Politics

തമിഴ്‌നാട്ടിൽ TVK തനിച്ച് മത്സരിക്കും; 234 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ വിജയ് പ്രഖ്യാപിക്കും

തമിഴ്നാട് തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം തനിച്ച് തന്നെ മത്സരിക്കും. 234 മണ്ഡലങ്ങളിലേക്കുമുള്ള ടിവികെ സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിയ്ക്ക് ചെന്നൈയിലാണ് പ്രഖ്യാപനം. മഹാബലിപുരത്തായിരുന്നു ആദ്യം യോഗം പറഞ്ഞിരുന്നത്. എന്നാൽ അവിടെ അനുമതി നിഷേധിച്ചതിനാലാണ് ചെന്നൈയിലേക്ക് വാർത്താസമ്മേളനം മാറ്റിയത്.എൻഡി മുന്നണിയിലേക്ക് വിജയ് എത്തും എന്നുള്ള തരത്തിലുള്ള വാർത്തകൾ ഉണ്ടായിരുന്നപ കോൺഗ്രസും ടിവികെയും തമ്മിലൊരു സഖ്യരൂപീകരണം ഉണ്ടാകും തുടങ്ങിയ തരത്തിലുള്ള സൂചനകളും പുറത്തുവന്നിരുന്നതാണ്. എന്നാൽ അഭ്യൂഹങ്ങൾ‌ തള്ളി ഒറ്റയ്ക്ക് മത്സരിക്കാനാണ് ടിവികെയുടെ തീരുമാനം. നാളെ തന്നെ...

ആർഎസ്എസ് ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ആർഎസ്എസ് ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മറുപടി. 1977ൽ ആർഎസ്എസിന്റെ പിന്തുണയിൽ മത്സരിച്ച് നിയമസഭയിൽ എത്തിയത് പിണറായി വിജയൻ, വി ഡി സതീശനല്ല. ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റ് ആണ് പിണറായി വിജയൻ.ഒരു ഘട്ടത്തിൽ ആർഎസ്എസ് വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്, എന്നും എല്ലാ ഘട്ടത്തിലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി അഭിമുഖം നൽകിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴൽപ്പണ കേസ് അട്ടിമറിച്ചത് പിണറായി വിജയൻ. എഡിജിപിയെ ആർഎസ്എസ്...

സുധീര്‍ കരമനയ്ക്ക് വേണ്ടി ആന്റണി രാജു ഇന്ന് പ്രചാരണത്തിനിറങ്ങും

തിരുവനന്തപുരം എംഎല്‍എയായിരുന്ന ആന്റണി രാജു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുധീര്‍ കരമനയ്ക്ക് വേണ്ടി ഇന്ന് പ്രചാരണത്തിനിറങ്ങും. വൈകിട്ട് നടക്കുന്ന വഞ്ചിയൂര്‍ മേഖലാ കണ്‍വെന്‍ഷനിലാണ് ആന്റണി രാജു പങ്കെടുക്കുക. നേരത്തെയുള്ള പരിപാടികളില്‍ ആന്റണി രാജു വിട്ടുനിന്നത് ചര്‍ച്ചയായിരുന്നു. തൊണ്ടിമുതല്‍ തിരിമറി കേസിനെതുടര്‍ന്ന് സ്ഥാനഭ്രഷ്ടനായ ആന്റണി രാജു ഇതുവരെയും ഇടതുമുന്നണിക്കായി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. മുന്‍മന്ത്രിയായ ആന്റണി രാജുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഭാഗമാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായിരുന്നില്ല. തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന്റെ അപ്പീല്‍ ഹൈക്കോടതി...

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം ഇന്ന് വ്യക്തമാകും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നിലവില്‍ 985 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത്. ആകെ 1254 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നതെങ്കിലും സൂക്ഷ്മ പരിശോധനയില്‍ 269 പേരുടെ പത്രികകള്‍ തള്ളിപ്പോയിരുന്നു.ഡമ്മി സ്ഥാനാര്‍ഥികളും പത്രിക പിന്‍വലിച്ചു തുടങ്ങി. വൈകുന്നേരത്തോടെ മാത്രമേ വിമതര്‍ എത്ര പേരുണ്ട്, അപരന്മാര്‍ എത്ര പേരുണ്ട് എന്നതിനെക്കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കുകയുള്ളു. പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥികളുടെയെല്ലാം പത്രിക അംഗീകരിച്ചിട്ടുണ്ട്. അതിനിടെ, കേരളത്തില്‍...

യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; ഇര്‍ഷാദിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭക്കെതിരായ യുഡിഎഫ് നേതാവ് എ ഇര്‍ഷാദിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടപടി. ഇര്‍ഷാദിനെ യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി. ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അതേസമയം, സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പി കെ ശ്രീമതി പരാതി നല്‍കി.

എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്

എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്. 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു. കഴിഞ്ഞദിവസം പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. പ്രശ്നം പരിഹരിക്കാം എന്ന് പറഞ്ഞിരുന്നു. ജപ്തി ഭീഷണി നേരിടുന്ന എം.കെ മുനീറിന് വീട് നഷ്ടമാവില്ല. പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ജപ്തി ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.

യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്. കായംകുളം യുഡിഎഫ് കൺവീനർ എ ഇർഷാദാണ് മോശം പരാമർശം നടത്തിയത്. സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ടുപോകുന്നത് ആലോചിക്കുമെന്ന് സിപിഐഎം. നേതൃത്വം മറുപടി പറയണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ആവശ്യപ്പെട്ടു.ഇന്നലെ കായംകുളത്ത് വച്ച് നടത്തുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു വിവാദ പ്രസ്താവന. വാക്ചാതുര്യവും ശരീരത്തിന്റെ അഴകും വിൽപ്പനയ്ക്കു വച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് യു പ്രതിഭ എന്നായിരുന്നു പരാമർശം. പരാമർശത്തിനെതിരെ വലിയ രീതിയിലുള്ള...

യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് പി ജെ കുര്യൻ

യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് PJ കുര്യൻ. തിരുവല്ലയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രസംഗത്തിൽ ആയിരുന്നു പരാമർശം. ചെന്നിത്തല അടക്കമുള്ള നേതാക്കൾ വേദിയിൽ ഇരിക്കുമ്പോഴാണ് PJ കുര്യൻ പരാമർശം നടത്തിയത്.എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ്‌ ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ്‌ ചെന്നിത്തല പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ലെന്നും പി ജെ കുര്യൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ...

തിരഞ്ഞെടുപ്പ് മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി; പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി. നാമനിർദേശ പത്രികകൾ പിൻവലിക്കാൻ നാളെവരെയാണ് സമയം. വിവാദപരാമർശങ്ങൾക്കും വാക്പോരിനുമിടയിൽ പ്രചാരണം കൊഴുക്കുന്നു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നലെയോടെ പൂർത്തിയായി. 1748 പത്രികകളാണ് അംഗീകരിച്ചത്. 337 പത്രികകൾ തള്ളിയപ്പോൾ രണ്ടു നാമനിർദേശ പത്രികകൾ പിൻവലിച്ചു.

വിഡി സതീശന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതി തള്ളി. തന്റെ ഔദ്യോഗിക വാഹനത്തിന് പിഴ കുടിശിക ഇല്ലെന്ന് വിഡി സതീശന്‍ മറുപടി നല്‍കി. അഭിഭാഷക ജോലി ചെയ്യാത്തതിനാല്‍ വരുമാനം ഇല്ലെന്നുമാണ് വി ഡി സതീശന്റെ വിശദീകരണം. ചലാനില്‍ കാണിച്ചിരിക്കുന്ന ഫോട്ടോയും വണ്ടിയുടെ സ്റ്റേറ്റ് നമ്പറും മറ്റേതോ മന്ത്രി ഉപയോഗിച്ചിട്ടുള്ളത് ആവാം. കൂടാതെ പ്രതിപക്ഷ നേതാവിന്റെ വാഹനത്തില്‍ കൊടി ഉപയോഗിക്കാന്‍ പാടില്ല. ചലാനില്‍ കാണിച്ച വാഹനത്തിന് മന്ത്രിമാര്‍ ഉപയോഗിക്കുന്ന കൊടിയുണ്ടെന്നും മറുപടി...
1 9 10 11 12 13 15

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.