ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളി
ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളി. ലണ്ടനിലെ ഹൈ കോര്‍ട്ട് ഓഫ് ജസ്റ്റിസ് കിംഗ്‌സ് ബെഞ്ച് ഡിവിഷന്റേതാണ് നടപടി. കേസ് വീണ്ടും പരിഗണിക്കേണ്ട അസാധാരണ സാഹചര്യമില്ലെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു.2019 മാര്‍ച്ച് 19 മുതല്‍ വജ്ര വ്യാപാരി നീരവ് മോദി ലണ്ടനിലെ ജയിലില്‍ തടവിലാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 6498.20 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി എന്നതായിരുന്നു നീരവ് മോദിക്ക് എതിരായ കേസ്. സിബിഐ നീരവ് മോദിയെ ഇന്ത്യയ്ക്ക്...

