Politics

നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തി: വി ശിവൻകുട്ടി

നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്ന് സിപിഐഎം സ്ഥാനാർഥി വി ശിവൻകുട്ടി. വികസനമില്ലന്ന് രാജീവ് ചന്ദ്രശേഖർ പറയുന്നു. രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് തയ്യാറാണ്. ഒ രാജഗോപാൽ ഒരു ചെങ്കൽക്കട്ടപോലും എടുത്ത് വച്ചിട്ടില്ല. വിദ്യാഭ്യാസമേഖലയിൽ വികസനവിപ്ലവമുണ്ടായി. സാധാരണക്കാരൻ്റെ ശബ്‌ദം കേട്ടാൽ രാജീവ് ചന്ദ്രശേഖരന് മനസ്സിലാവില്ല.തിരുവനന്തപുരം നഗരത്തിലെയും നേമം മണ്ഡലത്തിലെയും ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു. നേമത്തെ വികസന മുരടിപ്പിന് അറുതി വരുത്താനും വര്‍ഗീയതയെ പടിക്ക്...

യുഡിഎഫ് സ്ഥാനാർഥിയായ ടി എൻ പ്രതാപനെതിരെ പോസ്റ്ററുകൾ ഒട്ടിച്ചവർ പിടിയിൽ

മണലൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ ടി എൻ പ്രതാപനെതിരെ പോസ്റ്ററുകൾ ഒട്ടിച്ചവർ പിടിയിൽ. തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ ഒട്ടിച്ചവരെയാണ് കണ്ടെത്തിയത്. തൃശൂർ വെളപ്പായ സ്വദേശി ജിബിൻ ബാബു, മുടിക്കോട് സ്വദേശി യദു കൃഷ്ണൻ, പോണ്ടിച്ചേരി മധുക്കര സ്വദേശി സന്താ മൂർത്തി എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ഒറ്റപ്പാലത്തുള്ള പി ടി ആഡ്സ് എന്ന പരസ്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അറസ്റ്റിലായ മൂന്ന് പേരും. ടി എൻ പ്രതാപന്റെയും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെയും പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പോസ്റ്റർ ഒട്ടിച്ചവരെ...

നൂറിലധികം സീറ്റുകളോടെ അധികാരത്തിൽ വരും’: വി ഡി സതീശൻ

പറവൂർ തന്റെ കുടുംബമാണ് ആത്മബന്ധമുള്ള സ്ഥലമാണ്, സിപിഐഎം കുടുംബങ്ങളിൽ നിന്നുപോലും വോട്ട് ലഭിക്കാറുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിക്കുകയാണ്. ഇത്തവണയും അത് ആവർത്തിക്കും. സംസ്ഥാനത്ത് ഉണ്ടാകുന്ന ട്രെൻഡ് പോലും ഇവിടെ ബാധിക്കാറില്ല. ഇവിടെ ഭൂരിപക്ഷം പ്രഖ്യാപിച്ചാൽ അത് തെറ്റിപ്പോകും, ഉയരുകയാണ് പതിവ്.ടൈസൺ മാസ്റ്ററുമായി വലിയ ആത്മബന്ധമുള്ള ആളാണ്. ഇവിടെ രാഷ്ട്രീയ മത്സരമാണ്. അദ്ദേഹത്തിന് എതിരായി ഒന്നും പറയാനില്ല.കോൺഗ്രസിന്റെ ചർച്ചകൾ നീണ്ടുപോയിട്ടില്ല. 48 മണിക്കൂറിനുള്ളിൽ സ്ഥാനാർത്ഥിത്വം പൂർത്തിയാക്കി. 140 സീറ്റുകളിലും മുഴുവൻ...

നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം

നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കും. വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ ഉൾപ്പെടെയുള്ള മന്ത്രിമാരുടെ നീണ്ട നിര ഇന്ന് പത്രിക നൽകും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരന്‍ അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കളും ഇന്ന് പത്രിക നല്‍കും. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെട്ട് നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ...

യുഡിഎഫ് പിന്തുണ ഉണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ

അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണ ഉണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ. നാളെ പത്രിക സമർപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് യുഡിഎഫ് സ്വതന്ത്രൻ എന്ന് ജി സുധാകരൻ വ്യക്തമാക്കുന്നത്. നാളെ ഉച്ചയ്ക്ക് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം തീരദേശം വഴി റോഡ് ഷോ നടത്തുമെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജി സുധാകരന് കോൺഗ്രസ് പ്രാദേശിക നേതൃത്വം വീട്ടിലെത്തി ഔദ്യോഗിക പിന്തുണ അറിയിച്ചിരുന്നു. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന നിലപാട് താൻ...

പാലായിൽ ഇത്തവണ ജനങ്ങൾ മാറി ചിന്തിക്കുമെന്ന് എൻ ഡി എ സ്ഥാനാർഥി ഷോൺ ജോർജ്

പാലായിൽ ഇത്തവണ ജനങ്ങൾ മാറി ചിന്തിക്കുമെന്ന് എൻ ഡി എ സ്ഥാനാർഥി ഷോൺ ജോർജ്. വലിയ ആത്മവിശ്വാസമാണുള്ളത്. റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്. പാലായിൽ നിന്ന് ഒരു തലമുറ തന്നെ പലായനം ചെയ്യുകയാണ്. ഈ നാട്ടിൽ ജനിച്ചു വളർന്ന ചെറുപ്പക്കാർക്ക് ഇവിടെ തന്നെ അധ്വാനിച്ച് ജീവിക്കാൻ സാധിക്കണം. അതിന് മോദിജിയുടെ സഹായം ആവശ്യമാണ് അതാണ് പാലാ ആഗ്രഹിക്കുന്നതെന്നും ഷോൺ ജോർജ് പ്രതികരിച്ചു. പാലാ മധ്യകേരളത്തിലെ ബിജെപിയ്ക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നാണ്. 25000ൽ കുറയാത്ത...

തിരുവനന്തപുരത്ത് എല്‍ഡിഎഫിന് സിനിമാ താരം സുധീര്‍ കരമന സ്ഥാനാര്‍ഥി

തിരുവനന്തപുരത്ത് എല്‍ഡിഎഫിന് സിനിമാ താരം സുധീര്‍ കരമന സ്ഥാനാര്‍ഥി. ഇടതു സ്വതന്ത്രനായി സുധീറിനെ മത്സരിപ്പിക്കാന്‍ ധാരണ. ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. സിപിഐഎം മുന്‍കൈയെടുത്താണ് സുധീറിനെ മത്സരിപ്പിക്കാനുള്ള നീക്കം. സുധീര്‍ കരമന മത്സരിക്കുന്നതിന് സമ്മതം മുളിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ടീം യുഡിഎഫ് എന്നാൽ ടീം കേരളം : രാഹുൽ ഗാന്ധി

ടീം യുഡിഎഫ് എന്നാൽ ടീം കേരളം എന്ന് രാഹുൽ ഗാന്ധി. കേരളം ജയിക്കും യുഡിഎഫ് നയിക്കും. കേരളത്തിൽ ജനങ്ങൾ മാറ്റത്തിന് തയ്യാർ. അവരെ കേൾക്കുന്ന മനസ്സിലാക്കുന്ന, സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ആഗ്രഹിക്കുന്നു. UDF ന്റെ ഓരോ സ്ഥാനാർത്ഥികളും ജനങ്ങളുടെ അഭിലാഷത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നു.കേരളം തന്റെ വീട്. കേരളത്തിലെ ജനങ്ങൾ തന്റെ കുടുംബം. കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിന് കടപ്പെട്ടിരിക്കുന്നു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും, യുവാക്കളുടെയും ടീം ആണ് യുഡിഎഫ്. യുഡിഎഫ് സർക്കാരിനൊപ്പം കേരളത്തിന്റെ മികച്ച...

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരത്ത് യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെ പിയിൽ ചേർന്നു. ഇരുവർക്കും ബിജെപി പ്രാഥമിക അംഗത്വം നൽകി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ ബിഎസ് അനൂപ്.അരുൺ രാജ് ചടയമംഗലത്ത് ബിജെപി സ്ഥാനാർത്ഥിയാകും. തന്നെ കോൺഗ്രസ് ചിറയൻകീഴ് സീറ്റിൽ നിന്ന് ഒഴിവാക്കിയെന്ന് ബി എസ് അനൂപ് പറഞ്ഞു. രമ്യാഹരിദാസിന് സീറ്റ് കൊടുക്കുകയായിരുന്നു. ചിറയിൻകീഴ് കോൺഗ്രസ് വിട്ടു വന്ന BS അനൂപ് ബിജെപി സ്ഥാനാർത്ഥിയാകും. ചിറയിൻകീഴിൽ കഴിഞ്ഞതവണ കോൺഗ്രസ്...

ആറന്മുളയിൽ ജയം അനിവാര്യം:വീണാ ജോർജ്

ആറന്മുളയിൽ ജയം അനിവാര്യം, താൻ ഒരിക്കലും വിയർക്കില്ലെന്ന് വീണാ ജോർജ്. താൻ ജനിച്ചുവളർന്ന മണ്ണാണ് പത്തനംതിട്ട. തന്നെ നാട്ടുകാർ എല്ലാവരും കരുതലോടെ ചേർത്തുപിടിക്കുന്നു. വളരെ സന്തോഷത്തോടെ ആണ് വോട്ടർമാരിലേക്ക് എത്തുന്നത്. ഇലക്ഷനിൽ നല്ല പോരാട്ടം തന്നെ നടത്തുമെന്നും വീണാ ജോർജ് വ്യക്തമാക്കി.വികസന തുടർച്ചയ്ക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി ആവശ്യമാണ്. സത്യപ്രതിജ്ഞ ചെയ്ത സമയം മുതൽ തന്നെ വേട്ടയാടി. ഏതൊക്കെ തരത്തിലാണ് എന്നെ ആക്രമിച്ചത്. കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തി. അവളുടെ മുഖം കറുപ്പിക്കും എന്ന് പരസ്യമായി യൂത്ത് കോൺഗ്രസ്...
1 5 6 7 8 9

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.