വിവാദങ്ങള്‍ക്കിടെ വീണ്ടും ചെറ്റത്തരം എന്ന പദപ്രയോഗം ആവര്‍ത്തിച്ച് മുഖ്യമന്ത്രി
വിവാദങ്ങള്‍ക്കിടെ വീണ്ടും ചെറ്റത്തരം എന്ന പദപ്രയോഗം ആവര്‍ത്തിച്ച് മുഖ്യമന്ത്രി. ചില്ലറ വോട്ടിനും അധികാരത്തിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് തങ്ങള്‍ക്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ അപ്പുറത്തെ സ്ഥിതി അതല്ല. സിപിഐഎം- ഡീല്‍ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. അസംബന്ധങ്ങള്‍ പറയാന്‍ മടിയില്ലാത്തയാളാണ് വി ഡി സതീശന്‍. ആര്‍എസ്എസിന് സംരക്ഷണം നല്‍കിയെന്ന് പരസ്യമായി പറഞ്ഞയാളാണ് കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റെന്നും മുഖ്യമന്ത്രി പറഞ്ഞു. കോലീബി സഖ്യത്തെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു

