അടയാളം ന്യൂസ് ഡെസ്ക്

യുഡിഎഫ് പിന്തുണ ഉണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ

അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണ ഉണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ. നാളെ പത്രിക സമർപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് യുഡിഎഫ് സ്വതന്ത്രൻ എന്ന് ജി സുധാകരൻ വ്യക്തമാക്കുന്നത്. നാളെ ഉച്ചയ്ക്ക് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം തീരദേശം വഴി റോഡ് ഷോ നടത്തുമെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജി സുധാകരന് കോൺഗ്രസ് പ്രാദേശിക നേതൃത്വം വീട്ടിലെത്തി ഔദ്യോഗിക പിന്തുണ അറിയിച്ചിരുന്നു. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന നിലപാട് താൻ...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചു

കുന്നംകുളം കാട്ടകാമ്പലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചു. സ്രായില്‍ കടവ് സ്വദേശി വെളിയത്ത് വീട്ടില്‍ സുഗതന്റെ മകന്‍ (19) സഞ്ജയ്ക്കാണ് പരുക്കേറ്റത്. ചിറയങ്ങാട് സ്വദേശികളായ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രിക് പോസ്റ്റില്‍ പെയിന്റ് അടിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നടന്നത്. സഞ്ജയ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മധ്യപൂർവേഷ്യൻ സംഘർഷത്തിനിടെ സൗദി അറേബ്യയിലെ റിയാദിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

മധ്യപൂർവേഷ്യൻ സംഘർഷത്തിനിടെ സൗദി അറേബ്യയിലെ റിയാദിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഈ മാസം 18 നാണ് ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടത്. റിയാദിലെ ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് സൗദിയിൽ ഇറാന്റെ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുന്നത്. മരിച്ച വ്യക്തിയുടെ കുടുംബവുമായി എംബസി അധികൃതർ ആശയവിനിമയം നടത്തി. മൃതദേഹം നാട്ടിൽ എത്തിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ ആവശ്യമായ എല്ലാ സഹായങ്ങളും എംബസി ചെയ്തു നൽകുമെന്ന് എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി.

പാലായിൽ ഇത്തവണ ജനങ്ങൾ മാറി ചിന്തിക്കുമെന്ന് എൻ ഡി എ സ്ഥാനാർഥി ഷോൺ ജോർജ്

പാലായിൽ ഇത്തവണ ജനങ്ങൾ മാറി ചിന്തിക്കുമെന്ന് എൻ ഡി എ സ്ഥാനാർഥി ഷോൺ ജോർജ്. വലിയ ആത്മവിശ്വാസമാണുള്ളത്. റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്. പാലായിൽ നിന്ന് ഒരു തലമുറ തന്നെ പലായനം ചെയ്യുകയാണ്. ഈ നാട്ടിൽ ജനിച്ചു വളർന്ന ചെറുപ്പക്കാർക്ക് ഇവിടെ തന്നെ അധ്വാനിച്ച് ജീവിക്കാൻ സാധിക്കണം. അതിന് മോദിജിയുടെ സഹായം ആവശ്യമാണ് അതാണ് പാലാ ആഗ്രഹിക്കുന്നതെന്നും ഷോൺ ജോർജ് പ്രതികരിച്ചു. പാലാ മധ്യകേരളത്തിലെ ബിജെപിയ്ക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നാണ്. 25000ൽ കുറയാത്ത...

തിരുവനന്തപുരത്ത് എല്‍ഡിഎഫിന് സിനിമാ താരം സുധീര്‍ കരമന സ്ഥാനാര്‍ഥി

തിരുവനന്തപുരത്ത് എല്‍ഡിഎഫിന് സിനിമാ താരം സുധീര്‍ കരമന സ്ഥാനാര്‍ഥി. ഇടതു സ്വതന്ത്രനായി സുധീറിനെ മത്സരിപ്പിക്കാന്‍ ധാരണ. ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. സിപിഐഎം മുന്‍കൈയെടുത്താണ് സുധീറിനെ മത്സരിപ്പിക്കാനുള്ള നീക്കം. സുധീര്‍ കരമന മത്സരിക്കുന്നതിന് സമ്മതം മുളിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

പ്ലാറ്റ്ഫോം ഫീസ് ഉയർത്തി സൊമാറ്റോ

ഉപയോക്താക്കളിൽ നിന്ന് ഒരു ഓർഡറിന് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസ് 2.40 രൂപ കൂടി ഉയർത്തി. ഇതോടെ ഫുഡ് ഡെലിവറി ആപ്പിലെ പ്ലാറ്റ്ഫോം ഫീ 12.5 രൂപയിൽ നിന്ന് 14.9 ആയി ഉയർന്നു. 19.2% വർധനവാണ് പ്ലാറ്റ്‌ഫോം ഫീസിൽ ഉണ്ടായിരിക്കുന്നത്. ഇന്ധനവിലയിലെ വർധനവും, ക്രൂഡ് ഓയിൽ വിപണികളിൽ ഉണ്ടാകുന്ന മാറ്റങ്ങളുമായാണ് ഇതിന് കാരണമായിട്ടുണ്ട്. ഉയർന്ന ഇന്ധനച്ചെലവ് ഡെലിവറി ഏജന്റുകളെ നേരിട്ട് ബാധിക്കും.അവസാനമായി 2025 ലാണ് നിരക്ക് വർധന ഉണ്ടായിരുന്നത്. ദീപീന്ദർ ഗോയലിന്റെ നേതൃത്വത്തിലുള്ള സൊമാറ്റോ ഒരു വർഷത്തിനുള്ളിൽ പ്ലാറ്റ്ഫോം...

കോഴിക്കോട് 5 പഞ്ചായത്തുകളിൽ പക്ഷിപ്പനി

കോഴിക്കോട് 5 പഞ്ചായത്തുകളിൽ പക്ഷിപ്പനി. പനങ്ങാട്,ഒളവണ്ണ , കക്കോടി, പെരുമണ്ണ, നല്ലളം എന്നിവടങ്ങളിലാണ് പക്ഷിപ്പനി. 15000 പക്ഷികളെ നാളെ കൊന്നെടുക്കും. 20 അംഗ RRT സംഘത്തെ രൂപീകരിച്ചു. വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.ആശങ്ക വേണ്ടയെന്ന് മൃഗ സംരക്ഷണ വകുപ്പ്. മനുഷ്യരിലേക്ക് പകരില്ല. പക്ഷിപ്പനി സ്ഥിരീകരിച്ച 10 കീമി പരിധിയിൽ നിരീക്ഷണം നടത്തും. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലെ വിൽപ്പന അനുവദിക്കില്ലല്ലെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ പറഞ്ഞു.

ടീം യുഡിഎഫ് എന്നാൽ ടീം കേരളം : രാഹുൽ ഗാന്ധി

ടീം യുഡിഎഫ് എന്നാൽ ടീം കേരളം എന്ന് രാഹുൽ ഗാന്ധി. കേരളം ജയിക്കും യുഡിഎഫ് നയിക്കും. കേരളത്തിൽ ജനങ്ങൾ മാറ്റത്തിന് തയ്യാർ. അവരെ കേൾക്കുന്ന മനസ്സിലാക്കുന്ന, സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ആഗ്രഹിക്കുന്നു. UDF ന്റെ ഓരോ സ്ഥാനാർത്ഥികളും ജനങ്ങളുടെ അഭിലാഷത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നു.കേരളം തന്റെ വീട്. കേരളത്തിലെ ജനങ്ങൾ തന്റെ കുടുംബം. കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിന് കടപ്പെട്ടിരിക്കുന്നു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും, യുവാക്കളുടെയും ടീം ആണ് യുഡിഎഫ്. യുഡിഎഫ് സർക്കാരിനൊപ്പം കേരളത്തിന്റെ മികച്ച...

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരത്ത് യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെ പിയിൽ ചേർന്നു. ഇരുവർക്കും ബിജെപി പ്രാഥമിക അംഗത്വം നൽകി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ ബിഎസ് അനൂപ്.അരുൺ രാജ് ചടയമംഗലത്ത് ബിജെപി സ്ഥാനാർത്ഥിയാകും. തന്നെ കോൺഗ്രസ് ചിറയൻകീഴ് സീറ്റിൽ നിന്ന് ഒഴിവാക്കിയെന്ന് ബി എസ് അനൂപ് പറഞ്ഞു. രമ്യാഹരിദാസിന് സീറ്റ് കൊടുക്കുകയായിരുന്നു. ചിറയിൻകീഴ് കോൺഗ്രസ് വിട്ടു വന്ന BS അനൂപ് ബിജെപി സ്ഥാനാർത്ഥിയാകും. ചിറയിൻകീഴിൽ കഴിഞ്ഞതവണ കോൺഗ്രസ്...

വൈദ്യസഹായം ഇല്ലാതെ അക്യുപങ്ങ്ജര്‍ ചികിത്സയിലൂടെ പ്രസവിച്ച യുവതിക്ക് ദാരുണാന്ത്യം

വൈദ്യസഹായം ഇല്ലാതെ അക്യുപങ്ങ്ജര്‍ ചികിത്സയിലൂടെ പ്രസവിച്ച യുവതിക്ക് ദാരുണാന്ത്യം. ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി ഇബ്രാഹിമിന്റെ ഭാര്യ 37 കാരയായ മുഹ്‌സിന ആണ് അണുബാധയെ തുടര്‍ന്ന് മരിച്ചത്. വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞും ജനുവരിയില്‍ മരിച്ചിരുന്നു. യുവതിക്ക് ചികിത്സ നല്‍കാത്തതിന് പിന്നില്‍ അക്യുപങ്ങ്ജറിസ്റ്റായ ഭര്‍ത്താവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.ഇതിനുമുന്‍പ് ആറു കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയിട്ടുണ്ട് 37 കാരിയായ മുഹ്‌സിന.ഏഴാമത്തെ പ്രസവം വീട്ടില്‍ വൈദ്യസഹായമില്ലാതെയാണ് നടന്നത്. ജനുവരിയില്‍ ആയിരുന്നു പ്രസവം. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞു മരിച്ചു. തീര്‍ത്തും അവശയായ യുവതിയെ ബന്ധുക്കളെ...
1 16 17 18 19 20 24

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.