അടയാളം ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയുടെ ആർഎസ്എസ് ബന്ധം പുറത്തു കൊണ്ടുവന്നതിനാലാണ് അദ്ദേഹത്തിന് തന്നോടിത്ര ദേഷ്യം :വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ ആർഎസ്എസ് ബന്ധം പുറത്തുകൊണ്ടുവന്നതിനാലാണ് അദ്ദേഹത്തിന് തന്നോടിത്ര ദേഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിയുമായും കേന്ദ്രസർക്കാരുമായും മുഖ്യമന്ത്രിക്ക് ധാരണയുണ്ടെന്നും ബിജെപിക്ക് ജയിക്കാൻ തൃശ്ശൂരിൽ സൗകര്യം ഒരുക്കിയത് മുഖ്യമന്ത്രിയെന്നും വി ഡി സതീശൻ.താനല്ല പിണറായി വിജയനാണ് ആർ എസ് എസ് പിന്തുണയോടെ വിജയിച്ചത്. മസ്കറ്റ് ഹോട്ടലിലെ അടച്ചിട്ട മുറിയിൽ പിണറായി ആർഎസ്എസുകാരുമായി ചർച്ച നടത്തി . ബിജെപിയുടെ മുന്നിൽ മുഖ്യമന്ത്രി മിടുക്കനെന്നും വി ഡി സതീശൻ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള ധാർമികമായി ഏറ്റെടുത്താൽ മാത്രം പോരാ...

തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി

തിരുവനന്തപുരം ബാലരാമപുരത്ത് വൻ ആയുധ ശേഖരം പിടികൂടി. പുത്രക്കാട് വാട്ടർ ടാങ്കിന് സമീപം ചാക്കിൽ കെട്ടിയ നിലയായിരുന്നു ആയുധങ്ങൾ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് ആയുധശേഖരം കണ്ടെത്തിയത്. ആയുധങ്ങൾ ബാലരാമപുരം പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.പായ് കൊണ്ട് മൂടിയ നിലയിൽ കണ്ടെത്തിയ ചാക്ക് കെട്ടുകളിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ആറ് വാൾ, രണ്ട് മഴു, വെട്ടുകത്തികൾ, ഇരുമ്പ് ദണ്ഡ്, നാടൻ ബോംബുകൾ എന്നിവയാണ് കണ്ടെത്തിയത്. നാല് മാസങ്ങൾക്ക് മുൻപ് സ്ഥലത്ത് വലിയ ആക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു....

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം തുടരുന്നു

സംസ്ഥാനത്ത് ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം തുടരുന്നു. സംസ്ഥാനത്തെ 23 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് സർക്കാർ നിശ്ചയിച്ച അടിസ്ഥാന ശമ്പളം ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്. യുഎൻഎയുടെ നേതൃത്വത്തിൽ കോഴിക്കോട് മാനാഞ്ചിറയിലാണ് അനിശ്ചിതകാല സമരംയുണൈറ്റഡ് നഴ്സസ് അസോസിയേഷനും, ആശുപത്രി മാനേജ്മെന്റുകളും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക് കടന്നത്. വ്യവസ്ഥകളിൽ പിന്നോട്ടില്ലെന്നും, ധാരണയിലെത്താത്ത ആശുപത്രികളിൽ സമ്പൂർണ്ണമായി പണിമുടക്കുമെന്നും യുഎൻഎ വ്യക്തമാക്കി. കൊച്ചിയിൽ രാവിലെ 9 മണിയോടെയാണ് നഴ്സുമാർ...

പശ്ചിമേഷൻ സംഘർഷങ്ങളെ മറികടക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം :പ്രധാനമന്ത്രി

പശ്ചിമേഷൻ സംഘർഷങ്ങളെ തുടർന്നുള്ള പ്രതിസന്ധികളെ മറികടക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് നിർദേശം.വിലക്കയറ്റവും ചരക്ക് നീക്കവും ഇന്ധന വിതരണവും ഉൾപ്പടെ സംസ്ഥാനങ്ങൾ വിവിധ ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യോഗത്തിൽ പങ്കുവെച്ചു. ആഘാതത്തെ തരണം ചെയ്യാൻ സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളും പ്രതികരണ നടപടികളും, ഭാവി ആസൂത്രണവും പ്രധാനമന്ത്രി വിലയിരുത്തി. ടീം ഇന്ത്യ എന്ന സന്ദേശമാണ് മോദി ആവർത്തിച്ചത്. കേന്ദ്ര നടപടികൾ നടപ്പിലാക്കാനുള്ള നിർദേശങ്ങൾ പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നൽകി. 60 ദിവസത്തെ എണ്ണ...

തമിഴ്നാട്ടിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ പ്രചാരണത്തിന് അനുമതിയില്ല

തമിഴ്നാട്ടിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ പ്രചാരണത്തിന് അനുമതിയില്ല. പെരമ്പൂരിലെ പരിപാടിയ്ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. പരിപാടിക്ക് മറ്റൊരിടം കണ്ടെത്താൻ നിർദേശം. ഡിഎംകെ മനഃപ്പൂർവം പ്രചാരണത്തിന് അനുമതി നിഷേധിക്കുന്നുവെന്നും ജനാധിപത്യ വിരുദ്ധ നടപടികളാണ് ഡിഎംകെയുടേതെന്നും വിജയ്. യോഗ സ്ഥലത്ത് 3000 പേരെ ഉൾകൊള്ളാൻ കഴിയില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.മറ്റൊരിടം കണ്ടെത്താൻ പൊലീസ് നിർദേശം നൽകി. നാളെ ചെന്നൈയിലെ അഞ്ചിടങ്ങളിലാണ് വിജയുടെ പ്രചാരണം തീരുമാനിച്ചത്. ടിവികെയുടെ സ്ഥാനാർഥി പട്ടിക 29ന് ചെന്നൈയിൽ പ്രഖ്യാപിയ്ക്കും. അതിനിടെ പുതുച്ചേരിയിൽ ഇന്ത്യ സഖ്യം തകർന്നു. അഞ്ചിടങ്ങളിൽ...

2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ പദ്ധതികൾക്ക് അംഗീകാരം

2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ പദ്ധതികൾക്ക് അംഗീകാരം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ആണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്. പുതിയ S- 400 മിസൈലുകൾ ഉൾപ്പെടെയുള്ളവ വാങ്ങാനുള്ള പദ്ധതിയ്ക്കാണ് കേന്ദ്ര സർക്കാർ അം​ഗീകാരം നൽകിയത്.കരസേനയ്ക്ക് വ്യോമ പ്രതിരോധ നിരീക്ഷണ സംവിധാനം, പീരങ്കി വേദ വെടിയുണ്ടകൾ, പുതിയ റേഡിയോ റിലെ, ധനുഷ് ഗൺ സിസ്റ്റം, വ്യോമ സർവൈലൻസ് സിസ്റ്റം എന്നിവയ്ക്കാണ് അനുമതി നൽകിയത്. കോസ്റ്റ് ഗാർഡിന് ഹെവി ഡ്യൂട്ടി വാഹനങ്ങൾക്കുള്ള...

ഇറാനെതിരായ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ

ഇറാനെതിരായ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്. ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്നും ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. മുന്നറിയിപ്പുകൾ നൽകിയിട്ടും ഇറാൻ വെടിവയ്പ്പ് തുടരുന്നുവെന്നും ഇസ്രയേലിന്റെ ആരോപണം. അതിനിടെ പശ്ചിമേഷ്യയിൽ പതിനായിരം സൈനികരെ കൂടെ വിന്യസിക്കാനുള്ള അമേരിക്കൻ നീക്കത്തിന് പിന്നാലെ, കരയുദ്ധത്തിന് സജ്ജമെന്ന് ഇറാൻ വ്യക്തമാക്കി.

എടയാർ തീപിടുത്തം; 30 ലക്ഷം നഷ്ടപരിഹാരം ലഭിക്കാതെ തൊഴിലാളിയയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നാട്ടുകാർ

കൊച്ചി എടയാർ ഓയിൽ കമ്പനിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നാട്ടുകാർ. മരിച്ച തൊഴിലാളി ശത്രുഘ്ജ്ഞന്റെ മൃതദേഹം സംസ്കരിക്കുന്നത് വൈകുകയാണ്. കമ്പനി പ്രതിനിധികൾ സ്ഥലത്തെത്തി കുടുംബവുമായി ചർച്ച നടത്തി. കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകാൻ ജില്ലാ കളക്ടർ ഉത്തരവ് ഇട്ടിരുന്നു.ഓയിൽ കമ്പനിയ്ക്ക് ആണ് നിർദേശം നൽകിയത്. കുട്ടികളുടെ പഠന ചിലവ് ഏറ്റെടുക്കണം, ഭാര്യക്ക് സമ്മതമെങ്കിൽ തൊഴിൽ നൽകണമെന്നും നിർദേശമുണ്ട്.

കുവൈറ്റിൽ ഡ്രോൺ ആക്രമണം

കുവൈത്തിലെ ഷുവൈഖ് തുറമുഖത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലർച്ചെ ശത്രു ഡ്രോണുകൾ ആക്രമണം നടത്തിയതായി കുവൈത്ത് പോർട്സ് അതോറിറ്റി സ്ഥിരീകരിച്ചു. സർക്കാർ കമ്മ്യൂണിക്കേഷൻ സെന്‍റർ പുറത്തിറക്കിയ പ്രസ്താവനയിൽ ആക്രമണത്തിൽ വസ്തു നാശം മാത്രമാണുണ്ടായതും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അറിയിച്ചു.

കെ.കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണത്തിന് മറുപടിയുമായി കെ.മുരളീധരന്‍

മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണത്തിന് മറുപടിയുമായി കെ.മുരളീധരന്‍.രാഷ്ട്രീയ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു പിതാവിനെ വലിച്ചിഴയ്ക്കരുത് എന്നാണ് പദ്മജയ്ക്ക് കെ മുരളീധരന്‍ മറുപടി നല്‍കിയത്. കോണ്‍ഗ്രസിന്റെ തലപ്പൊക്കമുള്ള നേതാവ് കെ.കരുണാകരന്‍ തനിക്കൊപ്പം ബിജെപിയിലേക്ക് വരുമായിരുന്നുവെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണം ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. വ്യത്യസ്ത ചേരിയിലുള്ള സഹോദരിയുടെ പ്രതികരണത്തില്‍ കെ.മുരളീധരന്‍ ഇന്ന് മറുപടി നല്‍കി. കോണ്‍ഗ്രസ് കൊടി പുതച്ചു മരിക്കാന്‍ ആഗ്രഹിച്ചയാളാണ് കെ.കരുണാകരനെന്നും,രാഷ്ട്രീയ ഇഷ്ടങ്ങള്‍ക്ക് പിതാവിനെ വലിച്ചിഴയ്ക്കരുതെന്നും കെ.മുരളീധരന്‍ പറഞ്ഞു.
1 6 7 8 9 10 23

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.