Politics

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം ഇന്ന് വ്യക്തമാകും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നിലവില്‍ 985 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത്. ആകെ 1254 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നതെങ്കിലും സൂക്ഷ്മ പരിശോധനയില്‍ 269 പേരുടെ പത്രികകള്‍ തള്ളിപ്പോയിരുന്നു.ഡമ്മി സ്ഥാനാര്‍ഥികളും പത്രിക പിന്‍വലിച്ചു തുടങ്ങി. വൈകുന്നേരത്തോടെ മാത്രമേ വിമതര്‍ എത്ര പേരുണ്ട്, അപരന്മാര്‍ എത്ര പേരുണ്ട് എന്നതിനെക്കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കുകയുള്ളു. പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥികളുടെയെല്ലാം പത്രിക അംഗീകരിച്ചിട്ടുണ്ട്. അതിനിടെ, കേരളത്തില്‍...

യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; ഇര്‍ഷാദിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭക്കെതിരായ യുഡിഎഫ് നേതാവ് എ ഇര്‍ഷാദിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടപടി. ഇര്‍ഷാദിനെ യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി. ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അതേസമയം, സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പി കെ ശ്രീമതി പരാതി നല്‍കി.

എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്

എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്. 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു. കഴിഞ്ഞദിവസം പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. പ്രശ്നം പരിഹരിക്കാം എന്ന് പറഞ്ഞിരുന്നു. ജപ്തി ഭീഷണി നേരിടുന്ന എം.കെ മുനീറിന് വീട് നഷ്ടമാവില്ല. പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ജപ്തി ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.

യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്. കായംകുളം യുഡിഎഫ് കൺവീനർ എ ഇർഷാദാണ് മോശം പരാമർശം നടത്തിയത്. സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ടുപോകുന്നത് ആലോചിക്കുമെന്ന് സിപിഐഎം. നേതൃത്വം മറുപടി പറയണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ആവശ്യപ്പെട്ടു.ഇന്നലെ കായംകുളത്ത് വച്ച് നടത്തുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു വിവാദ പ്രസ്താവന. വാക്ചാതുര്യവും ശരീരത്തിന്റെ അഴകും വിൽപ്പനയ്ക്കു വച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് യു പ്രതിഭ എന്നായിരുന്നു പരാമർശം. പരാമർശത്തിനെതിരെ വലിയ രീതിയിലുള്ള...

യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് പി ജെ കുര്യൻ

യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് PJ കുര്യൻ. തിരുവല്ലയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രസംഗത്തിൽ ആയിരുന്നു പരാമർശം. ചെന്നിത്തല അടക്കമുള്ള നേതാക്കൾ വേദിയിൽ ഇരിക്കുമ്പോഴാണ് PJ കുര്യൻ പരാമർശം നടത്തിയത്.എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ്‌ ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ്‌ ചെന്നിത്തല പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ലെന്നും പി ജെ കുര്യൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ...

തിരഞ്ഞെടുപ്പ് മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി; പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി. നാമനിർദേശ പത്രികകൾ പിൻവലിക്കാൻ നാളെവരെയാണ് സമയം. വിവാദപരാമർശങ്ങൾക്കും വാക്പോരിനുമിടയിൽ പ്രചാരണം കൊഴുക്കുന്നു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നലെയോടെ പൂർത്തിയായി. 1748 പത്രികകളാണ് അംഗീകരിച്ചത്. 337 പത്രികകൾ തള്ളിയപ്പോൾ രണ്ടു നാമനിർദേശ പത്രികകൾ പിൻവലിച്ചു.

വിഡി സതീശന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതി തള്ളി. തന്റെ ഔദ്യോഗിക വാഹനത്തിന് പിഴ കുടിശിക ഇല്ലെന്ന് വിഡി സതീശന്‍ മറുപടി നല്‍കി. അഭിഭാഷക ജോലി ചെയ്യാത്തതിനാല്‍ വരുമാനം ഇല്ലെന്നുമാണ് വി ഡി സതീശന്റെ വിശദീകരണം. ചലാനില്‍ കാണിച്ചിരിക്കുന്ന ഫോട്ടോയും വണ്ടിയുടെ സ്റ്റേറ്റ് നമ്പറും മറ്റേതോ മന്ത്രി ഉപയോഗിച്ചിട്ടുള്ളത് ആവാം. കൂടാതെ പ്രതിപക്ഷ നേതാവിന്റെ വാഹനത്തില്‍ കൊടി ഉപയോഗിക്കാന്‍ പാടില്ല. ചലാനില്‍ കാണിച്ച വാഹനത്തിന് മന്ത്രിമാര്‍ ഉപയോഗിക്കുന്ന കൊടിയുണ്ടെന്നും മറുപടി...

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. 3 സെറ്റ് പത്രികയാണ് സമർപ്പിച്ചിരുന്നത്. മൂന്നും സ്വീകരിച്ചു.പത്രിക സ്വീകരിച്ചതിൽ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. ബാംഗ്ലൂരിലെ ഭൂമിയും വീടും എൻ്റെ ഉടമസ്ഥതാവകാശത്തിലല്ല. 2ജി സ്പെക്ട്രം വിവാദ കാലം മുതൽ കോൺഗ്രസ് എന്നെ ലക്ഷ്യം വച്ചിരുന്നു. സ്വത്ത് കണക്കിൽ പ്രശ്‌നങ്ങളില്ല. കോൺഗ്രസിന് പരാജയഭീതിയാണ്.മുസ്ലിം വോട്ടുകളാണ് ഇടതുവലതു മുന്നണികളുടെ ലക്ഷ്യം.കോൺഗ്രസ്സും സിപിഐഎമ്മുമാണ് എ,ബി ടീമുകൾ. നുണ പറഞ്ഞ് മുസ്ലിംവോട്ടുകൾ പിടിക്കുന്നു. അഘോരി സ്വാമികളെ ഞാൻ കൊണ്ടുവന്നതല്ല, അവരായിട്ട് വന്നതാണ്. തനിക്കെതിരെ...

വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പത്രികയിൽ സൂക്ഷ്മപരിശോധന തുടരുന്നതിനിടെ പറവൂരിൽ യുഡിഎഫ് സ്ഥാനാർഥിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു. എൽഡിഎഫ് സ്ഥാനാർഥി പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാറ്റിവെച്ചത്. ഔദ്യോഗിക വാഹനത്തിനുള്ള പെനാൽറ്റി, കൈയിലുള്ള സ്വർണ്ണത്തിൻറെ മൂല്യം കുറച്ചു കാണിച്ചു , സ്വത്ത് വകകളിൽ അവ്യക്തത നിലനിൽക്കുന്നു എന്നിവ ചൂണ്ടിക്കാട്ടിയാണ് പത്രിക മാറ്റിവെച്ചിരിക്കുന്നത്. പത്രിക ഇന്ന് മൂന്ന് മണിയ്ക്ക് വീണ്ടും പരിഗണിക്കും.

UDF തിരഞ്ഞെടുപ്പ് കൺവെന്‍ഷനിൽ പങ്കെടുത്ത കെ പി രമണിക്കെതിരെ പാർട്ടി അച്ചടക്ക നടപടി ഉണ്ടായേക്കും

സിപിഐഎം ഏരിയ കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി കെ ഗോവിന്ദന്റെ ഭാര്യ കെ പി രമണിക്കെതിരെ പാർട്ടി അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. ഇന്നലെ ടി കെ ഗോവിന്ദന്റെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ രമണി പങ്കെടുത്തിരുന്നു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന കൺവെൻഷനിൽ ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് രമണിയെ മാലയിട്ട് സ്വീകരിച്ചിരുന്നു. ഭർത്താവിന് പിന്തുണ അറിയിച്ചു കൊണ്ടാണ് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന കൺവെൻഷനിൽ ഭാര്യ കെ പി രമണി എത്തിയത്....
1 3 4 5 6 7 9

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.