Politics

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് :ഇന്ന് കൊട്ടിക്കലാശം

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരത്തന് ഇന്ന് കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ടുനിന്ന വലിയ പ്രചാരണ കോലാഹലത്തിനാണ് ഇന്ന് ക്ലൈമാക്സ് ഒരുങ്ങുന്നത്. ഓരോ മണ്ഡലത്തിന്‍റെയും വിവിധ കേന്ദ്രങ്ങളിൽ ആവേശം വാനോളം ഉയ‍ർത്താൻ സ്ഥാനാർത്ഥികളും നേതാക്കളും അണികളും എത്തും. ദേശീയ നേതാക്കൾ അവസാന നിമിഷം വരെ കേരളത്തിൽ നടത്തിയ പടയോട്ടമായിരുന്നു ഇത്തവണത്തെ പ്രത്യേകത. നാളെ നിശ്ശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.തെക്കൻ കേരളത്തിലെ മുന്നേറ്റത്തിലൂടെ ഭരണത്തുടർച്ച ഉറപ്പാക്കാനാകുമെന്നും വികസനം വോട്ടാകും എന്ന്...

കണ്ണൂരിൽ മത്സരിക്കാൻ സുധാകരൻ അയോഗ്യനെന്ന വ്യാജവാര്‍ത്ത KPCC ലെറ്റര്‍ഹെഡില്‍; പരാതി നൽകി സണ്ണി ജോസഫ്

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ച് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കും കളക്ടര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും പരാതി നല്‍കി. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്നും വ്യാജവാര്‍ത്ത നീക്കം ചെയ്യുകയും നിരോധിക്കുകയും ചെയ്യണമെന്നും സണ്ണി ജോസഫ് പരാതിയില്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ ടി.ഒ. മോഹനനെ...

കേരളത്തെ സംരക്ഷിക്കാൻ ഒരു രക്ഷിതാവിനെ പോലെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിച്ചു: എം എ ബേബി

കേരളത്തെ സംരക്ഷിക്കാൻ ഒരു രക്ഷിതാവിനെ പോലെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിച്ചുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ജനക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഡീൽ ആരോപണം ഉയർത്തുന്നത്. വയനാട് പുനരധിവാസം, പ്രതിപക്ഷ നേതാവ് അടക്കമുള്ള കോൺഗ്രസുകാർ ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നുവെന്നും എം എ ബേബി വിമർശിച്ചു.വാഗ്ദാനങ്ങൾ ജലരേഖയായി മാറി. വീട് നിർമ്മാണം തുടങ്ങിയെന്നാണ് പ്രതിപക്ഷ നേതാവ് കള്ളം പറഞ്ഞത്. ബിജെപിയെ പോലെയാണ് കോൺഗ്രസ് എന്ന് സിപിഐഎം പറയില്ല. പക്ഷേ ബിജെപിയിലേക്ക് ഒരുപാട് പേരെ സംഭാവന...

ട്വന്റി 20ക്ക് വോട്ടെടുപ്പിന് മുന്‍പ് തിരിച്ചടി

ട്വന്റി 20ക്ക് വോട്ടെടുപ്പിന് മുന്‍പ് തിരിച്ചടി. എറണാകുളത്ത് പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി – 20യെ പ്രതിസന്ധിയിലാക്കി പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചു. ട്വന്റി – 20യുടെ എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ചാണ് രാജി. സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോന്‍ ആരോപിച്ചു. രാജിവെക്കുമെന്ന് നേരത്തെ സാബുവിനോട് പറഞ്ഞിരുന്നുവെന്ന് പൂജ പറഞ്ഞു. നേരത്തെ രാജിവച്ച ഒരു അംഗം വാഹനാപകടത്തില്‍ മരിച്ചു എന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നും സാബു എം ജേക്കബ് പറഞ്ഞു. ട്വന്റി -20യുടെ നിലപാട് മതേതരത്വത്തിന് എതിരാണ്....

ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം:ഡി കെ ശിവകുമാർ

ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. മുഖ്യമന്ത്രിയുടെ ജില്ലയാണ് കണ്ണൂർ. വലിയ സംരംഭങ്ങളൊന്നും കണ്ണൂരിലില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും വികസനമെത്തിയിട്ടില്ല. പിണറായി സർക്കാരിന് തുടർ ഭരണം കിട്ടിയത് സെൻ്റിമെൻസ് കൊണ്ട്. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം. യുവാക്കൾ രാജ്യം വിടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.. മുഖ്യമന്ത്രിയുടെ ജില്ലയാണ് കണ്ണൂർ. വലിയ സംരംഭങ്ങളൊന്നും കണ്ണൂരിലില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും വികസനമെത്തിയിട്ടില്ല. പിണറായി സർക്കാരിന് തുടർ ഭരണം കിട്ടിയത്...

കോൺഗ്രസ് വികസനമല്ല മുന്നോട്ടുവെക്കുന്നത് നുണയാണ്: രാജീവ് ചന്ദ്രശേഖർ

കോൺഗ്രസ് വികസനമല്ല മുന്നോട്ടുവെക്കുന്നത് നുണയാണ് അവർക്ക് പ്രധാനമെന്ന് നേമത്തെ എൻ ഡി എ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. ഇന്ദിരാ ഗാരൻ്റി വ്യാജ ഗാരൻ്റിയാണ്. ഇന്നത്തെ പത്രം നോക്കിയാൽ കാണാം ഡീലിനെ കുറിച്ച് സംസാരിക്കുന്നത് കോൺഗ്രസിന്റെ സ്റ്റാർ ക്യാമ്പയിനറായ ഡി കെ ശിവകുമാറും മല്ലികാർജുൻ ഖർഗെയും ആണ്. ഇവരുടെയൊക്കെ പശ്ചാത്തലം എന്താണെന്ന് മനസിലാക്കേണ്ടതുണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശബരിമലയിലെ സ്വർണക്കൊള്ള, ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിലെ വീഴ്ച എന്നിവയിൽ കഴിഞ്ഞ പത്ത് വർഷമായി കോൺഗ്രസ്...

അനൗൺസ്മെന്റ് വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി എൽഡിഎഫ് സ്ഥാനാർഥി ടി പി രാമകൃഷ്ണൻ

കോഴിക്കോട് പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി എൽഡിഎഫ് സ്ഥാനാർഥി ടി പി രാമകൃഷ്ണൻ. സ്ഥാനാർഥിയുടെയോ, മുന്നണിയുടെയോ അറിവോടെ അല്ല അനൗൺസ്മെന്റ് എന്നാണ് മറുപടി.തെറ്റ് കണ്ടപ്പോൾ ഉടൻ അനൗൺസ്‌മെന്റ് നിർത്തിവെക്കാൻ നിർദേശം നൽകിയിരുന്നു. മതവിദ്വേഷ പ്രചരണം എൽഡിഎഫ് നയം അല്ല പെരുമാറ്റ ചട്ടലംഘനം നടത്തിയില്ലെന്നും വരണാധികാരിയ്ക്ക് നൽകിയ മറുപടിയിൽ പറയുന്നു.അതേസമയം, മതം പറഞ്ഞ് വോട്ടുതേടിയെന്ന എൽ ഡി എഫ് പരാതിയിൽ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്ലിയ ഇന്ന് വിശദീകരണം നൽകും. സമുദായത്തിന്റെ പേരിൽ വോട്ട്...

തൃശ്ശൂർ വാടാനപ്പള്ളിയിൽ കിറ്റ് വിവാദത്തിൽ പൊലീസ് ഇന്ന് കേസെടുക്കും

തൃശ്ശൂർ വാടാനപ്പള്ളിയിൽ കിറ്റ് വിവാദത്തിൽ പൊലീസ് ഇന്ന് കേസെടുക്കും . തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസെടുക്കാൻ പൊലീസ് മജിസ്ട്രേറ്റിന്റെ അനുവാദം തേടിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ജനപ്രാധനിധ്യ നിയമത്തിലെ വിവിധ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസെടുക്കുക. വാടാനപ്പള്ളിയിലെ ഗോഡൗൺ ഉടമ പ്രവീൺ, കിറ്റുകൾക്ക് ഓർഡർ നൽകിയ സതീഷ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫ് എൻഡിഎ പ്രവർത്തകർ തമ്മിൽ വലിയ സംഘർഷമാണ് കഴിഞ്ഞദിവസം ഉണ്ടായത്. ബിജെപി കിറ്റുകൾ വിതരണം ചെയ്‌ത്‌ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു...

ശബരിമല യുവതി പ്രവേശനം: ഹർജികൾ നാളെ സുപ്രീംകോടതി പരിഗണിക്കും

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ശബരിമല യുവതി പ്രവേശനം എതിർക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ 3 ദിവസം കേൾക്കുക. ഏപ്രിൽ 14,15,16 തീയതികളാണ് യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം.കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്‌നയാണ് ഏക വനിതാ അംഗം .യുവതി പ്രവേശനത്തിൽ അന്തിമ നിലപാട് സ്വീകരിക്കുന്നതിന് മുൻപ് മതപണ്ഡിതന്മാരും സാമൂഹിക പരിഷ്കർത്താക്കളും അടങ്ങുന്ന സമിതി...

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ മാത്രം

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ മാത്രം. പരസ്യപ്രചാരണം നാളെ അവസാനിക്കും. നാളെയാണ് കലാശക്കൊട്ട്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർഥികൾ. പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലയിൽ തുടരുന്നുണ്ട്. BJP യുടെ 47 ആം സ്ഥാപക ദിനം പ്രമാണിച്ച് സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തും. ശേഷം വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ടെന്നീസ് താരം ലെണ്ടർ പിയേസ്, BJP...
1 4 5 6 7 8 15

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.