അടയാളം ന്യൂസ് ഡെസ്ക്

ഈ റമദാനിലും പതിവുതെറ്റിച്ചില്ല; നിരാലംബര്‍ക്ക് ലുലുഗ്രൂപ്പിന്റെ കൈത്താങ്ങ്

പതിവുതെറ്റിക്കാതെ ഈ റമദാന്‍ മാസത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്ലൊരു തുക നീക്കിവച്ച് മാതൃകയായി ലുലു ഗ്രൂപ്പ്. പത്തനാപുരം ഗാന്ധിഭവനും കൊല്ലത്തെ പുവര്‍ ഹോമും അടക്കം നിരാലംബരായ മനുഷ്യര്‍ക്ക് അഭയമായ സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങള്‍ക്കാണ് ലുലു ഗ്രൂപ്പ് ഇത്തവണയും സഹായമെത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങള്‍ക്കായി രണ്ടരകോടിയുടെ സഹായമാണ് ലുലു ഗ്രൂപ്പ് നല്‍കിയിരിക്കുന്നത്. ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കായി ഒരു കോടി രൂപയുടെ സഹായം കൈമാറി. എല്ലാവര്‍ക്കും സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും മരുന്നിനും ചികിത്സയ്ക്കുമായാണ് തുക കൈമാറിയത്. ആയിരത്തഞ്ഞൂറിലേറെ അന്തേവാസികളാണ് പത്തനാപുരം ഗാന്ധിഭവനിലുള്ളത്.

പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു

പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽ ശുക്കൂർ ഖാസിമിയാണ് മരിച്ചത്. പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ഉള്ള ഖുതുബക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ് ഇമാം.

ആറന്മുളയിൽ ജയം അനിവാര്യം:വീണാ ജോർജ്

ആറന്മുളയിൽ ജയം അനിവാര്യം, താൻ ഒരിക്കലും വിയർക്കില്ലെന്ന് വീണാ ജോർജ്. താൻ ജനിച്ചുവളർന്ന മണ്ണാണ് പത്തനംതിട്ട. തന്നെ നാട്ടുകാർ എല്ലാവരും കരുതലോടെ ചേർത്തുപിടിക്കുന്നു. വളരെ സന്തോഷത്തോടെ ആണ് വോട്ടർമാരിലേക്ക് എത്തുന്നത്. ഇലക്ഷനിൽ നല്ല പോരാട്ടം തന്നെ നടത്തുമെന്നും വീണാ ജോർജ് വ്യക്തമാക്കി.വികസന തുടർച്ചയ്ക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി ആവശ്യമാണ്. സത്യപ്രതിജ്ഞ ചെയ്ത സമയം മുതൽ തന്നെ വേട്ടയാടി. ഏതൊക്കെ തരത്തിലാണ് എന്നെ ആക്രമിച്ചത്. കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തി. അവളുടെ മുഖം കറുപ്പിക്കും എന്ന് പരസ്യമായി യൂത്ത് കോൺഗ്രസ്...

അമേരിക്കയുടെ എഫ്-35 വിമാനം ആക്രമിച്ച് ഇറാന്‍

അമേരിക്കയുടെ എഫ്-35 വിമാനം ആക്രമിച്ച് ഇറാന്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐആര്‍ജിസി ഏറ്റെടുത്തു. വിമാനം അടിയന്തരലാന്‍ഡിങ് നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും സംഭവത്തെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ടിം ഹോക്കിന്‍സ് പറഞ്ഞു.10 കോടി ഡോളറിനു മേല്‍ വില വരുന്നതാണ് എഫ്-35 വിമാനം. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പോര്‍വിമാനം വീഴ്ത്തിയതായി ഇറാന്‍ സൈന്യം അവകാശപ്പെടുന്നത്. നേരത്തെ കുവൈത്ത് വ്യോമപ്രതിരോധ സംവിധാനം മൂന്ന് അമേരിക്കന്‍ എഫ്-15 വിമാനങ്ങള്‍ അബദ്ധത്തില്‍ വെടിവച്ചിട്ടിരുന്നു. കഴിഞ്ഞയാഴ്ച...

ഒമാനിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ഒമാനിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ദേശീയ മൾട്ടി-ഹസാർഡ് എർലി വാർണിംഗ് സെന്റർ. ന്യൂനമർദ്ദത്തെ തുടർന്ന് വ്യത്യസ്ത തീവ്രതയിലുള്ള മഴ, ഇടിയോട് കൂടിയ മഴ, ശക്തമായ കാറ്റ്, ചിലയിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ച എന്നിവയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പെട്ടെന്നുള്ള വെള്ളപ്പാച്ചിൽ, പൊടിക്കാറ്റ്, കാഴ്ച പരിധി കുറയൽ എന്നിവയും ഇതേ തുടർന്ന് ഉണ്ടായേക്കാം.മാർച്ച് 20 മുതൽ 21 വരെ ആദ്യഘട്ട കാലാവസ്ഥാ മാറ്റം അനുഭവപ്പെടും. മുസന്ദം, അൽ ബുറൈമി, നോർത്ത് അൽ ബതിന, മസ്കറ്റ്, ഹജർ മലനിരകളിലെ...

കോൺഗ്രസിന്റെ കണ്ണൂർ സീറ്റിൽ സസ്പെൻസ് തുടരുന്നു

കോൺഗ്രസിന്‍റെ കണ്ണൂര്‍ സീറ്റില്‍ സസ്പെൻസ് തുടരുന്നു. കണ്ണൂരില്‍ ആര് മത്സരിക്കുമെന്ന തീരുമാനത്തില്‍ അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ ദില്ലിയിൽ നിന്ന് കേരളത്തിലേക്കുള്ള കെ സുധാകരൻ്റെ മടക്കം നാളത്തേക്ക് മാറ്റി. ഇന്ന് വൈകീട്ട് മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തിൽ ഇതുവരെ പുനരാലോചനയില്ലെന്നാണ് പുറത്ത് വരുന്ന വിവരം. കണ്ണൂരിൽ മത്സരിപ്പിക്കുന്നതിൽ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മിൽ ഇനിയും ചർച്ച നടന്നിട്ടില്ല. നിലവിൽ കണ്ണൂരിലെ പട്ടികയിലുള്ളത് ടി ഒ മോഹനൻ്റെ പേര് തന്നെയാണ്. സുധാകരൻ ദില്ലിയിൽ തുടരുന്നത് സ്വന്തം താല്പര്യപ്രകാരമെന്നും...

വീണാ നായര്‍ക്ക് വോട്ടില്ല; പെരുമ്പാവൂരിന് പിന്നാലെ ഏറ്റുമാനൂരിലും ട്വന്റി – 20 സ്ഥാനാര്‍ഥി മാറും

പെരുമ്പാവൂരിന് പിന്നാലെ ഏറ്റുമാനൂരിലും ട്വന്റി – 20 സ്ഥാനാര്‍ഥി മാറും. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വീണാ നായര്‍ക്ക് വോട്ടില്ല. എന്‍ഡിഎ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തും.മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വീണ നായര്‍ പ്രതികരിച്ചു. പകരം സ്ഥാനാര്‍ഥിയെ കണ്ടെത്തിക്കഴിഞ്ഞു. പാര്‍ട്ടി ഉടന്‍ തന്നെ പേര് പ്രഖ്യാപിക്കും. വോട്ടര്‍പട്ടികയില്‍ പേരില്ലാതെ പോയത് എങ്ങനെ എന്ന് അറിയില്ല. പരാതി ഇതിനോടകം നല്‍കി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട പേര് അപ്ഡേറ്റ് ആകില്ല. ഏതെങ്കിലും സാഹചര്യത്തില്‍ മത്സരിക്കാന്‍ സാധിക്കാതെ വന്നാല്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് പിന്മാറുന്നത്...

ഇസ്രയേല്‍ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിച്ചത് അമേരിക്കയുടെ അറിവോടെ അല്ല; ഇനി ഇത് ആവര്‍ത്തിക്കില്ല; ഡോണള്‍ഡ് ട്രംപ്

ഇസ്രയേല്‍ ഇറാനിലെ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിച്ചത് അമേരിക്കയുടെ അറിവോടെ ആയിരുന്നില്ലെന്നും ഇനി അത് ആവര്‍ത്തിക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഖത്തറിലെ എല്‍എന്‍ജി പ്ലാന്റുകള്‍ ഇറാന്‍ ലക്ഷ്യം വച്ചാല്‍ സൗത്ത് പാഴ്സ് വാതകപ്പാടം അമേരിക്ക ചുട്ടെരിക്കുമെന്നും ട്രംപ് സമൂഹമാധ്യമ പോസ്റ്റില്‍ ഭീഷണി മുഴക്കി. ഇറാന്‍ ഭരണകൂടത്തെ ഇതുവരെ തകര്‍ക്കാനായിട്ടില്ലെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബാര്‍ഡ് യുഎസ് കോണ്‍ഗ്രസ് ഹിയറിങ്ങില്‍ വ്യക്തമാക്കി. ആക്രമണത്തിലൂടെ നേതൃത്വത്തിന്റെയും സൈന്യത്തിന്റെ ശക്തി ചോര്‍ത്താനായെന്നും ഹോര്‍മുസ് കടലിടുക്കില്‍ പ്രശ്നമുണ്ടാകുമെന്ന് അമേരിക്ക...

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു:കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു. ഇടുക്കി, പൂഞ്ഞാര്‍ സീറ്റുകളിലേക്കാണ് അലോഷ്യസിനെ പരിഗണിച്ചിരുന്നത്. കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലയളവില്‍, പാര്‍ട്ടിയുടെ മൂല്യങ്ങള്‍ക്കും, ജനാധിപത്യത്തിനും, മതനിരപേക്ഷതയ്ക്കും വേണ്ടി അനവധി സമരങ്ങള്‍ നയിക്കാന്‍ തനിക്ക് അവസരം ലഭിച്ചുവെന്നും കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി സംസ്ഥാനത്ത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തെരുവുകളില്‍ പോരാടിയെന്നും അലോഷ്യസ് സേവ്യര്‍ പ്രസ്താവനയില്‍ അറിയിച്ചു. പൊലീസ് അതിക്രമങ്ങള്‍ നേരിട്ട്, ജയിലുകളില്‍ കിടന്നത് കെഎസ്‌യു പ്രവര്‍ത്തകരാണ്....

വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി

എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ അപ്പീലാണ് ഹൈകോടതി പരിഗണിച്ചത്.സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്ന് കാണിച്ചാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. കമ്പനി നിയമപ്രകാരമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതില്‍ സിവില്‍ കോടതികള്‍ക്കോ ഹൈക്കോടതിക്കോ ഇടപെടാന്‍ അധികാരമില്ലെന്നും അപ്പീലില്‍ പറയുന്നു.യോഗത്തിന്റെ വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പറില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ല. വെള്ളാപ്പള്ളി നടേശന്‍,തുഷാര്‍ വെള്ളാപ്പള്ളി...
1 17 18 19 20 21 24

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.