Kerala

‘ലോൺ ആപ്പിന്റെ പേരിൽ നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല’; അധ്യാപികയുടെ പേരിൽ ലോൺ എടുത്തിട്ടില്ല, സഹോദരി നികിത

ലോൺ ആപ്പ് സമ്മർദ്ദത്തെ തുടർന്നാണ് കണ്ണൂർ അഞ്ചരക്കണ്ടിയിൽ BDS വിദ്യാർഥി നിതിൻരാജ് ജീവനൊടുക്കിയതെന്ന പൊലീസ് വാദം തള്ളി കുടുംബം. ലോൺ ആപ്പിന്റെ പേരിൽ നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല കേസ് ആപ്പുമായി ബന്ധപ്പെടുത്തി ചുരുക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് നിതിൻരാജിന്റെ സഹോദരി നികിതരാജ് പറഞ്ഞു. എല്ലാവരും ചേർന്ന് നിതിൻരാജിനെ കൊന്നതാണ്. അധ്യാപികയുടെ പേരിൽ ലോൺ എടുത്തിട്ടില്ല. റഫറൻസ് നമ്പറായി വെച്ചിരിക്കുന്നത് തന്റെയും സഹോദരിയുടെയും അച്ഛന്റെയും അമ്മയുടെയും ഫോൺ നമ്പറുകളാണ്. നിതിൻ ഓഫീസ് റൂമിൽ നിന്ന് ഇറങ്ങിയ ശേഷം എന്തൊക്കെയോ...

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് കൂടും

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂടുകൂടും. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ജില്ലകളില്‍ മലയോര മേഖലകളില്‍ ഒഴുകെ ചൂടും അസ്വസ്ഥതയും ഉള്ള കാലാവസ്ഥയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കി. കൊല്ലം ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ,...

നിതിന്‍ രാജിന്റെ മരണം; പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല. മതിയായ തെളിവുകള്‍ ശേഖരിച്ചിട്ട് മതി അറസ്റ്റെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നിലവില്‍ ആരോപണ വിധേയരായ രണ്ട് അധ്യാപകരും ഒളിവില്‍ തുടരുകയാണ്. ഇന്നലെ അന്വേഷണസംഘം തിരുവനന്തപുരം എത്തിരക്ഷിതാക്കളുടെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.ദന്തല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ക്കും പ്രതികരിക്കാനുള്ള സംവിധാനം ഇല്ലെന്ന് കൊല്ലപ്പെട്ട നിതിന്‍ രാജിന്റെ അച്ഛന്‍ രാജന്‍ ഇന്നലെ പറഞ്ഞിരുന്നു. പലരും പരാതി പറയാത്തത്...

അപകടത്തിൽ പരുക്കേറ്റ യുവതിയെ പീഡിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

അർധരാത്രി കായംകുളം ദേശീയപാതയിൽ വാഹനാപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷാപ്രവർത്തകൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് നിർദേശം നൽകിയത്. കൊല്ലം സ്വദേശിയായ ഐ.ടി. ജീവനക്കാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഏപ്രിൽ 3 നായിരുന്നു സംഭവമെങ്കിലും വൈദ്യപരിശോധന നടത്താനും രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ് തയ്യാറായില്ലെന്ന് പരാതി ഉയർന്നിരുന്നു. പ്രതിക്ക് സ്റ്റേഷൻ...

താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

താപനില മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾ ദുരന്ത നിവാരണ നിയമപ്രകാരം ശിക്ഷാർഹമെന്നും മുന്നറിയിപ്പ്. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നാണ് വ്യാജ പ്രചാരണം. തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്, ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം, കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി...

നിതിൻ രാജിന്റെ മരണം : റിപ്പോർട്ട് തേടി ദേശീയ പട്ടികജാതി കമ്മീഷൻ

നിതിന്‍ രാജിന്റെ മരണത്തില്‍ റിപ്പോര്‍ട്ട് തേടി ദേശീയ പട്ടികജാതി കമ്മീഷന്‍. അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ബിജെപി നേതാവ് ശ്യാം രാജ് നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തിന്റെ വസ്തുതകള്‍ ബോധിപ്പിക്കാനും സ്വീകരിച്ച തിരുത്തല്‍ നടപടികള്‍ വ്യക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ദേശീയ പട്ടികജാതി കമ്മീഷന്‍ അന്വേഷണത്തിനും ഉത്തരവിട്ടു. അന്വേഷണം റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം ഹാജരാക്കണമെന്ന് ഡിജിപിയോട് നിര്‍ദ്ദേശിച്ചു. മരണത്തില്‍ കൂടുതല്‍ അധ്യാപകര്‍ക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. നടപടി നേരിട്ട രണ്ട് അധ്യാപകര്‍ക്ക് പുറമെ...

സമൃദ്ധി ലോട്ടറി ഫലം ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപയാണ് സമൃദ്ധി ലോട്ടറി ഒന്നാം സമ്മാനമായി നല്‍കുന്നത്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും. ഒന്നും രണ്ടും മൂന്നും സമ്മാനം ഒന്ന് വീതവും നാലാം സമ്മാനമായ ഒരു ലക്ഷം രൂപ 12 പേര്‍ക്കുമായും ലഭിക്കും.

അഞ്ചരക്കണ്ടിയിൽ ആത്മഹത്യ ചെയ്ത ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ശബ്ദ സന്ദേശം പുറത്ത്

ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ശബ്ദ സന്ദേശം പുറത്ത്. അധ്യാപകന്റെ അധിക്ഷേപത്തെക്കുറിച്ച് പരാമർശിക്കുന്ന സന്ദേശമാണ് പുറത്തുവന്നത്. സഹപാഠികളുടെ മുന്നിൽ വച്ച് നിരന്തരം അപമാനിച്ചെന്നും നിതിൻ രാജിന്റെ ശബ്ദസന്ദേശം. എത്രയോ ബോയ്‌സിനെ പച്ചയ്ക്ക് ഇൻസൾട്ട് ചെയ്യും. ഞാൻ അയാളുടെ ക്ലാസും ശ്രദ്ധിച്ച് പറയുന്ന കാര്യങ്ങളും നോക്കിക്കൊണ്ടിരിക്കുകയാണ്. വെറുതെ എണീപ്പിച്ച് നിർത്തി അമ്മയേയും കളിയാക്കി. അമ്മയുടെ സർജറിയേയും കളിയാക്കി. അതിനു ശേഷം പറയുകയാണ് എന്റെ മൂന്ന് മാർക്ക്...

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിയ സംഭവം: എം വി ഗോവിന്ദനെതിരെ പരാതി

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിയ സംഭവത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പൊലീസിൽ പരാതി. മന്ത്രി വി ശിവൻകുട്ടി, എ റഹീം എന്നിവർക്കെതിരെയും കേസെടുക്കണമെന്നാണ് ആവശ്യം. പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് അറിഞ്ഞിട്ടും വിവാഹം നടത്തി എന്നാണ് പരാതി. പോക്‌സോ വകുപ്പുകൾ ഉൾപ്പടെ ചേർത്ത് ഇവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുണ്ട്. യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വര പ്രസാദ് ആണ് കുന്നംകുളം പൊലീസിൽ പരാതി നൽകിയത്.കഴിഞ്ഞ മാസം 11നാണ് എം വി ഗോവിന്ദൻ അടക്കമുള്ള...

വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയ്ക്ക് വിട നല്‍കി ജന്മനാട്

കര്‍ണാടക ചിക്ക്മഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയ്ക്ക് വിട നല്‍കി ജന്മനാട്. വീട്ടിലെ പൊതുദര്‍ശനത്തിനിടെ വൈകാരിക രംഗങ്ങളാണുണ്ടായത്. ശ്രീനന്ദയുടെ പ്രിയപ്പെട്ടവര്‍ നെഞ്ചുപൊട്ടി വിലപിച്ചു. അന്തിമോപചാരം അര്‍പ്പിക്കാന്‍ നൂറ് കണക്കിനാളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. തിരുവില്വാമല ഐവര്‍മഠത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സഹോദരൻ സച്ചു ചിതയ്ക്ക് തീകൊളുത്തി. മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരുക്കെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അസ്വാഭാവികത ഇല്ലെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. ഇന്ന്...
1 2 3 4 6

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.