Crime

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ. മുംബൈയിൽ നിന്നാണ് ഇയാളെ പൊലീസ് സാഹസികമായി പിടികൂടിയത്. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഒ മോഹൻദാസ്,മെഡിക്കൽ കോളേജ് എസ്‌ഐ പവനൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത്‌ എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്. പിടികൂടുമ്പോൾ ഇയാൾ ബോട്ടിൽ മീൻ പിടിക്കുകയായിരുന്നു.കഴിഞ്ഞ മൂന്ന് മാസമായി പൊലീസിന്റെ മുൻപിൽ വലിയ വെല്ലുവിളിയായിരുന്നു വിനീഷിനെ കണ്ടെത്തൽ. കണ്ണൂർ സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായ വിനീഷ് മാനസിക പ്രശ്നങ്ങൾ...

ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

പുന്നമട ജെട്ടിക്ക് കിഴക്കേകരയിൽ ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് എഎൻ കോളനിയിൽ അരുൺ കിച്ചു എന്നയാളെയാണ് നോർത്ത് പൊലീസ് പിടികൂടിയത്. ഹൗസ് ബോട്ടിൽ കയറ്റാതിരുന്നതിലുള്ള വിരോധത്തിലാണ് സ്രാങ്കായ രാജേഷ് കുമാറിനെ പ്രതികൾ ആക്രമിച്ചത്. കേസിലെ മറ്റു പ്രതികളായ പുന്നമട ശ്യാം, അദ്വൈത് എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്. ആലപ്പുഴ ഡിവൈഎസ്‌പി മുകേഷ് ജി...

മാനസിക വൈകല്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു

വീട്ടില്‍ അതിക്രമിച്ചു കയറി മാനസിക വൈകല്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ച് കോടതി. അവിടനല്ലൂര്‍, പൂനത്ത് സ്വദേശി മുഹമ്മദി(51)നെയാണ് കോഴിക്കോട് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. നൗഷാദലി ശിക്ഷിച്ചത്. 2021ലാണ് ക്രൂരകൃത്യം നടന്നത്. അസുഖ ബാധിതയായി കിടപ്പിലായിരുന്നു പരാതിക്കാരി. ഈ സമയം അനുജന്‍റെ മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.പ്രതി വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പിന്നീട്...

ലൈംഗിക അതിക്രമ പരാതി :രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം

യുവ നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ പ്രതിയായ സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം. ഡിജിറ്റല്‍ തെളിവുകളുടെ വിവരങ്ങള്‍ ലഭിച്ച ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ നീക്കം. സെറ്റില്‍ ചിലര്‍ക്ക് അതിക്രമത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.സംഭവത്തിനുശേഷം അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ഡിസിപി അശ്വതി ജിജി പറഞ്ഞു. എന്നാല്‍ യുവതി ഫോണ്‍ എടുത്തിട്ടില്ല. പരാതി നല്‍കാന്‍ വൈകിയതില്‍ അസ്വഭാവികത ഇല്ല. ബോബി കുര്യന്‍, ശാലിനി എന്നിവരെ വീണ്ടും...

ലൈംഗിക അതിക്രമ പരാതി:രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

യുവനടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ പ്രതിയായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. രഞ്ജിത്ത് എറണാകുളം സബ് ജയിലിലാണ് നിലവിൽ രഞ്ജിത്തുള്ളത്. ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. സിനിമാ ലൊക്കേഷനിലും കാരവനിലും രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പരാതി വ്യാജം എന്നും, ഗൂഢാലോചന എന്നും രഞ്ജിത്ത് ജാമ്യ ഹർജിയിൽ ഉന്നയിക്കും. ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കും. തെളിവ് ശേഖരണവുമായി അന്വേഷണസംഘം മുന്നോട്ട് പോകുകയാണ്. അതേസമയം, കഴിഞ്ഞ ദിവസം ഡിസിപിയുടെ നേതൃത്വത്തിലാണ് രഞ്ജിത്തിനെ ചോദ്യം ചെയ്തത്. ആരോപണം പ്രതി...

ആൺകുട്ടിക്ക് നേരെ വൈദികന്റെ ലൈംഗികാതിക്രമം

തൃശൂർ കൊരട്ടിയിൽ ആൺകുട്ടിക്ക് നേരെ വൈദികന്റെ ലൈംഗികാതിക്രമം. കൊരട്ടി കോനൂർ പള്ളി വികാരി ഫാ. ജോസഫ് കോടിയനെതിരെയാണ് പെലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ജോസഫ് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച് വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു അതിക്രമം. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട കുട്ടി ബന്ധുക്കളോട് വിവരം അറിയിക്കുകയും തുടർന്ന് ബന്ധുക്കൾ പൊലീസിലും സഭയിലും വിവരം അറിയിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ വൈദികൻ ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. മൂന്ന് വർഷങ്ങൾക്ക് മുൻപും സമാനമായ...

യുവതിക്ക് നേരെ ലൈംഗികാതിക്രമശ്രമം; മഹാരാഷ്ട്രയിൽ മൂന്നുപേരെ വെടിവെച്ച് മലയാളി, ഒരാൾ മരിച്ചു

മഹാരാഷ്ട്രയിൽ മലയാളി മൂന്നുപേരെ വെടിവെച്ചു. വെടിയേറ്റ മൂന്ന് യുവാക്കളിൽ ഒരാൾ മരിച്ചു. യുവതിയെ പിന്തുടർന്ന് ശല്യം ചെയ്‌തു എന്ന് ആരോപിച്ചാണ് വെടിവെച്ചത്. വെടിവെച്ച ജയൻ ശിവാനന്ദൻ നായർ (51) പൊലീസ് പിടിയിൽ.മുംബൈ താനെയിലാണ് സംഭവം നടന്നത്. അബ്ദുൽ ഹസൻ ഷെയ്ഖ് , അക്ബർ അബ്ദുൾ ഷെയ്ഖ് , സമീർ അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. അക്ബർ അബ്ദുൽ ഷെയ്ക്ക് ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ രാവിലെ...

പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് തല്ലിക്കൊന്നു

പെരുമ്പാവൂരിലെ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് തല്ലിക്കൊന്നു. 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.

രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം

ലൈംഗിക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുകൾ ഉണ്ടെന്ന് പൊലീസ്. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തെളിവ് ശേഖരിച്ചാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് കടന്നതെന്ന് കൊച്ചി കമ്മീഷണർ കാളിരാജ് മഹേശ്വർ പ്രതികരിച്ചു. കസ്റ്റഡി അപേക്ഷ ഇന്ന് ഉച്ചയ്ക്ക് കോടതി പരിഗണിക്കും. പ്രഥമ ദൃഷ്ടിയാൽ കേസിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ കോടതി രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ തീരുമാനമായ ശേഷമേ ജാമ്യ ഹർജി പരിഗണിക്കു. കേസിനസ്പദമായ കരവാൻ കണ്ടെത്തണം. അതിനായി രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ...

സംവിധായകന്‍ രഞ്ജിത്ത് പീഡനക്കേസില്‍ അറസ്റ്റില്‍

സംവിധായകന്‍ രഞ്ജിത്ത് പീഡനക്കേസില്‍ അറസ്റ്റില്‍. യുവനടിയുടെ പീഡന പരാതിയിലാണ് പൊലീസ് നടപടി. രഞ്ജിത്ത് നിലവില്‍ തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടന്‍ കൈമാറും.
1 2 3

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.