അടയാളം ന്യൂസ് ഡെസ്ക്

എംഎൽഎയുടെ ഉത്തരവാദിത്വം എന്തെന്ന് പ്രവർത്തിച്ച് കാണിച്ചു തരാനാണ് മത്സരിക്കുന്നത്: രാജീവ്‌ ചന്ദ്രശേഖർ

നേമം മണ്ഡലത്തിലെ ജനങ്ങൾക്കായി കൃത്യമായ വികസന കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നാടിന്റെ ഭാവി തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണിത്. മത്സരിക്കുന്നത് എംഎൽഎ ആകാനോ ഒരു പദവിക്കോ വേണ്ടിയല്ല പകരം മാറ്റം കൊണ്ടുവരാൻ ആണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.എംഎൽഎയുടെ ഉത്തരവാദിത്വം എന്തെന്ന് പ്രവർത്തിച്ച് കാണിച്ചു തരാനാണ് മത്സരിക്കുന്നത്.തന്റേത് വാഗ്ദാനങ്ങളല്ല, ഉറപ്പും ഗ്യാരൻ്റിയും വാശിയും ആണ്. SDPI – ജമാഅത്തെ ഇസ്ലാമിയുടെ കാൽ പിടിക്കുന്നു ഇതിന് മാറ്റം വരണം.മോദി പഠിപ്പിച്ച പെർഫോമൻസ് രാഷ്ട്രീയം താൻ നടപ്പിലാക്കും...

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയിൽ ഉള്ളത്. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി, ശബളമാതൃകയിൽ ക്ഷേമ പെൻഷൻ, ആശ്രയ പദ്ധതി പരിഷ്കരിക്കും, തൊഴിലുറപ്പ് പദ്ധതിയിൽ വേതന വർദ്ധനവ്, യുവാക്കൾക്ക് വേണ്ടി യുവ ശ്രീ പദ്ധതി, Break the drug chain, ലഹരിയുടെ ഉറവിടം കണ്ടെത്തി തകർക്കും, മയക്കുമരുന്ന് മുക്ത സംസ്ഥാനനാക്കും.സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയാക്കും, സ്ത്രീകള്‍ക്ക് KSRTCയില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക്...

FCRA ബില്ലിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല; കിരൺ റിജിജു

വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതി ബില്ലിൽനിന്ന് പിന്നോട്ടുപോയിട്ടില്ലെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി മന്ത്രി കിരൺ റിജിജു. ഉചിതമായ സമയത്ത് ബിൽ അവതരിപ്പിക്കും. നിലവിൽ മറ്റ് നിയമനിർമ്മാണങ്ങൾ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ക്രൈസ്തവ സഭകളുടെ പ്രതിഷേധത്തിനും കേരളത്തിലെ തിരഞ്ഞെടുപ്പ് സമ്മർദത്തിനുമിടെ വിദേശ സംഭാവന നിയന്ത്രണച്ചട്ട ഭേദഗതി ബിൽ പരിഗണിക്കുന്നത് ലോക് സഭ മാറ്റിവെച്ചിരുന്നു.ബിൽ പിൻവലിക്കമെന്ന് ആവശ്യപ്പെട്ട് സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധമുയർത്തിയിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസും സിപിഐഎമ്മും അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തിയിരുന്നു....

തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പാർക്കിങ് ഗ്രൗണ്ടിൽ എത്തിയത് എങ്ങനെ എന്നതിൽ അവ്യക്തത. സുരക്ഷാ ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിനടുത്തുള്ള പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി ഉടൻ തന്നെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ഇന്ന് പെസഹ വ്യാഴം

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കും. ദേവാലയങ്ങളിൽ വൈകീട്ട് തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷ ചടങ്ങും ഉണ്ടായിരിക്കും. കാൽവരിക്കുന്നിൽ യേശു കുരിശുമരണം വരിച്ചതിന്റെ അനുസ്മരണത്തിന് നാളെ ദുഃഖവെള്ളി ആചരിക്കും.

എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും

സംസ്ഥാനം പോളിങ്ങ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച. എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക.എൽഡിഎഫിൻ്റെ പ്രകടന പത്രിക രാവിലെ 10 മണിക്ക് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് പുറത്തിറക്കും.തിരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണിയുടെ പ്രകടനപത്രികയിൽ വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്. കോഴിക്കോട് സി‌ പി‌ ഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം നടത്തുക. എൽ ഡി എഫ്...

നാസയുടെ ആർട്ടെമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ ആർട്ടെമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ചരിത്രം കുറയ്ക്കാനായി നാലംഗ സംഘമാണ് ഓറൈൺ പേടകത്തിലുള്ളത്. യാത്രയിൽ നാല് പേർക്കും കൂട്ടായി ഒരു അഞ്ചാമനും ഉണ്ട്. റൈസ് എന്ന ചെറു പാവ. അതിനകത്ത് നേരത്തെ രജിസ്റ്റർ ചെയ്ത 56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാർഡും ഉൾപ്പെടും. ഈ മാസം ആറിന് പേടകം ലക്ഷ്യസ്ഥാനത്തെത്തും. ദൗത്യം നീളുക പത്ത് ദിവസം.ഇന്ത്യൻ സമയം പുലർച്ചെ 4.05നായിരുന്നു വിക്ഷേപണം....

രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു. സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിനിടെ, വടക്കന്തറയിലാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചത്.പാലക്കാട് ടൗൺ സൗത്ത് ആയിരുന്നു ഇന്ന് രമേഷ് പിഷാരടിയുടെ പര്യടനം. ബിജെപിയുടെ ശക്തി മേഖലകൾ ഉൾപ്പെടുന്നതാണ് ഈ മേഖലകൾ. എതിർ സ്ഥാനാർഥികളുടെ ഫ്‌ളക്‌സോ പോസ്റ്ററോ പോലും അനുവദിക്കാത്ത സ്ഥലങ്ങളാണ് മൂത്താന്തറ, വടക്കന്തറ പോലുള്ള സ്ഥലങ്ങൾ. 2016ൽ ഷാഫി പറമ്പിൽ മത്സരിക്കുമ്പോഴും സമാന സംഭവം...

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല:രാജ്നാഥ്‌ സിങ്

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. യൂദാസ് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്തു. കുറച്ച് സ്വർണത്തിന് വേണ്ടി എൽഡിഎഫ് അയ്യപ്പനെ ഒറ്റി. എൽഡിഎഫ് സ്വർണം മോഷ്ടിച്ചു. സ്വർണം കട്ടവർക്കൊപ്പം ഉന്നത കോൺഗ്രസ് നേതാവ് നിൽക്കുന്ന ചിത്രം പുറത്തുവന്നെന്നും രാജ്നാഥ് സിങ് പറഞ്ഞു. എൽഡിഎഫും യുഡിഎഫും തീവ്ര സംഘടനകൾക്കൊപ്പമാണെന്നും രാജ്നാഥ് സിങ് ആരോപിച്ചു. എറണാകുളം പറവൂരിൽ എൻഡിഎ സ്ഥാനാർത്ഥി വത്സല പ്രസന്നകുമാരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് പരാമർശം.യുഡിഎഫിന്റെയും എൽഡിഎഫിന്റെയും കൊടികൾ വേറെയാണെങ്കിലും ചിന്തകൾ ഒന്നാണെന്ന്...

വോട്ടിങ് മെഷീനിലെ പേര് മാറ്റണം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കാൻ തിര. കമ്മീഷന് ഹൈക്കോടതി നിർദേശം

വോട്ടിങ് യന്ത്രത്തിലെ പേര് മാറ്റണമെന്ന തൃപ്പൂണിത്തുറ എൻ ഡി എ സ്ഥാനാർഥി അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം. അഞ്ജലി നായർ എന്ന പേര് വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഔദ്യോഗിക പേര് അഞ്ജലി പി വി എന്നാണ് എന്നാൽ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലും പ്രചാരണത്തിനും അഞ്ജലി നായർ എന്നാണുള്ളത്. അതുകൊണ്ട് വോട്ടിങ് മെഷീനിൽ ഇതേ പേര് ഉൾപ്പെടുത്തണം എന്നായിരുന്നു ആവശ്യം.
1 2 3 4 5 23

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.