അടയാളം ന്യൂസ് ഡെസ്ക്

ഖേദം അംഗീകരിക്കില്ല, നിയമനടപടിയുമായി മുന്നോട്ട്: വിതുമ്പി യു പ്രതിഭ

യുഡിഎഫ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും പരാതി നല്‍കുമെന്ന് കായംകുളം എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ യു പ്രതിഭ. തനിക്കെതിരായ പരാമര്‍ശം പൊതുരംഗത്തേക്ക് വരുന്ന മുഴുവന്‍ സ്ത്രീകളേയും അപമാനിക്കുന്നതുപോലെയായെന്ന് യു പ്രതിഭ മാധ്യമങ്ങളോട് പറഞ്ഞു. എന്ത് തൊഴില്‍ ചെയ്യുന്നവരായാലും ഒരു സ്ത്രീകള്‍ക്കും ഇത്തരം മ്ലേച്ഛമായ പരാമര്‍ശങ്ങള്‍ കേള്‍ക്കാനിനി ഇടവരരുത്. അതിനാല്‍ തന്നെ ഖേദപ്രകടനം അംഗീകരിക്കാന്‍ കഴിയില്ലെന്നും യു പ്രതിഭ പറഞ്ഞു.

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ആവശ്യമായ പെട്രോളും ഡീസലും ലഭ്യമാണ്. റിഫൈനറികള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്നു. എല്‍പിജി വിതരണം സാധാരണ നിലയില്‍ മുന്നോട്ടു പോകുന്നെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അന്തര്‍ മന്ത്രാലയ വാര്‍ത്താസമ്മേളനത്തില്‍ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ വ്യക്തമാക്കി.

യു പ്രതിഭയ്ക്ക് എതിരായ മുസ്ലിം ലീഗ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തെ അപലപിച്ച് മുഖ്യമന്ത്രി

കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്ക്ക് എതിരായ മുസ്ലിം ലീഗ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവള്‍ക്കൊപ്പം എന്ന് ആവര്‍ത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവിന്റെയും യുഡിഎഫ് നേതാക്കളുടെയും കാപട്യമാണ് തുറന്നുകാട്ടുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പരാമര്‍ശം വിവാദമായതോടെ മുസ്ലിം ലീഗ് നേതാവ് എ ഇര്‍ഷാദ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതിഭയ്‌ക്കെതിരെ അവിടത്തെ യുഡിഎഫ് കണ്‍വീനര്‍ നടത്തിയ സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നു. പൊതുപ്രവര്‍ത്തകയായതിനാല്‍ ഒരു വനിതയെ ഹീനമായ വാക്കുകള്‍ കൊണ്ട്...

എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്

എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്. 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു. കഴിഞ്ഞദിവസം പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. പ്രശ്നം പരിഹരിക്കാം എന്ന് പറഞ്ഞിരുന്നു. ജപ്തി ഭീഷണി നേരിടുന്ന എം.കെ മുനീറിന് വീട് നഷ്ടമാവില്ല. പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ജപ്തി ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.

യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്. കായംകുളം യുഡിഎഫ് കൺവീനർ എ ഇർഷാദാണ് മോശം പരാമർശം നടത്തിയത്. സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ടുപോകുന്നത് ആലോചിക്കുമെന്ന് സിപിഐഎം. നേതൃത്വം മറുപടി പറയണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ആവശ്യപ്പെട്ടു.ഇന്നലെ കായംകുളത്ത് വച്ച് നടത്തുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു വിവാദ പ്രസ്താവന. വാക്ചാതുര്യവും ശരീരത്തിന്റെ അഴകും വിൽപ്പനയ്ക്കു വച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് യു പ്രതിഭ എന്നായിരുന്നു പരാമർശം. പരാമർശത്തിനെതിരെ വലിയ രീതിയിലുള്ള...

രാജ്യത്ത് പോലീസ് കസ്റ്റഡി മരണങ്ങളിൽ വൻ വർധന

രാജ്യത്ത് പോലീസ് കസ്റ്റഡി മരണങ്ങളിൽ വൻ വർധന. ഈ വർഷം ഇതുവരെ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത് 170 കസ്റ്റഡി മരണങ്ങൾ. ബിഹാറിലാണ് ഏറ്റവും അധികം പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തത്. രാജസ്ഥാനിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ടത്.കഴിഞ്ഞ വർഷം രാജ്യത്ത് മൊത്തം റിപ്പോർട്ട്‌ ചെയ്തത് 140 കസ്റ്റഡി മരണങ്ങളാണ്. എന്നാൽ ഇ വർഷം 74 ദിവസം പിന്നിട്ടപ്പോൾ തന്നെ ആ കണക്ക് കടന്നു. കസ്റ്റഡി മരണങ്ങൾ...

യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് പി ജെ കുര്യൻ

യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് PJ കുര്യൻ. തിരുവല്ലയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രസംഗത്തിൽ ആയിരുന്നു പരാമർശം. ചെന്നിത്തല അടക്കമുള്ള നേതാക്കൾ വേദിയിൽ ഇരിക്കുമ്പോഴാണ് PJ കുര്യൻ പരാമർശം നടത്തിയത്.എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ്‌ ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ്‌ ചെന്നിത്തല പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ലെന്നും പി ജെ കുര്യൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ...

പശ്ചിമേഷ്യൻ സംഘർഷവും രാജ്യത്തെ ഊർജ പ്രതിസന്ധിയും ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്

പശ്ചിമേഷ്യൻ സംഘർഷവും രാജ്യത്തെ ഊർജ പ്രതിസന്ധിയും ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന് ചേരും.വൈകിട്ട് അഞ്ചുമണിക്ക് ആണ് യോഗം. യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ കോവിഡിന് സമാനമായ പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാൻ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും നേതൃത്വത്തിൽ ഉന്നതല യോഗങ്ങൾ ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. അതേസമയം, പ്രസ്താവനക്ക് അപ്പുറം വിഷയത്തിൽ വിശദമായ ചർച്ച വേണം എന്ന ആവശ്യമാണ് പ്രതിപക്ഷം...

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയും ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ

ഡോണൾഡ്‌ ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയും ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ. സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായി. കിഴക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ അഞ്ച് ഡ്രോണുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം.ബഹ്‌റൈനിലും, കുവൈറ്റിലും ഇറാന്റെ ആക്രമണം ഉണ്ടായി. കുവൈറ്റ്‌ വിമാനത്താവളത്തിലെ എണ്ണ ടാങ്കർ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് തീപിടിത്തം ഉണ്ടായി. ആളപായം ഇല്ല. കുവൈറ്റ് വിമാനത്താവളത്തെ കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന അഞ്ചാമത്തെ ആക്രമണം കൂടിയാണിത്. കഴിഞ്ഞ രണ്ട് മണിക്കൂറുകളിലായി ബഹ്‌റൈനിൽ നാല് തവണയാണ്...

തിരഞ്ഞെടുപ്പ് മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി; പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി. നാമനിർദേശ പത്രികകൾ പിൻവലിക്കാൻ നാളെവരെയാണ് സമയം. വിവാദപരാമർശങ്ങൾക്കും വാക്പോരിനുമിടയിൽ പ്രചാരണം കൊഴുക്കുന്നു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നലെയോടെ പൂർത്തിയായി. 1748 പത്രികകളാണ് അംഗീകരിച്ചത്. 337 പത്രികകൾ തള്ളിയപ്പോൾ രണ്ടു നാമനിർദേശ പത്രികകൾ പിൻവലിച്ചു.
1 27 28 29 30 31 41

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.