അടയാളം ന്യൂസ് ഡെസ്ക്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല

രണ്ടാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല. അന്വേഷണ സംഘത്തിന്റെ ഹര്‍ജി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളി. രാഹുലിന്റെ ഫോണുകളില്‍ നിന്ന് അതിജീവിതകളുടെ നമ്പര്‍ നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശം. നീക്കം ചെയ്ത് കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കേസിലെ അതിജീവിതയെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്ന് കാട്ടിയാണ് എസ്‌ഐടി കോടതിയില്‍ എത്തിയത്. അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനം എന്ന വാദം അംഗീകരിച്ചില്ല.കര്‍ശന ഉപാധികളോടെയാണ് കോടതി രാഹുലിന്...

‘എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു, എല്ലാ സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിക്കും;വിഡി സതീശൻ

എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിക്കും. സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾ എത്താത്തതിനെ തുടർന്നാണ് ലിസ്റ്റ് വൈകിയത്. വിവാദങ്ങൾ മാധ്യമ സൃഷ്ടിയെന്നും സീറ്റ് വിഭജനത്തിൽ തർക്കങ്ങൾ ഉണ്ടായില്ലെന്നും വി ഡി സതീശൻ പറഞ്ഞു. വിസ്മയം കാത്താണ് പ്രഖ്യാപനം നീട്ടിയതെന്നും വി ഡി സതീശൻ പറഞ്ഞു.കെ സുധാകരന്‍ വിഷയത്തില്‍ വിഡി സതീശന്‍ പ്രതികരിക്കാന്‍ തയാറായില്ല. തിരഞ്ഞെടുപ്പ് പ്രചാരണം യുഡിഎഫ് ആരംഭിച്ച് കഴിഞ്ഞു. സിപിഐഎമ്മില്‍ വലിയ കലാപം നടക്കുന്നു. മാധ്യമങ്ങള്‍ കുറച്ച്...

കണ്ണൂരില്‍ കെ സുധാകരന് സീറ്റ് നല്‍കിയേക്കും

കണ്ണൂരില്‍ കെ സുധാകരന് സീറ്റ് നല്‍കിയേക്കും. സുധാകരന് മാത്രമായി ഇളവ് നല്‍കാനാകുമോ എന്ന് പരിശോധിക്കുന്നു. സുധാകരനെ അനുനയിപ്പിക്കാന്‍ വീണ്ടും ശ്രമങ്ങള്‍ നടക്കുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് നീക്കം. രാഹുല്‍ ഗാന്ധി മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി ചെന്നിത്തല ആശയവിനിമയം നടത്തുകയും ചെയ്തു. കെ സുധാകരന് എതിരായത് വിഡി സതീശന്റെ കടുത്ത നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുധാകരന് സീറ്റ് നല്‍കിയാല്‍ കടുത്ത നിലപാട് എടുക്കുമെന്ന് വിഡി സതീശന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ അറിയിച്ചു. ഇതോടെയാണ് സീറ്റ് നല്‍കേണ്ടന്ന ധാരണയിലേക്ക് എത്തിയത്.കെ സുധാകരന്‍ വിഷയത്തില്‍...

കോൺഗ്രസിനെതിരെ നീക്കവുമായി കെ സുധാകരൻ

കോൺഗ്രസിനോട് ഗുഡ് ബൈ പറഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാൻ വൻ നീക്കവുമായി കെ സുധാകരൻ. കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് സുധാകരൻ ഇക്കാര്യം അറിയിച്ചു. 25 സീറ്റുകളിൽ കോൺഗ്രസിനെതിരെ സ്വന്തം സ്ഥാനാർഥികളെ നിർത്താനാണ് കെ സുധാകരന്റെ നീക്കം. അൽപ്പസമയത്തിനകം മാധ്യമങ്ങളെ കണ്ട് കെ സുധാകരൻ നിലപാട് തുറന്നു പറയും.ഹൈക്കമാന്‍ഡ് തീരുമാനം തന്നെ ഒഴിവാക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് കെ സുധാകരന്‍ സംശയിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ നേരിട്ട് വിളിച്ചാണ് പാര്‍ട്ടി വിടുന്നുവെന്ന് കെ സുധാകരന്‍ അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയുമായുള്ള ബന്ധം...

ഇറാനിലെ ഭരണകൂടത്തെ തകർക്കാനായിട്ടില്ലെന്ന് സമ്മതിച്ച് അമേരിക്ക

ഇറാനിലെ ഭരണകൂടത്തെ തകർക്കാനായിട്ടില്ലെന്ന് സമ്മതിച്ച് അമേരിക്ക. ഇറാൻ ഭരണകൂടം ഇപ്പോഴും തകർക്കപ്പെടാതെ നിലകൊള്ളുന്നുവെന്ന് അമേരിക്കൻ ഇൻറലിജൻസ് മേധാവി തുൾസി ഗബാർഡ് പറഞ്ഞു. എന്നാൽ ആക്രമണങ്ങളിലൂടെ നേതൃത്വത്തിൻ്റെയും സൈന്യത്തിൻ്റെയും ശേഷി കുറയ്ക്കാനായിട്ടുണ്ടെന്നും ഗബാർഡ്. യുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ കോൺഗ്രസ് ഹിയറിങ്ങിലാണ് ഗബാർഡിൻ്റെ പ്രസ്താവന.ഹോർമുസ് കടലിടുക്കിൽ പ്രശ്നമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും തുൾസി ഗബാർഡ്. ഇറാൻ ഒരു ആസന്ന ഭീഷണിയായിരുന്നോ എന്ന ചോദ്യത്തിന് പ്രസിഡൻ്റ് ആണ് അതിന് മറുപടി പറയേണ്ടതെന്നും ഗബാർഡ് പറഞ്ഞു. അതേസമയം ഇറാന്റെ സൗത്ത് പാഴ്സ് വാതകപ്പാടത്തിന് നേരെ...

ഇന്ന് 12 മണിക്ക് കെ സുധാകരൻ മാധ്യമങ്ങളെ കാണും

നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ കടുത്ത അതൃപ്തിയിൽ കെ സുധാകരൻ. നിലപാട് വ്യക്തമാക്കാൻ ഇന്ന് 12 മണിക്ക് കെ സുധാകരൻ മാധ്യമങ്ങളെ കാണും. എംപിമാർ‌ മത്സരിക്കേണ്ടെന്ന അന്തിമ തീരുമാനത്തിൽ ഹൈക്കമാൻ‌ഡ് എത്തിയിരുന്നു. കെ സുധാകരനും അടൂർ‌ പ്രകാശിനും സീറ്റ് നൽകിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും എംപിമാർ‌ക്ക് സീറ്റ് നൽ‌കേണ്ടെന്ന തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുകയായിരുന്നു.എംപിമാർ മത്സരിക്കേണ്ടെന്ന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ് വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെ കെ സുധാകരൻ കടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന. എംപി സ്ഥാനം...

പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിൽ പത്രിക സമർപ്പിക്കും. ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത്. ഇന്നലെ പത്തനാപുരം ഗാന്ധി ഭവൻ അന്ധേവാസികൾ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയിരുന്നു. കണ്ണൂർ ജില്ലയിൽ ആദ്യം പത്രിക സമർപ്പിക്കുന്നത് പിണറായി വിജയനാണ്.

കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ. സർക്കാർ നൽകിയ അപീലിലാണ് സ്റ്റേ നൽകിയിരിക്കുന്നത്. സർക്കാർ നൽകിയ അപീലിൽ വാദം കേൾക്കാനും നിർദേശമുണ്ട്. തന്ത്രിയുടെ ജാമ്യഹർജിയെയും വിചാരണ കോടതിയുടെ പരാമർശങ്ങളെയും എതിർത്താണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. തന്ത്രിക്ക് ശബരിമല സ്വർണക്കൊള്ള ഗൂഢാലോചനയുടെ ബന്ധമുണ്ടെന്നും വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും തന്ത്രിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നും സർക്കാർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് നൽകി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ച് കെ സുധാകരന്‍ എംപി

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ച് കെ സുധാകരന്‍ എംപി. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയിലും മത്സരിക്കണം എന്ന നിലപാട് അറിയിക്കും. ഡല്‍ഹി യാത്രയ്ക്ക് മുമ്പ് കെ സുധാകരനുമായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സംസാരിച്ചു.എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിക്കും. ഇതുപ്രകാരം കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ലെന്നാണ് വിവരം.

ഡോക്ടര്‍ വന്ദനാ ദാസ് വധക്കേസില്‍ ഇന്ന് കോടതി വിധിപറഞ്ഞേക്കും

ഡോക്ടര്‍ വന്ദനാ ദാസ് വധക്കേസില്‍ ഇന്ന് കോടതി വിധിപറഞ്ഞേക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധിപറയുക. പൊലീസ് ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് വിദഗ്ദ്ധര്‍, ചികിത്സിച്ച ഡോക്ടര്‍മാര്‍ തുടങ്ങി എഴുപതിലധികം സാക്ഷികളെയാണ് കേസിന്റെ ഭാഗമായി വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കിയിരുന്നു. പ്രതിക്ക് ഉയര്‍ന്ന ശിക്ഷ നല്‍കണമെന്ന് വന്ദനയുടെ പിതാവ് കെ ജി മോഹന്‍ദാസ് പറഞ്ഞു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്നും വന്ദനയുടെ പിതാവ് പറഞ്ഞു. 27ഓളം തവണയാണ് മോളെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചത്. പ്രാണരക്ഷാര്‍ഥം ചുറ്റിനും...
1 18 19 20 21 22 24

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.