Politics

കെ സുധാകരന് കെ പി സി സി താത്കാലിക അധ്യക്ഷ ചുമതല നൽകിയേക്കുമെന്ന് സൂചന

കെ സുധാകരന് കെ പി സി സി താത്കാലിക അധ്യക്ഷ ചുമതല നൽകിയേക്കുമെന്ന് സൂചന.അടിയന്തിരമായി ഡൽഹിയിലേക്ക് എത്താൻ എ ഐ സി സി നിർദേശം നൽകി.ഇന്നലെ രാത്രി 10.30 ഓടെയാണ് കെ സുധാകരന് ഡൽഹിയിലേക്ക് എത്താനുള്ള നിർദേശം ലഭിച്ചത്. അദ്ദേഹം ഇന്ന് പുലർച്ചയോടെ ഡൽഹിയിലേക്ക് തിരിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്ന് മത്സരിക്കുന്നത് സണ്ണി ജോസഫാണ്. എൽഡിഎഫിന്റെ സ്ഥാനാർഥിയായി കെ കെ ശൈലജ ടീച്ചറാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ശക്തമായ പോരാട്ടമാണ് പേരാവൂരിൽ നടക്കുക. സ്ഥാനാർഥി പൂർണസമയവും മണ്ഡലത്തിൽ ഇല്ലെങ്കിൽ...

രമേശ് ചെന്നിത്തല ഉയർത്തിയ സഹകരണമേഖലയിലെ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി

രമേശ് ചെന്നിത്തല ഉയർത്തിയ സഹകരണമേഖലയിലെ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. നുണകളുടെ ഘോഷയാത്രയാണ് പ്രതിപക്ഷം നടത്തുന്നത്. സോഫ്റ്റ്‌വെയർ ആരോപണത്തിലൂടെ ഇല്ലാത്ത കാര്യമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. നുണ പറയാൻ രമേശ്‌ ചെന്നിത്തല ചിലരോട് മത്സരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പരിഹാസം.നുണകൾ പറയാൻ യുഡിഎഫ് നേതാക്കൾ മത്സരിക്കുകയാണ്. സർക്കാർ നടപ്പാക്കിയ വികസങ്ങൾ ജനങ്ങൾ അറിയാതിരിക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കനഗോലുവിനെ പോലുള്ളവരാണ് ആരോപണങ്ങളുടെ പെരുമഴ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അവസരം ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍...

മുഖ്യമന്ത്രിയുടെ ആർഎസ്എസ് ബന്ധം പുറത്തു കൊണ്ടുവന്നതിനാലാണ് അദ്ദേഹത്തിന് തന്നോടിത്ര ദേഷ്യം :വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ ആർഎസ്എസ് ബന്ധം പുറത്തുകൊണ്ടുവന്നതിനാലാണ് അദ്ദേഹത്തിന് തന്നോടിത്ര ദേഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിയുമായും കേന്ദ്രസർക്കാരുമായും മുഖ്യമന്ത്രിക്ക് ധാരണയുണ്ടെന്നും ബിജെപിക്ക് ജയിക്കാൻ തൃശ്ശൂരിൽ സൗകര്യം ഒരുക്കിയത് മുഖ്യമന്ത്രിയെന്നും വി ഡി സതീശൻ.താനല്ല പിണറായി വിജയനാണ് ആർ എസ് എസ് പിന്തുണയോടെ വിജയിച്ചത്. മസ്കറ്റ് ഹോട്ടലിലെ അടച്ചിട്ട മുറിയിൽ പിണറായി ആർഎസ്എസുകാരുമായി ചർച്ച നടത്തി . ബിജെപിയുടെ മുന്നിൽ മുഖ്യമന്ത്രി മിടുക്കനെന്നും വി ഡി സതീശൻ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള ധാർമികമായി ഏറ്റെടുത്താൽ മാത്രം പോരാ...

തമിഴ്നാട്ടിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ പ്രചാരണത്തിന് അനുമതിയില്ല

തമിഴ്നാട്ടിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ പ്രചാരണത്തിന് അനുമതിയില്ല. പെരമ്പൂരിലെ പരിപാടിയ്ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. പരിപാടിക്ക് മറ്റൊരിടം കണ്ടെത്താൻ നിർദേശം. ഡിഎംകെ മനഃപ്പൂർവം പ്രചാരണത്തിന് അനുമതി നിഷേധിക്കുന്നുവെന്നും ജനാധിപത്യ വിരുദ്ധ നടപടികളാണ് ഡിഎംകെയുടേതെന്നും വിജയ്. യോഗ സ്ഥലത്ത് 3000 പേരെ ഉൾകൊള്ളാൻ കഴിയില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.മറ്റൊരിടം കണ്ടെത്താൻ പൊലീസ് നിർദേശം നൽകി. നാളെ ചെന്നൈയിലെ അഞ്ചിടങ്ങളിലാണ് വിജയുടെ പ്രചാരണം തീരുമാനിച്ചത്. ടിവികെയുടെ സ്ഥാനാർഥി പട്ടിക 29ന് ചെന്നൈയിൽ പ്രഖ്യാപിയ്ക്കും. അതിനിടെ പുതുച്ചേരിയിൽ ഇന്ത്യ സഖ്യം തകർന്നു. അഞ്ചിടങ്ങളിൽ...

കെ.കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണത്തിന് മറുപടിയുമായി കെ.മുരളീധരന്‍

മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണത്തിന് മറുപടിയുമായി കെ.മുരളീധരന്‍.രാഷ്ട്രീയ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു പിതാവിനെ വലിച്ചിഴയ്ക്കരുത് എന്നാണ് പദ്മജയ്ക്ക് കെ മുരളീധരന്‍ മറുപടി നല്‍കിയത്. കോണ്‍ഗ്രസിന്റെ തലപ്പൊക്കമുള്ള നേതാവ് കെ.കരുണാകരന്‍ തനിക്കൊപ്പം ബിജെപിയിലേക്ക് വരുമായിരുന്നുവെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണം ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. വ്യത്യസ്ത ചേരിയിലുള്ള സഹോദരിയുടെ പ്രതികരണത്തില്‍ കെ.മുരളീധരന്‍ ഇന്ന് മറുപടി നല്‍കി. കോണ്‍ഗ്രസ് കൊടി പുതച്ചു മരിക്കാന്‍ ആഗ്രഹിച്ചയാളാണ് കെ.കരുണാകരനെന്നും,രാഷ്ട്രീയ ഇഷ്ടങ്ങള്‍ക്ക് പിതാവിനെ വലിച്ചിഴയ്ക്കരുതെന്നും കെ.മുരളീധരന്‍ പറഞ്ഞു.

വിവാദങ്ങള്‍ക്കിടെ വീണ്ടും ചെറ്റത്തരം എന്ന പദപ്രയോഗം ആവര്‍ത്തിച്ച് മുഖ്യമന്ത്രി

വിവാദങ്ങള്‍ക്കിടെ വീണ്ടും ചെറ്റത്തരം എന്ന പദപ്രയോഗം ആവര്‍ത്തിച്ച് മുഖ്യമന്ത്രി. ചില്ലറ വോട്ടിനും അധികാരത്തിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് തങ്ങള്‍ക്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ അപ്പുറത്തെ സ്ഥിതി അതല്ല. സിപിഐഎം- ഡീല്‍ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. അസംബന്ധങ്ങള്‍ പറയാന്‍ മടിയില്ലാത്തയാളാണ് വി ഡി സതീശന്‍. ആര്‍എസ്എസിന് സംരക്ഷണം നല്‍കിയെന്ന് പരസ്യമായി പറഞ്ഞയാളാണ് കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റെന്നും മുഖ്യമന്ത്രി പറഞ്ഞു. കോലീബി സഖ്യത്തെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു

നിയമസഭ മത്സര ചിത്രം തെളിഞ്ഞു:മത്സര രംഗത്തുഉള്ളത് 890 സ്ഥാനാർഥികൾ

നിയമസഭ മത്സര ചിത്രം തെളിഞ്ഞു. മത്സര രംഗത്തുഉള്ളത് 890 സ്ഥാനാർഥികൾ. തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പുറത്ത് വിട്ടു. 95 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് കൊടുവള്ളിയിലാണ്. 13 പേരാണ് കൊടുവള്ളിയിൽ മത്സരരംഗത്തുള്ളത്. പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 11 വീതം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണള്ളത്.നേമം, ചങ്ങനാശേര, കളമശേരി, മണലൂര്‍, പേരാമ്പ്ര എന്നിവിടങ്ങളില്‍ പത്ത് വീതം പേരാണ് സ്ഥാനാര്‍ഥികളും മത്സരിക്കുന്നുണ്ട്. അതേസമയം പലര്‍ക്കും പ്രതീക്ഷിച്ച ചിഹ്ന ലഭിക്കാത്തത് തിരിച്ചടിയായി. അമ്പലപ്പുഴയിൽ ജി സുധാകരന്റെ തിരഞ്ഞെടുപ്പ് ചിഹ്നം തെങ്ങുതോപ്പ്....

തമിഴ്‌നാട്ടിൽ TVK തനിച്ച് മത്സരിക്കും; 234 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ വിജയ് പ്രഖ്യാപിക്കും

തമിഴ്നാട് തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം തനിച്ച് തന്നെ മത്സരിക്കും. 234 മണ്ഡലങ്ങളിലേക്കുമുള്ള ടിവികെ സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിയ്ക്ക് ചെന്നൈയിലാണ് പ്രഖ്യാപനം. മഹാബലിപുരത്തായിരുന്നു ആദ്യം യോഗം പറഞ്ഞിരുന്നത്. എന്നാൽ അവിടെ അനുമതി നിഷേധിച്ചതിനാലാണ് ചെന്നൈയിലേക്ക് വാർത്താസമ്മേളനം മാറ്റിയത്.എൻഡി മുന്നണിയിലേക്ക് വിജയ് എത്തും എന്നുള്ള തരത്തിലുള്ള വാർത്തകൾ ഉണ്ടായിരുന്നപ കോൺഗ്രസും ടിവികെയും തമ്മിലൊരു സഖ്യരൂപീകരണം ഉണ്ടാകും തുടങ്ങിയ തരത്തിലുള്ള സൂചനകളും പുറത്തുവന്നിരുന്നതാണ്. എന്നാൽ അഭ്യൂഹങ്ങൾ‌ തള്ളി ഒറ്റയ്ക്ക് മത്സരിക്കാനാണ് ടിവികെയുടെ തീരുമാനം. നാളെ തന്നെ...

ആർഎസ്എസ് ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ആർഎസ്എസ് ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മറുപടി. 1977ൽ ആർഎസ്എസിന്റെ പിന്തുണയിൽ മത്സരിച്ച് നിയമസഭയിൽ എത്തിയത് പിണറായി വിജയൻ, വി ഡി സതീശനല്ല. ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റ് ആണ് പിണറായി വിജയൻ.ഒരു ഘട്ടത്തിൽ ആർഎസ്എസ് വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്, എന്നും എല്ലാ ഘട്ടത്തിലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി അഭിമുഖം നൽകിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴൽപ്പണ കേസ് അട്ടിമറിച്ചത് പിണറായി വിജയൻ. എഡിജിപിയെ ആർഎസ്എസ്...

സുധീര്‍ കരമനയ്ക്ക് വേണ്ടി ആന്റണി രാജു ഇന്ന് പ്രചാരണത്തിനിറങ്ങും

തിരുവനന്തപുരം എംഎല്‍എയായിരുന്ന ആന്റണി രാജു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുധീര്‍ കരമനയ്ക്ക് വേണ്ടി ഇന്ന് പ്രചാരണത്തിനിറങ്ങും. വൈകിട്ട് നടക്കുന്ന വഞ്ചിയൂര്‍ മേഖലാ കണ്‍വെന്‍ഷനിലാണ് ആന്റണി രാജു പങ്കെടുക്കുക. നേരത്തെയുള്ള പരിപാടികളില്‍ ആന്റണി രാജു വിട്ടുനിന്നത് ചര്‍ച്ചയായിരുന്നു. തൊണ്ടിമുതല്‍ തിരിമറി കേസിനെതുടര്‍ന്ന് സ്ഥാനഭ്രഷ്ടനായ ആന്റണി രാജു ഇതുവരെയും ഇടതുമുന്നണിക്കായി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. മുന്‍മന്ത്രിയായ ആന്റണി രാജുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഭാഗമാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായിരുന്നില്ല. തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന്റെ അപ്പീല്‍ ഹൈക്കോടതി...
1 2 3 4 5 6 9

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.