയെ തീരു എന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ഈ സർക്കാർ ഇനി സാങ്കേതികമായി ഭരിക്കുക മാത്രമാണെന്ന് അദേഹം പറഞ്ഞു.പിണറായി ഭരണം പോയി കഴിഞ്ഞിരിക്കുന്നു. അവസാന മന്ത്രിസഭാ യോഗത്തിൽ തിരക്കിട്ടു എടുത്ത തീരുമാനങ്ങൾ ജനങ്ങളുടെ മനസിൽ ഇല്ല. കടലാസിന്റെ വില പോലും...

സ്വത്ത്‌ വിവരങ്ങൾ വെളിപ്പെടുത്തി വിജയ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങൾ പുറത്തുവന്നു. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 183.53 കോടി രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. സത്യവാങ്മൂലം പ്രകാരം ഏകദേശം 404.58 കോടി രൂപയുടെ ജംഗമ ആസ്തിയും 115.13 കോടി രൂപ വിപണി മൂല്യമുള്ള സ്ഥിര ആസ്തിയും വിജയ്‌ക്കുണ്ട്. ഇതോടെ നടന്റെ ആകെ ആസ്തി 500 കോടി രൂപയ്ക്ക് മുകളിലാണെന്ന് വ്യക്തമായി. ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ അദ്ദേഹത്തിന്...

വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വി ഡി സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നു. ഇത് ഓരോന്നായി എൽ ഡി എഫ് പൊളിച്ചു കൊണ്ടിരിക്കുകയാണ്. സിപിഐഎം – എസ്ഡിപിഐ ഡീൽ എന്നത് കള്ളപ്രചരണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.വയനാട്ടിൽ വീട് വച്ചു നൽകും എന്ന് കോൺഗ്രസ് പറഞ്ഞു. ഇതിനായി പിരിവും നടത്തി. ഗീബൽസിനെക്കാൾ വല്യ നുണ സതീശൻ പറയുന്നുവെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പ്...

സെൽഫി എടുക്കാൻ ശ്രമിച്ച ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ ഇടുക്കി ഡിസിസി പ്രസിഡന്റ് മർദിച്ചെന്ന് പരാതി

സെൽഫി എടുക്കാൻ ശ്രമിച്ച ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ ഡിസിസി പ്രസിഡന്റ് മർദിച്ചെന്ന് പരാതി. ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യുവിനെതിരെ ആണ് പരാതി. കുമളിയിൽ നടന്ന പരിപാടിയിൽ ഡോ ശശി തരൂർ എംപിക്കൊപ്പമാണ് പ്രവർത്തകൻ സെൽഫി എടുക്കാൻ ശ്രമിച്ചത്. യുഡിഎഫ് സ്ഥാനാർഥി സിറിയക് തോമസിന്റെ പ്രചരണത്തിനിടെയായിരുന്നു സംഭവം.പരിപാടിക്കിടെ തിക്കും തിരക്കും ഉണ്ടായിരുന്നു. വേദിയിൽ നിരവധി പേർ കയറിയിരുന്നു. പരിപാടി തുടങ്ങുന്നതിന് മുൻപ് കുറച്ച് പേർ വേദിയിൽ നിന്നിറങ്ങി മാറണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടിരുന്നു. ഇത് മറികടന്ന്...

സമാനതകളില്ലാത്ത വികസനമാണ് കേരളത്തിൽ ഉണ്ടായത്: ബ്രിന്ദ രാട്ട്

സമാനതകളില്ലാത്ത വികസനമാണ് കേരളത്തിൽ ഉണ്ടായതെന്ന് ബൃന്ദ കാരാട്ട്. കേന്ദ്ര അവഗണന മറികടന്നാണ് കേരളത്തിൽ വികസനങ്ങൾ ഉണ്ടായത്. കേന്ദ്രം എല്ലാ സംസ്ഥാനങ്ങളളിലും അവരുടെ അജണ്ട നടപ്പിലാക്കുന്നു. പക്ഷെ അത് കേരളത്തിൽ നടപ്പാവത്തത് ഇവിടെ ശക്തമായ ഇടതുപക്ഷം ഉണ്ടായത് കൊണ്ടാണ്.നിയമങ്ങൾ പോലും ബുൾഡോസ് ചെയ്ത് നടപ്പിലാക്കുന്നു. ന്യൂനപക്ഷങ്ങൾ അതിക്രങ്ങൾക്ക് ഇരയാകുന്നു. തൊഴിലുറപ്പ് പദ്ധതി ഇല്ലാതായി. FCRA ബില്ലിനെ പറ്റി മോദി ഒന്നും പറയുന്നില്ല. അദ്ദേഹം മൂന്ന് കാര്യങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. അദാനി, അബാനി, അമേരിക്കയെന്നും അവർ വിമർശിച്ചു. കോൺഗ്രസ്സിൻ്റെ പ്രഖ്യാപനങ്ങൾ...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

കേരളം ബൂത്തിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രചാരണം ശക്തമാക്കി മുന്നണികള്‍.ഇന്നലെ പ്രധാനമന്ത്രി കേരളത്തില്‍ എത്തി ഇരു മുന്നണികള്‍ക്കും എതിരെ ആഞ്ഞടിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് പത്തനംതിട്ടയില്‍ തുടക്കമാകും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത സമ്മേളനം രാഹുൽ ഉദ്ഘാടനം ചെയ്യും. ശേഷം കോട്ടയം ജില്ലയിലും പ്രചരണത്തിനെത്തും. ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയില്‍ ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ആദ്യം എത്തുന്നത്. തുടര്‍ന്ന് കോട്ടയം മണ്ഡലത്തിലും ഏറ്റുമാനൂര്‍...

ബിജെപി-സിപിഐഎം ഡീൽ ആരോപണം അസംബന്ധം: ഡി രാജ

ബിജെപി-സിപിഐഎം ഡീൽ ആരോപണം അസംബന്ധമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. രാജ്യത്ത് എല്ലായിടത്തും ബിജെപിയുമായി ഇടതുപക്ഷം നേർക്കുനേർ പോരാടുകയാണെന്നും ഡി രാജ പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് കോൺഗ്രസ് ആരോപണം ഉന്നയിക്കുന്നതെന്ന് അദേഹം ചോദിച്ചു. തിരഞ്ഞെടുപ്പാണ് ചർച്ച ചെയ്യേണ്ടത്. കേരളത്തിൽ തുടർഭരണം ഉറപ്പാണ്. മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും ഡി രാജ വ്യക്തമാക്കി.ബിജെപി ഡീൽ ആരോപണത്തിന് പിന്നാലെ സിപിഐഎം -എസ് ഡി പിഐ ബന്ധവുംതിരഞ്ഞെടുപ്പ് ചർച്ചയാവുകയാണ്.മങ്കട,വേങ്ങര മണ്ഡലങ്ങളിൽ നിന്നുളള എസ് ഡി പിഐയുടെ പിന്മാറ്റത്തോടെ ആരംഭിച്ച...

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. ആദ്യ പട്ടികയിൽ 284 പേരുടെ ലിസ്റ്റാണ് പുറത്തുവിട്ടത്. ബഹ്റാംപുർ മണ്ഡലത്തിൽ നിന്ന് അധിർ രഞ്ജൻ ചൗധരി ജനവിധി തേടും.ഭബാനിപൂരിൽ മമത ബാനർജിയ്ക്കെതിരെ മത്സരിക്കുന്നത് പ്രദിപ് പ്രസാദ് ആണ്. മമത ബാനർജിയുടെ ടിഎംസിയും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരം നടക്കുന്ന ഈ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് കോൺഗ്രസ് തീരുമാനം. 294 സീറ്റിലും മത്സരിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ

നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തൃശൂരിലെ റോഡ് ഷോയിൽ നൂറ്കണക്കിന് പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പാലക്കാട്ടെ പൊതുസമ്മേളനത്തിന് ശേഷം ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി, തൃശൂർ ജില്ലയിലെ എൻ ഡി എ സ്ഥാനാർഥികളായ സി സി മുകുന്ദൻ, പത്മജ വേണുഗോപാൽ, കെ കെ അനീഷ് കുമാർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. പുഷ്പവൃഷ്ടി നടത്തിയാണ് പ്രവർത്തകർ മോദിയെ സ്വീകരിച്ചത്.തൃശൂർ ബിജെപി പിടിക്കുമെന്നും പത്മജ വേണു​ഗോപാൽ...
1 7 8 9 10 11 15

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.